സഹായം Reading Problems? Click here


"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതര പ്രവർത്തനങ്ങൾ)
(പാഠ്യേതര പ്രവർത്തനങ്ങൾ)
 
വരി 324: വരി 324:
 
*[[പുസ്തകത്തൊട്ടിൽ]]
 
*[[പുസ്തകത്തൊട്ടിൽ]]
 
*[[ നൈതികം]]
 
*[[ നൈതികം]]
 +
*[[  ഭരണഘടന എഴുപതാം വർഷം]]
  
 
=='''മുൻ സാരഥികൾ'''==
 
=='''മുൻ സാരഥികൾ'''==

15:40, 4 ഡിസംബർ 2019 -ൽ നിലവിലുള്ള രൂപം

ജി.എച്ച്.എസ്. കരിപ്പൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1927
സ്കൂൾ കോഡ് 42040
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
ഹയർ സെക്കന്ററി വിഭാഗം ഇല്ല
സ്ഥലം കരിപ്പൂർ
സ്കൂൾ വിലാസം കരിപ്പൂര്.പി.ഒ,
തിരുവനന്തപുരം
പിൻ കോഡ് 695541
സ്കൂൾ ഫോൺ 04722812143
സ്കൂൾ ഇമെയിൽ ghskarippoor@yahoo.co.in
സ്കൂൾ വെബ് സൈറ്റ് http://www.kilithattu.blogspot.in
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല നെടുമങ്ങാട് ‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 361
പെൺ കുട്ടികളുടെ എണ്ണം 249
വിദ്യാർത്ഥികളുടെ എണ്ണം 610
അദ്ധ്യാപകരുടെ എണ്ണം 29
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അനിത വി എ സ്
പി.ടി.ഏ. പ്രസിഡണ്ട് ഗ്ലിസ്റ്റസ്
04/ 12/ 2019 ന് 42040
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 9 / 10 ആയി നൽകിയിരിക്കുന്നു
9/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
Front2.jpg

തിരുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.

ചരിത്രം

Logo42040.jpg

1927-ൽ എരഞ്ഞിമൂട്ടിൽ പരമേശ്വരപിള്ള നാട്ടുക്കാരുടെ സഹായത്തോടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചതാണ് കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളായി തീർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ വിളയിൽ പരമേശ്വരപിള്ളയായിരുന്നു..കരിപ്പൂര് വിളയിൽ 'കൃഷ്ണവിലാസത്ത് വീട്ടിൽ' എൻ പരമേശ്വരൻനായർ ആണ് 'പരസ്പര സഹായ സഹകരണസംഘം 'എന്ന സംഘവുമായി ചേർന്ന് 'ശ്രീകൃഷ്ണ വിലാസം സഹകരണ സംഘം' എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു.മൊട്ടൽമൂട്ടിൽ (ഇന്നു സ്കൂളിരിക്കുന്ന സ്ഥലം)ഉടയാമ്പിള്ള നാരായണപിള്ളയുടെ കൈയിൽ നിന്നും സ്ഥലം വാങ്ങി സ്കൂളിനു അപേക്ഷ സമർപ്പിച്ചു.മാസങ്ങൾക്കകം തന്നെ തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരം നേടി.എ ഡി 1928 മെയ് 17 (കൊല്ലവർഷം 1103 ഇടവം 3 ന് )കരിപ്പൂരിൽ ശ്രീകൃഷ്ണവിലാസം പ്രൈമറി സ്കൂൾ സ്ഥാപിച്ചു.1947 ൽ അന്നത്തെ സർക്കാരുത്തരവനുസരിച്ച് സ്കൂൾ അദ്ദേഹം സർക്കാരിനു വിട്ടുകൊടുത്തു.അങ്ങനെ ഗവ പ്രൈമറി സ്കൂളായിത്തീർന്നു.നാട്ടുകാരുടേയും രക്ഷകർത്താക്കളുടേയും അധ്യാപകരുടേയും പൊതുപ്രവർത്തകരുടേയും നിരന്തര ശ്രമത്തിന്റെ ഫലമായി കാലാന്തരത്തിൽ ഒരു സർക്കാർ ഹൈസ്കൂളായി. . സ്കൂളിന്റെ വജ്രജൂബിലി 1986 ജനുവരി യിൽ ആഘോഷിച്ചിരുന്നു.ഗ്രാമീണരായ നിർദ്ധന പിന്നാക്ക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്. ആദ്യം മൂന്നാം ക്ലാസ് വരെയും തുടർന്ന് അഞ്ചാം ക്ലാസ് വരെയുമായിരുന്നു പഠനം.പിതാംബരവിലാസം പിതാംബരൻ നായർ ആണ് രേഖാമൂലമുള്ള ആദ്യ വിദ്യാർഥി. ജ്ഞാനമുത്തു, ദാക്ഷായണി ടീച്ചർ ആദ്യകാലത്തെ അധ്യാപകരിലൊരാളായിരുന്നു.1975-ലാണ് യു.പി.സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.1980-81-ൽ ഹൈസ്കൂളായി മാറി. 35 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി അനിത വി എസ് ആണ് പ്രധമാധ്യാപിക.ഇപ്പോൾ എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി 610വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.ഞങ്ങളുടെ സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്.2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെ പ്രവർത്തനങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ |സ്കൂൾ യുട്യൂബ് ചാനലിലും സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന ഈ ചാനലിലും ഇൾപ്പെടുത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

