ജി.എച്ച്.എസ്.എസ് മംഗൽപാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മംഗൽപാടി

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ് മംഗൽപാടി. കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 19 കിലോമീറ്റർ വടക്ക് മാറി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു

ഭാഷ

മലയാളം, കന്നട, കൊങ്കണി, തുളു എന്നിവയാണ് ഇവിടുത്തെ പ്രാദേശിക സംസാര ഭാഷ. അന്യദേശ തൊഴിലാളികൾ ഇവിടെ ഹിന്ദിയും തമിഴും സംസാരിക്കുന്നു.

ഗതാഗതം

ഉപ്പള റയിൽവേ സ്റ്റേഷൻ, കുമ്പള റയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ളത്. മംഗലാപുരം റയിൽവേ സ്റ്റേഷൻ 27 കിലോമീറ്റർ അകലെയാണ്. മംഗലാപുരത്ത് വിമാനത്താവള സൗകര്യവും ഉണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കോ- ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ്
  • നളന്ദ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ്
  • ജി എച്ച് എസ് ഹെരൂർ മേപ്രി
  • ജി എച്ച് അസ് മംഗൽപാടി
  • ജി എച്ച് എസ് ബേക്കൂർ
  • ജി എച്ച് എസ് ഷിറിയ
  • ജി എച്ച് എസ് ഉപ്പള