ജി.എച്ച്.എസ്.എസ്. കാരക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 18 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
വിലാസം
കാരക്കുന്ന്
സ്ഥാപിതം02 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-07-2017Parazak



മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയര്‍സെക്കണ്ടറി സ്കൂള്‍, കാരക്കുന്ന്.

ചരിത്രം

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളാണിത്. 1974 സെപ്തംബര്‍ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുന്‍റെ ഹെഡ്മാസ്റ്റര്‍ ചുമതല വി. കുഞ്ഞിമൊയ്തീന്‍ കുട്ടി ഏറ്റെടുത്തു. ഉമ്മര്‍ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകന്‍. 1981 ല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഇപ്പോള്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികള്‍ ലൈബ്രറിക്കാവശ്യമായ ഫര്‍ണിച്ചറുകളും അലമാറകളും സംഭാവന നല്‍കി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

ഹൈസ്കൂള്‍ അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് ഐ.ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി.

ഭരണ നിര്‍വഹണം

വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍- ഒറ്റ നോട്ടത്തില്‍:

  • പരീക്ഷ മാർഗദർശന ക്ലാസ്

പരീക്ഷ സംബന്ധമായ ഭയങ്ങളും ആകുലതകളും മുതിർന്നവരും അധ്യാപകരുമായി പങ്കുവയ്ക്കുന്നതിന് സമയം കണ്ടെത്തണം. ജീവിതത്തിലെ പല പ്രധാനപ്പെട്ട കാര്യങ്ങളിലെ ഒരു കാര്യം മാത്രമാണ് പരീക്ഷ. കണ്ടമാനം ഉറക്കം കളഞ്ഞുള്ള പഠിത്തം ഒഴിവാക്കേണ്ടതാണ്. പരീക്ഷ മാർഗദർശന ക്ലാസ് കുട്ടികള്‍ക്ക് നല്‍കുന്ന പിന്തുണ ​വളരെ നലുതാണ്. പരീക്ഷ മാർഗദർശന ക്ലാസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍

  • Nostalgia റേഡിയോ ശ്രോതാ വേദി.

മികച്ച പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനഹൃദയങ്ങളിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ മഞ്ചേരി എഫ്.എം. റേഡിയോ മീഡിയാ വില്ലേജ് എല്ലാ ജനങ്ങളിലേക്കും എത്താൻ റേഡിയോ ക്ലിനിക്ക് വഴി തെളിക്കുമെന്ന് നൊസ്റ്റാള്‍ജിയ റേഡിയോ ക്ലബ് കരുതുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ ജി.എച്ച്.എസ്.എസ്. കാരക്കുന്ന് കൈവിട്ടിട്ടില്ല. മഞ്ചേരി ആകാശവാണിയില്‍ പലപ്പോഴായി കലാവിരുന്നൊരുക്കി പ്രശംസ നേടിയിട്ടുണ്ട്.

  • സ്പോട്സ് ക്ലബ്

സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടര്‍ച്ചയായി അഞ്ച് തവണ മഞ്ചേരി സബ് ജില്ല കായിക മേളയില്‍ ഫുട്ബോളിലും ഹാന്റ്ബോളിലും കിരീടം നിലനിര്‍ത്താന്‍ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളില്‍ മത്സരിച്ചു. അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കി വരുന്നു.

  • ടൂറിസം ക്ലബ്ബ്

‍പഠന യാത്രകള്‍ ഒഴിവാക്കി പൂര്‍ണ്ണമായ അറിവ് നേടുക അസാദ്ധ്യം.

  • സയന്‍സ് ക്ലബ്ബ്

കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.

  • പബ്ലിക് റിലേഷന്‍സ് ക്ലബ്

പബ്ലിക് റിലേഷന്‍സ് ക്ലബ് സ്കൂൾ തലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ മികച്ച രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് ചിത്ര പ്രദർശനം, പ്രശസ്ത ചിതകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്ലശാല എന്നിവ സംഘടിപ്പിക്കാറുണ്ട്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളറിംഗ്, ഓയിൽ പെയിന്റിംഗ്, കാർട്ടൂണിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു. കലാ-കായിക മേളകള്‍ നടത്തുന്നതും ഈ ക്ലബ് പ്രവര്‍ത്തകര്‍ തന്നെയാണ്.

  • അനിമല്‍ ക്ലബ്ബ്.

സഹജീവികളോട് കരുണയുണ്ടാവുക, അവയോരോന്നിന്റെയും പ്രത്യേകതകളും ആവാസ വ്യവസ്ഥയും മനസ്സിലാക്കുക, വളർത്തുമൃഗങ്ങളേയും, പക്ഷികളേയും പരിപാലിക്കുക എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനിമൽ ക്ലബ് പ്രവർത്തിക്കുന്നത്. സ്

  • ഫിലീം സൊസൈറ്റി

കുട്ടികള്‍ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകള്‍, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികള്‍ എന്നിവ കാണുക, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളില്‍ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു.ജലീല്‍ സാര്‍ നേതൃത്വം നല്‍കുന്നു. എല്ലാ വര്‍ഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു.

വഴികാട്ടി

മഞ്ചേരി നിന്ന് എടവണ്ണ ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 5 കി.മീ. ദൂരെയാണ് കാരക്കുന്ന്, തച്ചുണ്ണിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ‍‍ഷൊര്‍ണൂര്‍, തിരൂര്‍.
ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍. {{#multimaps: 11.166855, 76.133902 | width=800px | zoom=12 }}