2.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്.12 ലാപ്പ് ടോപ്പുകളുണ്ട്.യു പി വിഭാഗത്തിനു ഒരു ലാബും 5 കമ്പ്യൂട്ടറുകളുമാണുള്ളത്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് ഐ സി റ്റി അധിഷ്ഠിത പഠനത്തിനാവശ്യമായ ഒരു ആഡിയോവിഷ്വൽ റൂമിന്റെ അഭാവമുണ്ട്.എൽ പി വിഭാഗത്തിൽ ഒരു ക്ലാസ്റൂം മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മനോഹരമായ ഒരു ആഡിയോവിഷ്വൽ റൂമായി സജ്ജീകരിച്ചിട്ടുണ്ട്.ഞങ്ങളുടെ സ്കൂളിനു കിളിത്തട്ട് എന്ന പേരിൽ ഒരു ബ്ലോഗുണ്ട്.2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെ പ്രവർത്തനങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.

സ്കൂൾവിക്കി ക്യൂ ആർ കോഡ്

സ്കൂൾവിക്കി ക്യൂ ആർ കോഡ് ലിറ്റിൽകൈറ്റ് ബോർഡിൽ

സ്കൂൾവിക്കി ക്യൂ ആർ കോഡ് ലിറ്റിൽകൈറ്റ് ബോർഡിൽ


ഹൈടെക് പഠനം

ഹൈസ്കൂൾ തലത്തില് ഒൻപത് ക്ലാസ്മുറികൾ ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ

ഹൈടെക് പഠനം
ഉഷാറാക്കുന്നുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം ഞങ്ങൾ കൊടുത്തുകഴിഞ്ഞു.പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നെഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.







മികവുകൾ

ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്

ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല അവാർഡ്

അവാർഡിനു വേണ്ടി ഞങ്ങളിന്നുവരെ ഒന്നും ചെയ്തിട്ടില്ല.സാങ്കേതിക വിദ്യ ഉണർത്തുന്ന കൗതുകത്തിൽ ഓരോന്ന് പരീക്ഷിക്കുകയായിരുന്നു...കോടിക്കണക്കിനു രൂപ മുടക്കി പൊതുവിദ്യാലയങ്ങളിലൊരുക്കുന്ന സൗകര്യങ്ങൾ സർഗാത്മകമായി പ്രയോജനപ്പെടുത്തുകയായിരുന്നു.അധ്യാപകരേക്കാൾ എത്ര മികച്ച രീതിയിലും, വൈവിധ്യപൂർണവും ക്രിയാത്മകവുമായാണ് കുട്ടികൾ ടെക്നോളജി കൈകാര്യം ചെയ്യുന്നതെന്ന് അത്ഭുതത്തോടെ കണ്ടു. ഉള്ളു നിറയുകയായിരുന്നു .. പക്ഷേ അവാർഡുകൾ ഞങ്ങളുടെ സ്കൂളിനെ തേടി വന്നു..അന്ന് സ്കൂൾവിക്കി അപ്ഡേഷനുള്ള ശബരീഷ്സ്മാരക അവാർഡ് ജില്ലാതലം ഒന്നാം സ്ഥാനം. 9941 പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് ഉദ്ഘാടനവും സ്കൂൾ ലിറ്റിൽകൈറ്റ്സ് യൂണിറ്റിനുള്ള അവാർഡുവിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഞങ്ങളുടെ കുട്ടികൾ അവാർഡു സ്വീകരിക്കുന്നു
ഇന്ന് ഏറ്റവും നല്ല പ്രവർത്തനങ്ങളുള്ള സ്കൂൾ ലിറ്റിൽകൈറ്റ്സ് ന് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും,തിരുവനന്തപുരം ജില്ലതലത്തിൽ ഒന്നാം സ്ഥാനവും...ഞങ്ങളുടെ ഉത്തരവാദിത്വവും കൂടുകയാണ്



സംസ്ഥാനതലത്തിലേക്ക്................
2018 ജില്ലാതലതല കലോത്സവത്തിൽ കുച്ചിപ്പുടി,നാടോടിനൃത്തം എന്നിവയിൽ A grade ഉം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും A grade ഉംനേടി സംസ്ഥാനതലത്തിലേയ്ക്ക് അർഹത നേടിയ ഞങ്ങളുടെ സ്കൂളിലെ ശ്രുതികൃഷ്ണ പി

സ്കൂൾ ജില്ലാകലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിൽ ഒന്നാം സ്ഥാനം നേടിയ മഹേശ്വരി എം എൻ

ജില്ലാ സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വുഡ്‌വർക്കിൽ രണ്ടാംസ്ഥാനം നേടി സംസ്ഥാനതലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട്A grade നേടിയ അനന്തു എ

ഗുജറാത്തിൽ നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് .........
സമഗ്ര പഠനവിഭവപോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകൾ തിരിച്ചറിയുന്നതിനുമായി ഗുജറാത്തിൽ നിന്നും ഐ എ എസ് ഓഫീസർമാരും വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ ഒരു സംഘം ഇന്നു (19/11/2018) കരിപ്പൂര് ഗവ.ഹൈസ്കൂൾ സന്ദർശിച്ചു.പഠനകാര്യങ്ങളിൽ ഐ സി റ്റി സാങ്കേതങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവർ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര വെബ്പോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ നിരീക്ഷിച്ചു,സ്കൂൾ ഐ റ്റി ലാബിന്റെ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തി. വന്ന ഉദ്യോഗസ്ഥർ പി ഭാരതി ഐ എ എസ് (സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ സമഗ്ര ശിക്ഷ അഭിയാ, ഗുജറാത്ത്) നാഗരാജൻ എം ഐ എ എസ് കളക്ടർ ആരവല്ലി ജില്ല അരുൺമഹേഷ് ബാബു ഐ എ എസ് -ഡി ഡി ഒ അഹമദാബാദ് വിശാൽ സോണ ഡി ബി എ &എസ്എ എസ് എസ് എ ഗുജറാത്ത് പ്രിയങ്ക് പട്ടേൽ ഇ&വൈ .കൺസൾട്ടന്റ് റ്റു സ് എസ് എ ഗുജറാത്ത് രോഹിത് മേത്ത സെന്ട്രൽ സ്ക്വയർ ഫൗണ്ടേഷൻ ഉദയ് ദേശായി കെ ആർ ഷറഫ് ഫൗണ്ടേഷൻ

ഈ വർഷത്തെ ശാസ്ത്രമേളയിലും ഞങ്ങൾ മുന്നിൽ
ഈ വർഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങൾ.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നിൽ സബ്ജില്ലാ ശാസ്ത്രമേള ഐ ടി വിഭാഗം തുടർച്ചയായി ഏഴാം തവണയും ഓവറാൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന്സ്ജില്ല ശാസ്ത്രമേളയിൽ ഐ ടി ഓവറാളും ഗണിതവിഭാഗം റണ്ണർഅപ്പായി കരിപ്പൂര് ഗവ.ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.മറ്റു വിഭാഗങ്ങളിലും കുട്ടികൾ മകച്ച വിജയം നേടി.ഐ ടി പ്രശ്നോത്തരി അഭനയ ത്രിപുരേഷ്,ഐ ടി പ്രോജക്ടിൽ ഫാസിൽ എസ് ,വെബ്പേജ് ഡിസൈനിൽ ദേവനാരായണൻ,മലയാളം ടൈപ്പിംഗിൽ അസ്‍ഹ നസ്രീൻ,ഡിജിറ്റൽ പെയിന്റിംഗിൽ മഹേശ്വരി എന്നിവർ ഒന്നാം സ്ഥാനാർഹരായി.സ്ലൈഡ് പ്രസന്റേഷനിൽ ക‍ൃഷ്ണദേവ് സമ്മാനാർഹനായി.ഗണിതവിഭാഗത്തിൽ അദർ ചാർട്ടിൽ സജിന,സ്റ്റിൽ മോഡലിൽ അഭയ്‌കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടിൽ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.ഗണിത മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിൾ പ്രോജക്ടിൽ അനന്തു വി,വർക്കിംഗ് മോഡലിൽ സ്വാതികൃഷ്ണ, എന്നിവർ രണ്ടാംസ്ഥാനവും നേടി.പ്യുർ കൺസ്ട്രക്ഷനിൽ അഭിരാമി,ഗെയിമിൽ ജ്യോതിക,പസ്സിലിൽ പഞ്ചമി,നമ്പർചാർട്ടിൽ രാജശ്രീ എന്നിവർ മൂന്നാം സ്ഥാനത്തിനർഹരായി.വർക്ക് എക്സ്പീരിയൻസിൽ ബാംബൂ പ്രോഡക്ട്സിൽ സുജി എൻ എസും ബഡ്ഡിംഗ് &ഗ്രാഫ്റ്റിംഗിൽ സിദ്ധാർത്ഥും ,ഇലക്ട്രിക്കൽ വയറിംഗിൽ അഭിലാഷ്,കളിമൺനിർമാണത്തിൽ ഗോകുൽ എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.വുഡ്‌വർക്കിൽ അനന്തു എ രണ്ടാം സമ്മാനം നേടി.സയൻസിൽ പ്രോജക്ടിൽ ആസിഫും അജിംഷയും ഒന്നാം സ്ഥാനം നേടി.നവീൻ ദേവ് അൽ അമീൻ എന്നിവർ വർക്കിംഗ് മോഡലിൽ രണ്ടാം സ്ഥാനം നേടി.

