ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/മാറുന്ന കേരളം മാറുന്ന കാലാവസ്ഥയും

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറുന്ന കേരളം മാറുന്ന കാലാവസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറുന്ന കേരളം മാറുന്ന കാലാവസ്ഥയും മാറ്റപ്പെടുന്ന പരിസ്ഥിതിയും

കേരളം ഇന്ന് ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഒരു ഫീനിക്സ് പക്ഷിയാണ്‌ . നാം കേരളീയർ പ്രളയത്തെയും , നിപ്പയെന്ന മഹാരോഗത്തെയും മറ്റു പകർച്ച വ്യാധികളെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ചവരാണ്. അതെ, നമ്മൾ ഒറ്റകെട്ടായി നിന്ന് നവ കേരളത്തെ സൃഷ്ടിച്ചവരാണ്. എന്നാൽ ഇന്ന് കേരളത്തിന്റെ ഭൂപ്രകൃതിയും അതിലെ ജൈവ ഘടനയും ആകെ താളം തെറ്റിച്ചിരിക്കുകയാണ്. എന്നെ ഏറ്റവും അധികം ഭീതിപ്പെടുത്തുന്ന വിഷയം വന സംരക്ഷണത്തിൽ നാം കാണിക്കുന്ന അലംഭാവമാണ് സുഭിക്ഷമായ മഴക്കാലങ്ങളായിരുന്നു ഉണ്ടായിരുന്നത് . തെക്കു പടിഞ്ഞാറൻ മൺസൂണും ( ഇടവപ്പാതി) , വടക്കു കിഴക്കു മൺസൂണും (തുലാവർഷം) നിറഞ്ഞു പെയ്ത നല്ലൊരു നാളുണ്ടായിരുന്നു . പോർച്ചുഗീസുകാർ കുരുമുളകിന് തൈ കടത്തിക്കൊണ്ടു പോയപ്പോൾ സാമൂതിയറി പറഞ്ഞൊരു വാക്യമുണ്ട് " അവർക്ക് കുരുമുളക് തൈ മാത്രമല്ലെ കൊണ്ട് പോകാൻ പറ്റുള്ളൂ . തിരുവാതിര ഞാറ്റുവേല കൊണ്ട് പോർച്ചുഗീസിലേക്കു പോകാൻ പറ്റില്ലല്ലോ " അത് നൂറു ശതമാനം ശരിയാണ് . അതെ, ഞാറ്റുവേലയുടെ വരവ് നോക്കി കൃഷി ചെയ്തിരുന്ന പാരമ്പര്യമുള്ള നാടായിരുന്നു നമ്മുടേത്. പക്ഷെ , കഴിഞ്ഞ കുറച്ച വര്ഷങ്ങളായി നമ്മുടെ കാലാവസ്ഥാ വ്യതിയാനത്തിലുണ്ടാകുന്ന അനുക്രമമായ മാറ്റങ്ങൾ നമ്മെ ഭീതിപ്പെടുത്തുന്നു മരുഭൂമിയുടെ ഒരു ലക്ഷണം കേരളത്തെയും ബാധിക്കാൻ തുടങ്ങിയിട്ടുണ്ട് . വന്യവും വൈദേശികവുമായ സസ്യങ്ങൾ നമ്മുടെ ഭൂപ്രകൃതിയെ ദോഷകരമായ രീതിയിൽ ആക്രമിക്കുന്നുണ്ട് . അവ നമ്മുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ ദൂര വ്യാപകമായ രീതിയിൽ നശിപ്പിക്കുന്നുണ്ട് .

നാം ഒരുപാട് മുന്നിലാണ് . ഇന്ന് എവിടേക്കു വേണമെങ്കിലും നമുക്ക് പറന്നുയരാം . സമയവും ദൂരവും നമുക്ക് മുൻപിൽ ഒന്നുമല്ല . കാരണം, കേരളം വികസന പാതയിലാണ് . നിരവധി വികസനങ്ങൾ നാം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു . എന്നാൽ ഞാനൊന്നു ചോദിക്കട്ടെ എന്താണീ വികസനം ? പ്രകൃതിയാകുന്ന നമ്മുടെ അമ്മയെ നശിപ്പിക്കുന്നതാണോ വികസനം ? അല്ല ,അത് വികസനമല്ല . അത് മനുഷ്യന്റെ ഉള്ളിലെ മൃഗീയതയുടെ താണ്ഡവമാണ് . അള മുട്ടിയാൽ ചേരയും കടിക്കുമെന്നു കേട്ടിട്ടില്ലേ ? അതാണ് നമ്മുടെ പ്രകൃതിക്കും സംഭവിക്കുന്നത് . പ്രളയവും കാലാവസ്ഥയും വ്യതിയാനങ്ങളും അതിനു ദൃഷ്ടാന്തങ്ങൾ ആണ് .

