ജി.എച്ച്.എസ്.എസ്. കുന്നക്കാവ്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
18075 hss building.jpeg

1998 ലാണ് GHS കുന്നക്കാവ് GHSS കുന്നക്കാവായി മാറുന്നത്. 3 ബാച്ചുകളിലായി തുടങ്ങിയ +2 വിഭാഗത്തിൽ 2021-22 അധ്യയന വർഷമാകുമ്പോൾ 6 ബാച്ചുകളിലായി നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നു. ബയോളജി സയൻസ്(01), കംപ്യൂട്ടർ സയൻസ്(05), ഹ്യുമാനിറ്റീസ്(10,11) കൊമേഴ്സ്(37,39) എന്നീ ബാച്ചുകളാണ് ഇപ്പോഴുള്ളത്. ഓരോ ബാച്ചിലും മലയാളം, അറബിക്, സംസ്കൃതം, ഹിന്ദി എന്നീ നാല് ഉപഭാഷകളും ഉണ്ട്. MLAയുടെ ആസ്തി വികസന ഫണ്ടിലൂടെ +2 വിഭാഗത്തിന് 12 ക്ലാസ്സ് മുറികൾ(30*20) ഉള്ള ഒരു കെട്ടിടം ഉണ്ട്. കൂടാതെ 20*20 വലുപ്പത്തിൽ 2 ക്ലാസ്സ് മുറികളും. ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കുള്ള ലാബിനു പുറമെ സുസജ്ജമായ IT ലാബും ഇവിടെയുണ്ട്. പ്രിൻസിപ്പിൾ ശ്രീ. ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ 30 അധ്യാപകർ അക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഗ്രാമപ്രദേശത്തുനിന്നും വരുന്നവരാണ് ഭൂരിഭാഗം കുട്ടികളും. 2020-21 അക്കാദമിക വർഷത്തിൽ 89.2% വിജയശതമാനവും 30 Full A+ ഉം നേടി ഈ വിദ്യാലയം പെരിന്തൽമണ്ണ ഉപജില്ലയിലെ ഹയർസെക്കന്ററി വിദ്യാലയങ്ങളുടെ ഇടയിൽ ഒന്നാമനായി തലയെടുപ്പോടെ നിൽക്കുന്നു