കാത്തുവയ്ക്കാം.. വാക്കുകളെ
ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു

സംസ്ഥാനതല ഹൈടെക്‌ക്ലാസ്‌റൂം ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനത്തിലെ സ്കൂൾ സാന്നിധ്യം
ഞങ്ങളുടെ കുട്ടികൾ താരങ്ങൾ.
കരിപ്പൂര് ഗവ.ഹൈസ്കൂളിലെ 'കുട്ടിക്കൂട്ടം' (ഇനി മേലിൽ 'ലിറ്റിൽ കൈറ്റ്സ്'@കരിപ്പൂര്) IT@school..KITE (Kerala Infrastructure And Technology For Education)ന്റെയും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റേയും 'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടേയും ഉദ്ഘാടനം 22 January 2018 ടാഗോർതിയറ്ററിൽ നടന്നു.'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത് തിരശ്ശീല നീക്കി കരിപ്പൂര് സ്കൂളിലെ കുട്ടിക്കൂട്ടം കൂട്ടുകാരെ സദസിനു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു.അവർ മലയാളം ടൈപ്പിങ്ങിൽ സ്കൂൾവിക്കി അപ്ഡേഷൻ ബ്ലോഗ് പോസ്റ്റിങ്ങ്,ഇലക്ട്രോണിക്സ്,ആന്ഡ്രോയിഡ് ആപ്പ് തയ്യാറാക്കൽ,ഹാർഡ്‍വെയർ എന്നിങ്ങനെ അഞ്ചു കൂട്ടങ്ങളിലായാണ് വേദിയിൽ നിരന്നത്.അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും,വിദ്യാഭ്യാസമന്ത്രിയും മറ്റു മന്ത്രിമാരും ചോദിച്ചറിഞ്ഞു.'ലോകകേരളസഭ'യെ പരിചയപ്പെടുത്തിക്കൊണ്ട് അവർ തയ്യാറാക്കിയ ആപ്പ് മുഖ്യമന്ത്രിയ്ക്കു പരിചയപ്പെടുത്തി.അദ്ദേഹം വളരെ കൗതുകത്തോടെയാണ് അത് നിരീക്ഷിച്ചത്.'കൈറ്റ്'ചെയർമാൻ ഉഷാറ്റൈറ്റസ് ഐ എ സ് കുട്ടികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഞങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ ഇത്തരം ഒരു പരിപാടിയിലേയ്ക്ക് അതിഥികളായി ക്ഷണിച്ച കൈറ്റ് വൈസ്ചെയർമാൻ അൻവർ സാദത്ത് സാറിനു ഞങ്ങൾ നന്ദി പറയുന്നത് ഞങ്ങളുടെ'ലിറ്റിൽകൈറ്റ്സ്'പ്രവർത്തനങ്ങളിലൂടെയായിരിക്കും.


ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക്
ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢിൽ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂർ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടർ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റർ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാർവകി കുമാർ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂൾ DC സജീവ്സാർ മാസ്റ്റർ ട്രെയിനർമാരായ ഹരി കൃഷ്ണൻ സാർ ,ജീവരാജ് സാർ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവർത്തനങ്ങളേയും സ്കൂളിൽ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ സ്കൂളുകളിൽ ആവഷ്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം .

