ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

2020- 21 വർഷം സ്കൂളിൽ നിന്നും സയൻസ് പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി സയൻസ് അധ്യാപകരെയും ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും 2021 ജൂലൈ ഇരുപത്തിനാലാം തീയതി ഈ ഗ്രൂപ്പിലൂടെ ശ്രീ ഉമ്മർ എടപ്പറ്റ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. തീർത്തും ഓൺലൈനായി തുടങ്ങിയ ചടങ്ങിൽ എല്ലാ സയൻസ് അധ്യാപകരും എച്ച് എം, ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി സയൻസ് ക്ലബ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

പ്രവർത്തനങ്ങൾ

1.വീടുകളിൽ ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന പരീക്ഷണങ്ങൾ കുട്ടികൾ ചെയ്ത വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു

2.ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തി

3.ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തി

4.കുട്ടികൾ സ്വന്തമായി നിർമിച്ച വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ, എന്നിവയുടെ വീഡിയോ ഫോട്ടോ എന്നിവ പോസ്റ്റ് ചെയ്തു

5.ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ പ്രാധാന്യം വിശദമാക്കുന്ന വീഡിയോ നിർമ്മിച്ച് പോസ്റ്റ് ചെയ്തു

6.എപിജെ അബ്ദുൽ കലാം ഓർമ്മ ദിനം ( ജൂലൈ 27) ലഘു വീഡിയോ പ്രെസൻറ്റേഷൻ അവതരിപ്പിച്ചു

7.ഓസോൺ ദിനം( സെപ്റ്റംബർ 16) വീഡിയോ പ്രെസൻറ്റേഷൻ, ചിത്രരചന മത്സരം, ഫോട്ടോഗ്രാഫി മത്സരം എന്നിവ നടത്തി.

8.അന്താരാഷ്ട്ര മോൾ ദിനം( ഒക്ടോബർ 23) ക്വിസ് പ്രോഗ്രാം നടത്തി.

9.ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി

*എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്

*ശാസ്ത്ര ഗ്രന്ഥ ആസ്വാദനം

*ശാസ്ത്ര ലേഖനം

*വീട്ടിൽനിന്ന് ഒരു പരീക്ഷണം

എന്നീ ഇനങ്ങൾ നടത്തുകയും കുട്ടികൾ സജീവമായി പങ്കെടുക്കുകയും ചെയ്തു.

വിജയികൾ

എന്റെ ശാസ്ത്രജ്ഞൻ

ശ്രീജിത്ത്. ടി( 8C)

ശാസ്ത്ര ഗ്രന്ഥ ആസ്വാദനം

പവിത്ര വി (10B)

ശാസ്ത്ര ലേഖനം

അനശ്വര വി. ടി (10B)

വീട്ടിൽനിന്ന് ഒരു പരീക്ഷണം

നൈമ ബിൻത് ഫാറൂഖ് (8B)

  അനശ്വര വി. ടി (10B) എന്ന വിദ്യാർത്ഥിക്ക് ജില്ലാതല പ്രവർത്തനങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചു