ജി.എച്ച്.എസ്. കരിപ്പൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

തങ്കത്താഴികക്കുടമല്ല.....

ജൂലൈ 21 ഇന്നു ചാന്ദ്രദിനം ചന്ദ്രൻ .ഞങ്ങളുടെ സ്കൂളിൽ സയൻസ്ക്ലബ്ബ് കൂട്ടുകാരുടെ ചാർട്ട് പ്രദർശനം,പ്രശ്നോത്തരി,ചാന്ദ്രദിന ഗാനാലാപനം ചാന്ദ്രദിനപതിപ്പു പ്രകാശനം എന്നിവയുണ്ടായിരുന്നു.

ചാന്ദ്രദിനാഘോഷം

സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം നടന്നു.ചാന്ദ്രദിന പ്രശ്നോത്തരി,ചന്ദ്രഗ്രഹണം,ബ്ലൂമൂൺ, എന്താണ് ?പ്രസന്റേഷനവതരണം.ചന്ദ്രനിൽ മനുഷ്യൻ കാൽ കുത്തിയതിന്റെ 50 വർഷം നേട്ടങ്ങൾ പറയുന്ന വീഡിയോ പ്രദർശനം തുടങ്ങിയവ യുണ്ടായിരുന്നു.എൽ പി യു പി ഹൈസ്കൂൾ വിദ്യാർത്ഥികൾ പരിപാടികളിൽ പങ്കെടുത്തു

==

ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ശാസ്ത്രോത്സവവും പ്രാദേശിക പ്രതിഭാപഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു.ഏഴ് എട്ട് തിയതികളിൽ ബി ആർസി തല ശാസ്ത്രോത്സവം ഞങ്ങളുടെ സ്കൂളിൽ നടന്നു.മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദവൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനായ ശ്രീ ജയകുമാർ,ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എ കെ നാഗപ്പൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ശാസ്ത്രനാടകമത്സരത്തിൽ ഒന്നാംസ്ഥാനം

നെടുമങ്ങാട് സബ്ജില്ല ശാസ്ത്രസാമൂഹ്യശാസ്ത്രപ്രവ‍ൃത്തിപരിചയ ഐ റ്റി മേളയിൽ ശാസ്ത്രനാടകമത്സരത്തിൽ കരിപ്പൂര് ഗവ.ഹൈസ്കൂളിനു ഒന്നാംസ്ഥാനം.നാടകം 'രണ്ടു മത്സ്യങ്ങൾ'

സി വി രാമൻ അനുസ്മരണം ശാസ്ത്രബോധക്ലാസ്

ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ(2018) സി വി രാമൻ അനുസ്മരണവും ശാസ്ത്രബോധക്ലാസും നയിച്ചത് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗമായ ജിജോകൃഷ്ണൻ ആണ്.