Geogebra എന്ന സോഫ്റ്റ് വെയറിലൂടെ ഗണിതം അനായാസമായി കൈകാര്യം ചെയുന്നതെങ്ങനെയെന്ന് ഷീജ ടീച്ചർ ക്ലാസെടുത്തു .അവർക്കത് മനസ്സിലാക്കാൻ കഴിഞ്ഞു . പിന്നീട് ഞങ്ങളുടെ ഒരു പ്രാക്ടിക്കൽ ക്ലാസാണ് അവർ കണ്ടത് ജലവർഷവുമായി ബന്ധപ്പെട്ട കൊളാഷ് Gimp- ൽ തയാറാക്കുകയായിരുന്നു ഞങ്ങൾ .ICT പഠനവുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും അവർ ചോദിച്ചു . ഞങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും ഉത്തരം നൽകി . ഞങ്ങളുടെ മലയാളം ഹരിസാർ അവർക്ക് ഇംഗ്ലീഷിലാക്കി പറഞ്ഞുകൊടുത്തു .ഞങ്ങൾ തയ്യാറാക്കിയ ആനിമേഷൻ അവർ കണ്ടു .സ്കൂൾ ബ്ലോഗും അവർ സന്ദർശിച്ചു .ഞങ്ങളുടെ ഐ.റ്റി പ്രവർത്തനങ്ങളെ കുറിച്ച് നല്ല മതിപ്പായി .കൂടുതൽ കാണാം


തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ കരിപ്പൂരിലേയ്ക്ക്...... .
തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ ഞങ്ങളുടെ സ്കൂളിലും എത്തി. കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനരീതി കണ്ടു പഠിക്കുന്നതിനായിവന്ന അവർ ഞങ്ങളുടെ സ്കൂളും സന്ദർശിക്കുകയായിരുന്നു..തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.ഞങ്ങളുടെ പ്രാക്ടിക്കൽ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവർ കണ്ടറിഞ്ഞു.വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവർ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവർ അഭിനന്ദിച്ചു.

എട്ടാം വർഷവും ഓവറോൾ
സബ്ജില്ലാ ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന് .
നെടുമങ്ങാട് സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ ഐ റ്റി വിഭാഗം ഓവറോൾ തുടർച്ചയായ എട്ടാം വർഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷൻ, എന്നീ ഇനങ്ങളിൽ നവീൻദേവ്, അഭിനയത്രിപുരേഷ്, ഫാസിൽ എസ്, അസ്ഹ നസ്രീൻ,ജ്യോതിക വി, എന്നിവരും, യു പി വിഭാഗത്തിൽ ഐ റ്റി പ്രശ്നോത്തരിയിൽ അനസിജ് എം എസ്,മലയാളം ടൈപ്പിംഗിൽ ആഷിദ ഹസീൻഷാ എന്നിവരുമാണ് സമ്മാനർഹരായത്.പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് കോക്കനട്ട് ഷെൽ ,ബാംബൂ ,ഇലക്ട്രിക്കൽ വയറിംഗ്,എന്നീ വിഭാഗങ്ങളിൽ ഗോകുൽ,ലാലുരാജ്,സുജി എൻ എസ്,ശ്രീരാഗ് ,യു പി വിഭാഗം ഫാബ്രിക് പെയിന്റിംഗിൽ ഗോകുൽ രാജ് എന്നിവർ സമ്മാനം നേടി.എൽ പി വിഭാഗം സോഷ്യൽ സയൻസ് ചാർട്ട് നിർമാണത്തിൽ അഭിരാമിലാൽ,ആദിത്യ ഡി എന്നിവർ സമ്മാനം നേടി.ഗണിത മാഗസിൻ ,ശാസ്ത്ര മാഗസിൻ സമ്മാനവും കരിപ്പൂര് സ്കൂളിനായിരുന്നു.ഗണിത പസിൽ, സിംഗിൾ പ്രോജക്ട് എന്നീ ഇനങ്ങളിൽ ഹൃദ്യ ,ഐശ്വര്യ എന്നിവരാണ് സമ്മാനം നേടിയത്.

സബ്ജില്ലാ കലോത്സവം 2019
കഥ, ഉപന്യാസം
കഥ, ഉപന്യാസം എന്നീ ഇനങ്ങളിൽ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ഞങ്ങളുടെ സജിന

നാടോടിനൃത്തം ഭരതനാട്യം
നെടുമങ്ങാട് സബ്ജില്ല കലോൽസവം നാടോടിനൃത്തം ഭരതനാട്യം എന്നീ വിഭാഗങ്ങളിൽ എൽ പി വിഭാഗം ഒന്നാംസ്ഥാനം അഭിരാമിലാൽ

ബാന്റ്മേളം 

നെടുമങ്ങാട് സബ്‍ജില്ലാ കലോത്സവത്തിൽ ബാന്റ്മേളം ഒന്നാം സ്ഥാനം ഞങ്ങളുടെ കുട്ടികൾക്ക്❤️❤️❤️❤️❤️

2019 സംസ്ഥാനതലത്തിലേക്ക്
പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും വാങ്ങി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗോകുൽ എസ്

