"ജി.എച്ച്.എസ്. പന്നിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
* [[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ/|അക്കാദമിക് സമ്മിറ്റ്]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ/അക്കാദമിക് സമ്മിറ്റ്]].
* [[ജി.എച്ച്.എസ് .പന്നിപ്പാറ/ |ഇടക്കാല പരീക്ഷകൾ]].
* [[ജി.എച്ച്.എസ് .പന്നിപ്പാറ/ |ഇടക്കാല പരീക്ഷകൾ]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ /| കോർണർ പി.ടി.എ കൾ]].
* [[ജി.എച്ച്.എസ്. പന്നിപ്പാറ /| കോർണർ പി.ടി.എ കൾ]].

22:54, 21 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്. പന്നിപ്പാറ
48134-sb.jpg
വിലാസം
പന്നിപ്പാറ

പന്നിപ്പാറ പി.ഒ,
മലപ്പുറം
,
676541
സ്ഥാപിതം05 - 6 - 1932
വിവരങ്ങൾ
ഫോൺ04832702541,
ഇമെയിൽghspannippara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48134 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ-
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഒ.സി
അവസാനം തിരുത്തിയത്
21-08-201848134
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എടവണ്ണ ഗ്രാമ പഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1932 മെയിൽ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

ഇവിടം ഇങ്ങനെയാണ്

വിദ്യാലയപ്രവർത്തനങ്ങളിലൂടെ....

ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ "നാട്ടുകൂട്ടം " കോർണർ പി.ടി.എ കൾ , പഠന പിന്നോക്ക ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ "എന്റെ കുട്ടിയോ ടൊപ്പം "എന്ന രാത്രി കാല പഠനവീടുകൾ , രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , വിദ്യാർത്ഥികൾക്ക് കൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനും വിഷ രഹിത പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിലേക്ക് നൽകുന്നതിനുമുള്ള "ഹരിതാലയം " പദ്ധതി തുടങ്ങിയവ കഴിഞ്ഞ വർഷത്തെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ ചിലതു മാത്രം .

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . കോൺക്രീറ്റ് കെട്ടിടങ്ങൾ , ഓടിട്ട കെട്ടിടങ്ങൾ എന്നിവയിലാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത് .ഹൈസ്ക്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഭാഗികമായി ടൈൽ പാകിയ കെട്ടിടങ്ങൾ 10 ഹൈടെക് ക്ലാസ് മുറികൾ ,സ്റ്റാഫ് റൂം തുടങ്ങിയ വിദ്യാലത്തിൽ നിലനിൽക്കുന്നു.|

മുൻ സാരഥികൾ

  • പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ
  • കുഞ്ഞാലൻ കുട്ടി മാസ്റ്റർ
  • ഇസ്മയിൽ ഷരീഫ്
  • ഡേവിസ്മാസ്റ്റർ
  • ചന്ദ്രൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.

നേട്ടങ്ങൾ,അവാർഡുകൾ

  • 2015-16 വർഷത്തിലെ സബ്ജില്ലാ തല ബെസ്ററ് പി ടി എ അവാർഡ് നേടിയ വിദ്യാലയം
  • 2016-17 വർഷത്തിലെ ഏറനാട് മണ്ഡലത്തിലെ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാലയം.
  • 2017-18 വർഷത്തിൽ SSLC 100 % വിജയം
  • 2017-18 വർഷത്തിൽ 4 USS , 8 Full A+ , 3 NMMS ,1 LSS
  • 2017-18 വർഷത്തിൽ അറബിക് കലോത്സവം (H S വിഭാഗം ) 3 rd ഓവറോൾ
  • വിദ്യാലയ ചരിത്രത്തിൽ ആദ്യമായി സ്റ്റേറ്റ് കലോത്സവത്തിൽ ഹൈസ്ക്കൂൾ അറബി പദ്യ മത്സരത്തിൽ A ഗ്രേഡ്
  • 2017-18 നുമാറ്റ്സ് പരീക്ഷയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും നാലാം സ്ഥാനവും .

സ്കൂൾ തനത് പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Loading map...

e: collapse; border: 1px #BEE8F1 solid; font-size: small "

Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയിൽ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - വാണിയമ്പലം. ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂർ.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പന്നിപ്പാറ&oldid=497149" എന്ന താളിൽനിന്ന് ശേഖരിച്ചത്