ജി.എച്ച്.എസ്.എസ്. വെളിയങ്കോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19055 (സംവാദം | സംഭാവനകൾ) ('സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ജൂനിയര്‍ റെഡ്ക്രോസ് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. . വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്' 2010 ആഗസ്റ്റ് 15ന് വെളിയങ്കോട് ഹൈസ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റെഡ് ക്രോസ്സ് യൂണിറ്റിന്റെ പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി തന്നെ സ്കൂളില്‍ തുടരുന്നുണ്ട്. യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പ്രത്യേകം യൂണിറ്റുകളുണ്ട്. സ്കൂളിലെ ഏതൊരു പ്രവര്‍ത്തനത്തിലും ജെ.ആര്‍.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.