സ്കൂളും സമൂഹവും

വിദ്യാലയം പ്രതിഭകളോടൊപ്പം

പൊതു വിദ്യാഭ്യാസവകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയിൽ ഞങ്ങളും പോയി ഒരു പ്രതിഭയെ ആദരിക്കാൻ.ദൂരെയെങ്ങും പോകേണ്ടിവന്നില്ല പള്ളിക്കൂടത്തിനു തൊട്ടരികിലുണ്ട്....ഞങ്ങടെ കുട്ടികൾ വായിക്കുന്ന'ചങ്ങായിവീടി'ന്റേയും,'വിചിത്രക്കണ്ണാടി'യുടേയും ,'ബിമകളുടെ ലോക'ത്തിന്റേയും,'കൊക്കരജീനി'ന്റേയുമൊക്ക കഥാകാരൻ പി കെ സുധി അവരുതമ്മില് നല്ല വർത്തമാനം പറഞ്ഞു.എഴുത്തിനെ പറ്റി ,വായിച്ച പുസ്തകങ്ങൾ,പണ്ടത്തെ ക്ലാസനുഭവങ്ങൾ,പുതിയക്ലാസുമുറിയനുഭവങ്ങൾ,മനുബെന്റെ ഡയറിക്കുറിപ്പുകളെ കുറിച്ച് ,നാടിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ കുറിച്ച് അങ്ങനെയെല്ലാം....ഞങ്ങട ലൈബ്രറിയിലേക്കു പുസ്തകവും മറ്റു വായനസാമഗ്രികളും തന്നു.എഴുത്തുകാരികളുള്ള ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്.നല്ല എഴുത്തിനുപിന്നിൽ കഠിനാധ്വാനം അത്യാവശ്യമാണെന്ന ധാരണയവർക്കുണ്ടായി.അതായിരുന്നു ഇന്നവർക്കു കിട്ടിയ സന്ദേശവും...സ്കൂളില് തിരികെ വന്ന ശേഷമാണ് ഞങ്ങളോർത്തത് ഞങ്ങളദ്ദേഹത്തെ ആദരിച്ചില്ല.വർത്തമാനം പറഞ്ഞതേയുള്ളു.❤️😍❤️😍

കോർണർ പി റ്റി എ @ കണ്ണാറംകോട്

ഞങ്ങളുടെ സ്കൂളിന്റെ ആദ്യത്തെ കോർണർ പി റ്റി എ കണ്ണാറംകോട് കമ്യൂണിറ്റിഹാളിൽ നടന്നു.എൽ പി, യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവരുടെ പഠനപ്രവർത്തനങ്ങൾ രക്ഷകർത്താക്കൾക്കു മുന്നിലവതരിപ്പിച്ചു..വാർഡ്കൗൺസിലർ സംഗീത രാജേഷ് അധ്യക്ഷയായി.കൗൺസിലർ സി സാബു ഉദ്ഘാടനം ചെയ്തു.കൗൺസിലർ അനൂപ്,ബി പി ഒ ശ്രീ മോഹനൻ ഹെഡ്മിസ്ട്രസ് വി എസ് അനിത, പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ്,സാബു,എം പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു, മംഗളാംമ്പാൾ എന്നിവർ സംസാരിച്ചു.

കോർണർ പി റ്റി എ @ഖാദിബോർഡ്
ശാസ്ത്രപരീക്ഷണങ്ങളും കുലാപരിപാടികളും കൊണ്ട് കുട്ടികൾ രക്ഷകർത്താക്കളെ കൗതുകമുള്ളവരാക്കി മാറ്റിയ ദിവസമായിരുന്നു ഇത്

കോർണർ പി റ്റി എ @കാരാന്തല
രക്ഷകർത്താക്കൾ അവരുടെ കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ നേരിട്ട് കണ്ടു മനസിലാക്കിയ ഒരു പരിപാടിയായിരുന്നു ഇത്.എ ഇ ഒ രാജ്കുമാർ ബീ പി ഒ മോഹനൻ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.

കോർണർ പി റ്റി എ @ഉഴപ്പാക്കോണം
കുട്ടികളുടെ കലാപരവും അക്കാദമികവുമായ പ്രവർത്തനങ്ങളുടെ അവതരണത്തോടൊപ്പം ഗോപിക അന്ധവിശ്വാസത്തിനെതിരെ ബോധവല്കരണം നടത്തി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംഉന്മൂലനം ചെയ്യാൻ നിയമനിർമാണം നടത്തേണ്ടതുണ്ട്."ഇത്തരം കാര്യങ്ങൾ രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും മനസിലേയ്ക്കു പകർന്നുകൊണ്ടാണ് ഞങ്ങളുടെ സ്കൂളിലെ കോർണർ പി റ്റി എ യ്ക്ക് "അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒൻപതാം ക്ലാസുകാരിയായ ഗോപിക സംസാരിച്ചത്.ഇത്തരം സദസുകളൽ കുട്ടികൾ ഇങ്ങനെ ഇടപെടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നു

നഗരസഭയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ശില്പശാല
കൈയ്യുറപ്പാവ നിർമാണം..പിന്നെ..ആഭരണനിർമാണം
ഇന്നലെ ഞങ്ങളുടെ വിദ്യാലയത്തിൽ 27-07-2018 മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പാവനിർമാണത്തിലും അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിലും പരിശീലനം നൽകി.മുനിസിപ്പാലിറ്റി അക്കാദമിക് കൗൺസിലിന്റെ ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടുകളിലൊന്നാണിത്.കൈയ്യുറപ്പാവ നിർമിക്കുന്നതിൽ വേണുഗോപാൽ സാറും,അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിൽ ഗംഗയുമാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനം നേടിയ കുട്ടികളെല്ലാം കൈയ്യുറപ്പാവ നിർമിച്ചു.മാല,വള,കമ്മൽ,കൊലുസ്,നൂലുകൊണ്ടുള്ള നെക്ലേസ്,ടെഡിബെയർ ലോക്കറ്റ് തുടങ്ങി വ്യത്യസ്തമായ ആഭരണവസ്തുക്കൾ ഉണ്ടാക്കുന്നതിൽ കുട്ടികൾ പരിശീലനം നേടി.മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സുരേഷ്‍കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതവും സ്റ്റാഫ്‍സെക്രട്ടറി ജി എസ് മംഗളാംബാൾ നന്ദിയും പറഞ്ഞു.

ക്ലാസ്ലൈബ്രറിയ്ക്ക് അലമാരയുമായി പൂർവവിദ്യാർത്ഥികൾ
98 ബാച്ചിലെ പൂർവവിദ്യാർത്ഥികൾ സ്കൂളിലെ ക്ലാസ്‌ലൈബ്രറിയ്ക്ക് അലമാര ചെയ്തുതന്നു.


ദുരിതാശ്വാസം
തുടർച്ചയായുള്ള മഴ കാരണം രക്ഷകർത്താക്കൾക്ക ജോലിക്കു പോകാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന ഞങ്ങളുടെ 62 കുട്ടികളുടെ വീടുകളിൽ ഓണക്കാലത്ത് അധ്യാപകരും പി റ്റി എ അംഗങ്ങളും ചേർന്ന് സഹായമെത്തിച്ചു.


പ്രളയക്കെടുതിയിൽ ഒരു കൈത്തിരി
പ്രളയക്കെടുതിയിൽ അകപ്പെട്ട് സർവതും നഷ്ടപ്പെട്ട വിദ്യാലയങ്ങൾക്കൊരു കൈത്താങ്ങായി ഞങ്ങളുടെ അധ്യാപകരും ഉണ്ടായിരുന്നു.പത്തനംതിട്ട ജില്ലയിലെ കോയിപ്രം ഹയർസെക്കന്ററി സ്കൂൾ,പൂവത്തൂരിലെ സർവോദയ യു പി എ സ് എൽ പി എസ് ,തോട്ടപ്പുഴശ്ശേരി എം റ്റി എൽ പി എ സ് എന്നീ വിദ്യാലയങ്ങൾ ശുചീകരണത്തിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകർ പങ്കെടുത്തു.


പ്രളയബാധിത പ്രദേശത്തെ സ്കൂൾകുട്ടികൾക്കായി
പ്രളയബാധിത പ്രദേശത്തെ സ്കൂൾകുട്ടികൾക്കായി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ ശേഖരിച്ച 1100 ലധികം നോട്ബുക്കുകളും മറ്റു പഠനോപകരണങ്ങളും നെടുമങ്ങാട് ഉപജില്ലാ ഓഫീസർ രാജ്കുമാർസാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് അനിത വി എസ് നെടുമങ്ങാട് നഗരസഭാചെയർമാന് കൈമാറുന്നു.


ഗൃഹസന്ദർശനം
ഹോം ബെയ്സ്ഡ് എഡ്യൂക്കേഷന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ റിസോഴ്സ് റ്റീച്ചറും പ്രഥമാധ്യാപികയും പിറ്റി എ പ്രസിഡന്റും കുട്ടികളുടെ വിടുകളിൽ സന്ദർശനം നടത്തുന്നു.

