ജി.എച്ച്.എസ്. തലച്ചിറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾ ഗണിതക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ്ബാണ്.എല്ലാ വർഷങ്ങളിലും ഗണിത ശാസ്ത്ര മേളകളിൽ വിദ്യാത്ഥികളെ മികച്ച നിലവാരത്തോടെ പങ്കെടുപ്പിയ്ക്കാൻ ക്ലബ്ബ് മുൻകൈയ്യെടുത്ത് വിദ്യാർത്ഥികളെ സജ്ജരാക്കിവരുന്നു.ശ്രീ സജീവ് ആർ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.

ഗണിത ക്ലബ്ബ്2022-23

സ്കൂൾതല ഗണിതശാസ്ത്ര മേള സംഘടിപ്പിക്കുകയും വിജയികളായ കുട്ടികളെ സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടുന്ന പരിശീലനം നൽകി. ഗണിത ക്വിസ് മത്സരത്തിൽ ഫാറൂഖ് അലി ഫസ്റ്റ് എ ഗ്രേഡ്, നമ്പർ ചാർട്ട് മത്സരത്തിൽ സുഹാന ഫാത്തിമ സെക്കന്റ് എ ഗ്രേഡ് തുടങ്ങിയ സമ്മാനങ്ങൾ നമുക്ക് നേടാൻ കഴിഞ്ഞു.