നമുക്കറിയാം വന നശീകരണത്തിനു തുടക്കം കുറിച്ചത് വിദേശികളായിരുന്നു . അവർ വ്യാപകമായ രീതിയിൽ വനം നശിപ്പിച്ചു. തേയില തോട്ടങ്ങളും , തേക്ക് തോട്ടങ്ങളും, റബ്ബർ തോട്ടങ്ങളും പിടിപ്പിച്ചിരിക്കുന്നു . തുടരെ തുടരെയുള്ള ഒരേ സസ്യങ്ങളുടെ കൃഷി ആ ഭൂപ്രകൃതിയുടെ തനതായ ജൈവ സംപുഷ്ടിയേയും മണ്ണിന്റെ ഘടനയെയും ദോഷകരമായി ബാധിക്കും. ഒരേ പോലെയുള്ളതും സമാനവുമായ സസ്യങ്ങൾ മണ്ണിന്റെ ഘടനയെയും പുഷ്ടിയേയും നഷ്ടപ്പെടുത്തുന്നു . കാലാവസ്ഥ വ്യതിയാനത്തെ നിന്ന് രക്ഷപ്പെടാനും ഭൂമിയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥ തിരിച്ചു കൊണ്ട് വരാനും നമ്മുടെ വന വിസ്‌തൃതി കൂട്ടിയാലെ സാധിക്കൂ.

ആവർത്തിച്ചുള്ള തേക്ക് കൃഷി തേക്ക് മരത്തിന്റെ ആരോഗ്യവും വളർച്ചയും മന്ദഗതിയിലാക്കിയിട്ടുണ്ട്. മണ്ണ് പുഷ്ടിയില്ലാതെ ഉണങ്ങി വരണ്ടതുമായിട്ടുണ്ട്. നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ ആ പ്രദേശത്തിന്റെ തനതായ സസ്യങ്ങളെ നട്ടു പിടിപ്പിക്കുകയും വളർത്തി കൊണ്ട് വരികയും സംരക്ഷിക്കുയും ചെയ്യേണ്ടത് സമൂഹത്തിന്റെ ദൗത്യവും ഉത്തരവാദിത്വവും ആണ് . ഇന്ന് വന സംരക്ഷണ വകുപ്പ് വൈവിധ്യമാർന്ന തനതു സസ്യങ്ങളുടെ വന ഭാഗങ്ങൾ സൃഷ്ടിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്നുണ്ട് . അത് പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ്.

വന വിസ്തൃതി ഭീതി ജമകമായ രീതിയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ് . ഒരു നാടിൻറെ മുപ്പത്തിയഞ്ചു ശതമാനമെങ്കിലും വനവിസ്തൃതി നില നിർത്തേണ്ടതുണ്ട് . നമ്മുടെ അലസതയും ആർത്തിയും സ്വാർത്ഥതയും കൊണ്ട് വന വിസ്തൃതിയുടെ അളവ് പേടിപ്പെടുത്തുന്ന രീതിയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ് . വികസിത രാജ്യങ്ങളുടെ വനവിസ്തൃതി അറുപതു ശതമാനത്തിൽ കൂടുതലാണ് . പ്രകൃതി സംരക്ഷണത്തിൽ അവർ നമ്മളെക്കാൾ ബഹുദൂരം മുന്നിലാണ് . സത്യത്തിൽ അവരെക്കാൾ മുന്നിമുന്നിലെത്തേണ്ടത് ദൈവത്തിന്റെ സ്വന്തം നാടാണ്. കാരണം വന പ്രൈതൃകത്തിൽ ഈ നാട് പണ്ട് അവരെക്കാൾ മുന്നിലായിരുന്നു . അതെ പണ്ട് കേരളത്തിൽ എഴുപത്തഞ്ചു ശതമാനം വന വിസ്തൃതി ഉണ്ടായിരുന്നു . എന്നാൽ ഇന്ന് ഇത് ഇരുപത്തിമൂന്നു ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുന്നു

മിൻഹ ഖാലിദ്
IX F ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം