ജി.എച്ച്.എസ്. തൃക്കുളം/Primary

Schoolwiki സംരംഭത്തിൽ നിന്ന്

'പരപ്പനങ്ങാടി സബ് ജില്ലയിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തക്കുന്ന പ്രൈമറി വിഭാഗമാണ് ഈ സ്‍കൂളിൽ ഉള്ളത്.എൽ,പി.യു.പി വിഭാഗത്തിൽ ആയി 33 ഡിവിഷനുകളായി 742 വിദ്യാർത്ഥികൾപഠിക്കുന്നു.പ്രൈമറി വിഭാഗത്തിൽ 42 അധ്യാപകരാണ് ഉള്ളത്. 'പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ സ്‍കൂളിന് കഴി‍ഞ്ഞിട്ടുണ്ട്.എൽ.എസ്.എസ്,യു.എസ്.എസ് പരീക്ഷകളിൽ ഒട്ടേറെ വിജയികൾ സ്‍കൂളിൽ നിന്നുണ്ടായിട്ടുണ്ട്

സബ്-ജില്ലാ,ജില്ലാ മേളകളിൽ മികച്ച പ്രകടനമാണ് കഴിഞ്ഞ കുറെ വർങ്ങളായി സ്‍കുളിലുണ്ടായിട്ടുള്ളത് ജില്ലയിൽ ആദ്യഘട്ടത്തിൽ തന്നെ ഹൈട്ടെക്കാവുന്ന പ്രൈമറി വിഭാഗമാമാണ് ഈ സ്കൂളിന്റെത്.വരുന്ന വർഷങ്ങളിലും മികച്ച വിജയം കരസ്ഥമാക്കാൻ ,അർപ്പണമനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം അദ്യാപകർ ഈ സ്കൂളിന്റെ സവിശേഷതയാണ്.

പ്രൈമറി-ഹൈടെക് ലാബ് ഉദ്ഘാടനം

തൃക്കുളം ഹൈസ്കൂളിൽ പ്രൈമറി വിഭാഗത്തിൽ നല്ല രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്യപ്പെട്ടു.സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.എൻ മൊയ്തീൻ ലാബ് ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റർ ശ്രീ.മുബാറക് അലി അധ്യക്ഷനായി.എസ്.എം സി ചെയർമാൻ ശ്രീ.അഹമ്മദ് കോയ പങ്കെടുത്തു. [[ചിത്രം:

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തൃക്കുളം/Primary&oldid=670216" എന്ന താളിൽനിന്ന് ശേഖരിച്ചത്