മികവുത്സവം-2018

മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരൻ മുഖ്യാതിഥിയായിരുന്നു. കേരള സർവകലാശാല എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൽ ആര്യയെ ഈ ചടങ്ങിൽ ചെയർമാൻ അനുമോദിച്ചു.വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് രക്ഷകർത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ വിവിധവിഷയങ്ങൾ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ ഐറ്റി @സ്കൂളും എസ് ഇ ആർ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോർട്ടലായ 'സമഗ്ര' വിദ്യാർത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ, കൗൺസിലർമാരായ സി സാബു , ടി അർജുനൻ, സുമയ്യ മനോജ്, എൻ ആർ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ, ബി പി ഒ മോഹനകുമാർ എന്നിവർ പങ്കെടുത്തു


പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങളുടെ സ്കൂൾ വിക്കിക്ക് ലഭിച്ചു.ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡ്...തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം ഞങ്ങൾക്കായിരുന്നു.മലപ്പുറം ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാഭ്യാസമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

അവാർഡ് ഏറ്റുവാങ്ങുന്നു










പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്റ്റാഫ്

ജി.എച്ച്.എസ്. കരിപ്പൂർ/സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി കെ സുധി
  • പി കെ സുധി
    നോവലിസ്റ്റ്‌, കഥാകൃത്ത്, ശാസ്ത്രസാഹിത്യരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് പി.കെ.സുധി (യഥാർഥ നാമം പി.കെ.സുധീന്ദ്രൻ നായർ) (ജനനം: 1963 മേയ് 10. ലൈബ്രേറിയൻ, യുറീക്ക പത്രാധിപസമിതിയംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് രാമു കാര്യാട്ട് പുരസ്ക്കാരവും കുങ്കുമം നോവലൈറ്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കരിപ്പൂര് ഗവണ്മന്റ് ഹൈസ്കൂളിനടുത്ത് 'കാർത്തിക'യിൽ താമസം.1984-ൽ ഗ്രാമശാസ്ത്ര മാസികയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ചെറുകഥയിലൂടെയായിരുന്നു തുടക്കം.പി.കെ.സുധി 1996-ൽ എം.ജി. യൂണിവേർസിറ്റിയിൽ ലൈബ്രേറിയനായി ജോലി ചെയ്യവെ, നഷ്ടമായ ബാല്യസ്മൃതികളുടെയും നഷ്ടമായ ദാമ്പത്യത്തിന്റെയും പിതൃപുത്ര ബന്ധത്തിന്റെയും ലോകം അനാവരണം ചെയ്യുന്ന അഴിഞ്ഞുപോയ മുഖങ്ങൾ എന്ന ആദ്യ നോവലെറ്റ് പ്രസിദ്ധീകരിച്ചു. ദേശാന്തരയാത്രക്ക് ഒരു കിളി മാത്രം എന്ന നോവലൈറ്റും ഇദ്ദേഹം എഴുതിയിട്ടുണ്ട്. എസ്കവേറ്റർ, അവസാനമിറങ്ങുന്നവർ, ഒരു റഷ്യൻ നാടോടിക്കഥ, പ്രതിബിംബങ്ങൾ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും, സഞ്ചാരക്കുറിപ്പുകൾ തുടങ്ങി പതിമൂന്നു കഥകളുടെ സമാഹാരമായ ആകാശത്തിലെ നിരത്തുകൾ [1] 2001-ൽ പ്രസിദ്ധീകരിച്ചു. പി.കെ.സുധിയുടെ ഉദാരഞെരുക്കങ്ങൾ എന്ന കഥാസമാഹാരം 2005-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. കാലപ്രവാഹത്തിൽ സാധാരണ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ആവിഷ്ക്കാരമായ ത്രുടി [2](നൂറു താമരയിതളുകളുടെ ഒരൊറ്റ കെട്ടിലൂടെ ഒരു സൂചി കടത്താൻ ആവശ്യമായ സമയം) എന്ന നോവൽ 2010-ൽ പുറത്തിറങ്ങി. ലുഷൂൺ എന്ന എഴുത്തുകാരന്റെ 'വാണ്ടറിംഗ്'[3] എന്ന പുസ്തകം അലഞ്ഞുതിരിയൽ[4] എന്ന പേരിൽ 2011-ൽ വിവർത്തനം ചെയ്തു. തവളകളുടെ മായികലോകം എന്ന ശാസ്ത്രസംബന്ധിയായ പുസ്തകം 2012-ലും ബാലസാഹിത്യ കൃതിയായ ബീമകളുടെ ലോകം[5] 2015-ലും പ്രസിദ്ധീകരിക്കുകയുണ്ടായി. കഥകൾക്ക് 1993-ലെ അസീസ് പട്ടാമ്പി അവാർഡും 1994-ലെ രാമു കാര്യാട്ട് പുരസ്ക്കാരവും ലഭിച്ചു. കുങ്കുമം നോവലൈറ്റ് മൽസരത്തിൽ 1994-ൽ പ്രോൽസാഹന സമ്മാനവും 1995-ൽ ഒന്നാം സമ്മാനവും ലഭിച്ചു.

പി കെ സുധിയുടെ ബ്ലോഗ്-[1]

വഴികാട്ടി

ഫലകം:FSC


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കരിപ്പൂർ&oldid=682717" എന്ന താളിൽനിന്നു ശേഖരിച്ചത്