ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
18:04, 28 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ) ('=Say No To Drugs കാമ്പയിൻ പ്രവർത്തനങ്ങൾ= == ലഹരിവിരുദ്ധക്ലബ്ബിന്റെ രൂപീകരണം == കേരള ഗവൺമെന്റ് ലഹരിക്കെതിരെ പ്രഖ്യാപിച്ച 2022 ഒക്ടോബർ 1 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന Say N...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Say No To Drugs കാമ്പയിൻ പ്രവർത്തനങ്ങൾ

ലഹരിവിരുദ്ധക്ലബ്ബിന്റെ രൂപീകരണം

കേരള ഗവൺമെന്റ് ലഹരിക്കെതിരെ പ്രഖ്യാപിച്ച 2022 ഒക്ടോബർ 1 മുതൽ നവംബർ 1 വരെ നീണ്ടു നിൽക്കുന്ന Say No To Drugs എന്ന ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സ്കൂളിൽ സർക്കാർ നിർദ്ദേശപ്രകാരം Antinarcotics Club എന്ന പേരിൽ ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ചുമതല ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകൻ ഹംസ എ.സി. ക്ക് നൽകി.

അധ്യാപകർക്കുള്ള ബോധവൽക്കരണ ക്യാമ്പ് പരിശീലനം

സ്കൂളിലുള്ള മുഴവൻ കുട്ടികൾക്കും ലഹരിവിരുദ്ധബോധവൽക്കരണം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലുള്ള മുഴുവൻ അധ്യാപകർക്കും 2022 സെപ്തംബർ 29 ന് ബോധവൽക്കരണ പരിശീലനം നൽകി. ഹയർസെക്കണ്ടറി-ഹൈസ്കൂൾവിഭാഗം അധ്യപകർക്ക് സംയുക്തമായി നടത്തിയ ഈ പരിശീലനത്തിനൊടുവിൽ അധ്യാപകർക്ക് കുട്ടികൾക്ക് നൽകേണ്ട ക്ലാസിന്റെ മൊഡൂളും പ്രസന്റേഷൻ ഫയലും നൽകി.

ജനജാഗ്രതാസമിതി രൂപീകരിക്കുന്നു

ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലും 30 ഒക്ടോബർ 2022 ന് ലഹരിവിരുദ്ധ ജനജാഗ്രതാസമിതി രൂപീകരിച്ചു. പിടിഎ എക്സിക്യൂട്ടീവ്, എസ്. എം. സി., പോലീസ് പ്രതിനിധികൾ, എക്സൈസ് പ്രതിനിധികൾ, സ്കൂൾ പാർലമെന്റ് അംഗങ്ങൾ, എസ്. പി. സി. - സി. പി. ഒ മാർ, ആന്റി നാർകോട്ടിക്സ് ക്ലബ്ബ് യോദ്ധാവ്, വ്യാപാരി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൂർവവിദ്യാർത്ഥി പ്രതിനിധികൾ, പൊതുപ്രവർത്തകരുടെ പ്രതിനിധികൾ, റിട്ടയേർഡ് അധ്യാപകരുടെ പ്രതിനിധികൾ, വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, മത സംഘടനകളുടെ പ്രതിനിധികൾ, ഓട്ടോ ഡ്രൈവേഴ്സ് പ്രതിനിധികൾ തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് വിപുലമായ ജാഗ്രത സമിതി രൂപീകരിച്ചത്. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങൾക്ക് രൂപരേഖ ഈ യോഗത്തിൽ തയ്യാറാക്കി. ഒക്ടോബർ 7 ന് ആദ്യ പിരീഡിൽ ക്ലാസ്സ്‌ ടീച്ചേഴ്സ് ബോധവൽക്കരണ ക്ലാസ് നടത്തും. ഒക്ടോബർ 13 ന് വ്യാഴാഴ്ച 3 മണിക്ക് ജാഗ്രത സമിതിയുടെ രണ്ടാമത്തെ യോഗം നടക്കും, ഒക്ടോബർ 14ന് കുട്ടികൾക്ക് വീണ്ടും ബോധവൽക്കരണ ക്ലാസ് കൊടുക്കും. സെലക്ടഡ് ടീച്ചേഴ്സ് ആണ് ക്ലാസ് എടുക്കുക. ഒക്ടോബർ 17 ന് കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം നടത്തും. കുട്ടികൾ വീട്ടിൽ നിന്നും പോസ്റ്ററുകൾ തയ്യാറാക്കി കൊണ്ടുവരും. ഒക്ടോബർ 19 ന് ബുധനാഴ്ച മൂന്ന് മണിക്ക് ബോധവൽക്കരണ റാലി സംഘടിപ്പിക്കും. ഇരുമ്പുഴി, വടക്കുമുറി, പാണായി എന്നീ മൂന്ന് ഏരിയകളിൽ സമാപന സംഗമം നടത്തും. സംഗമത്തിൽ ജനജാ ഗ്രത സമിതിയിലെ അംഗങ്ങൾ പങ്കെടുക്കും. ഒക്ടോബർ 22 ന് ശനിയാഴ്ച സമിതിയുടെ ആഭിമുഖ്യത്തിൽ കടകളിലൂടെയുള്ള ബോധവൽക്കരണം നടത്തും. ഒക്ടോബർ 2 5ന് ചൊവ്വാഴ്ച അവസാന പീരീഡിൽ ക്ലാസ് തലത്തിലുള്ള സെമിനാറുകൾ നടത്തും. നവംബർ 1 ന് ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരിവിരുദ്ധചങ്ങല നിർമിക്കും. ഇതിനോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. ഇത്രയും തീരുമാനങ്ങളാണ് ലഹരിവിരുദ്ധ ജനജാഗ്രതാസമിതിയിൽ എടുത്തത്.

അധ്യാപകർക്കുള്ള ബോധവൽക്കരണ ക്യാമ്പ് പരിശീലനം

സ്കൂളിലുള്ള മുഴവൻ കുട്ടികൾക്കും ലഹരിവിരുദ്ധബോധവൽക്കരണം സംഘടിപ്പിക്കുന്നതിനായി സ്കൂളിലുള്ള മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകി. ഹയർസെക്കണ്ടറി-ഹൈസ്കൂൾവിഭാഗം അധ്യപകർക്ക് സംയുക്തമായി നടത്തിയ ഈ പരിശീലനത്തിനൊടുവിൽ അധ്യാപകർക്ക് കുട്ടികൾക്ക് നൽകേണ്ട ക്ലാസിന്റെ മൊഡൂളും പ്രസന്റേഷൻ ഫയലും നൽകി.

മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം

ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാനടത്തിന്റെ ഭാഗമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരിവിരുദ്ധ സന്ദേശം കാമ്പയിന്റെ ആദ്യ ദിവസം സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ലൈവായി കാണിച്ചു. ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഉപയോഗപ്പെടുത്തി ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത് സാധിച്ചത്.

കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് - ഒന്നാം ഘട്ടം

ജാഗ്രതാ സമിതി എടുത്ത തീരുമാനപ്രകാരം 2022 ഒക്ടോബർ 7 ന് മുഴുവൻ വിദ്യാർഥികൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകർ നൽകി. നേരത്തെ തയ്യാറാക്കി അധ്യാപകർക്ക് നൽകിയ പ്രസന്റേഷൻ ഉപയോഗിച്ചാണ് ക്ലാസ് നൽകിയത്.

കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് - രണ്ടാ ഘട്ടം

2022 ഒക്ടോബർ 14 സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രണ്ടാഘട്ട ബോധവൽക്കരണ ക്ലാസ് നടത്തി. പ്രത്യേക പരിശീലനം ലഭിച്ച തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് ഈ ക്ലാസ് നൽകിയത്.

പോസ്റ്റർ രചനാ മത്സരം

2022 ഒക്ടോബർ 18 ഹൈസ്കൂൾ വിഭാഗം ലഹരിവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടത്തി. നേരത്തെ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകളാണ് മത്സരത്തിനായി പരിഗണിച്ചത്. പോസ്റ്ററുകൾ മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു. തെരഞ്ഞെടുത്ത ഏതാനും പോസ്റ്ററുകൾ വാർത്താ ബോർഡിൽ പ്രദർശിപ്പുിച്ചു.