ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
0234 moonball.png
മറ്റ്ക്ലബ്ബുകൾ

യോഗക്ലബ്ബ്

യോഗപഠനം
യോഗാ പരിശീലനം

ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്.മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല. ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു.


വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്

വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു.വിദ്യാർത്ഥികളുടെ വിജ്ഞാനവും കരവിരുതും വളർത്തിയെടുത്ത് ക്രിയാത്മക പ്രവർനങ്ങളിലൂടെ തിരിച്ചുവിട്ട് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോട് ആഭിമുഖ്യം വളർത്തുയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമീക അറിവ് പകർന്നുകൊടുക്കുകയും ചെയ്യുന്നതോടൊപ്പം തൊഴിലിന്റെ മഹാത്മ്യമത്തെപ്പറ്റി ബോധവാൻമാരാക്കി തൊഴിൽ ചെയ്യുന്നവരോട് ബഹുമാനമുളളവരായിരിക്കാൻ പരിശീലനം കൊടുക്കുകയും കൊടുക്കുകയും ചെയ്യുക എന്നുള്ളതാണ് എക്സ്പീരിയൻസ് യൂനിറ്റിന്റെ ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തിക്കോണ്ട് ഞങ്ങൾ സ്കൂൾ തല പ്രവർത്തി പരിചയമേളകൾ നടത്തി കുട്ടികളുടെ കഴിവുകളും മികവുകളും കണ്ടെത്തുന്നു. അതിൽ മികവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ പരിശീലനം നൽകി ഉപജില്ലാ - ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബൗദ്ധീക വൈകാരിക വളർച്ചയ്ക്ക് അവസരമൊരുക്കുന്നു.പ്രവൃത്തി പരിചയത്തിൽ താൽപ്പര്യമുള്ള ധാരാളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു.

ആരോഗ്യ ക്ലബ്ബ്

അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യ ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു.വിവിധ ദിനാചരണങ്ങളിൽ ദിനാചരണ സന്ദശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും വിഷയാധിഷ്ഠിത ക്വിസ്സ്, മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു. നോഡൽ ടീച്ചേഴ്സും കുട്ടികളും ഒരുമിച്ചാണ് പ്രവർത്തനങ്ങൾ ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നു. ദിനാചരണങ്ങളോടൊപ്പം രണ്ടാഴ്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തുന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ ജെ പി എച്ച് എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റ് നൽകുന്നു. വർഷത്തിൽ രണ്ട് തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. യു പി ക്ലാസ്സിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ക്ലാസ്സുകൾ ജെ പി എച്ച് എൻ നൽകുന്നു. പത്ത് മുതല് പതിനഞ്ചുവരെ വയസ്സുള്ള എല്ലാകുട്ടികൾക്കും റ്റി റ്റി കുത്തിവയ്പ്പുകൾ നടത്തുന്നു. ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗമാര പോഷണക്ലാസ്സുകളും മെൻസ്ട്രൽ ഹൈജീൻ ക്ലാസ്സുകളും നടത്തുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും കുട്ടികളോട് നിർദ്ദേശിച്ചു. ഈ വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബ് 20/6/2018 നു തുടക്കം കുറിച്ച്.25 കുട്ടികളാണ് ഹെൽത്ത് ക്ലബ്ബിൽ അംഗങ്ങളായുള്ളത്. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു. ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനപരിപാടികൾക്ക്തുടക്കം കുറിച്ചു. എല്ലാ ബുധനാഴ്ചയും മീറ്റിംഗ് കൂടാൻ തീരുമാനിച്ചു.ജൂൺ 26നു മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി വന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.എല്ലാ ദിവസവും പ്രഭാത ഭക്ഷണം ഉച്ചഭക്ഷണം എന്നിവക്കുശേഷം കുട്ടികൾ വെസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ആരോഗ് ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്തു. കൃത്യമായും കുട്ടികൾ അത് നിരീക്ഷിക്കുന്നു

ഇംഗ്ലീഷ് ക്ലബ്

ഭാഷകളുടെ അതിരുകൾക്കപ്പുറത്തേക്കുള്ള സർഗാത്മക വികസനത്തിന്റെ വ്യാപ്തി വർധിക്കുമ്പോൾ ഭാഷാക്ലബുകൾക്ക് പ്രാധാന്യം ഏറുന്നു.ഇംഗ്ലീഷ് ഭാ‍ഷയുടെ വൈജ്ഞാനികവും ആസ്വാദ്യകരവുമായ മേഖലകളിലേക്ക് സജീവമായി കടന്നുച്ചെല്ലുന്നു ഇംഗ്ലീഷ് ക്ലബ്ബ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 ലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യമീറ്റിങ് നടന്നത് 2018 ജൂൺ 20 നാണ്. എല്ലാ ആഴ്ചയും ക്ലബ് മീറ്റിങ്ങ് നടത്താൻ തീരുമാനിച്ചു. സ്റ്റേറി ടൈം, സ്പെൽ ബീ, വേർഡ് ഗെയിം,റിലാക്സേഷൻ ടെക്നിക്, മോട്ടോ ഫോർ ദി വീക്ക്, ഫൺ വിത്ത് ഇംഗ്ലീഷ് ലാങ്ങ്വേജ്, ടങ് ട്വിസ്റ്റേഴ്സ്, പസിൽസ്, റിഡിൽസ്, മിസ്സ്പെൽറ്റ്, ഇംഗ്ലീഷ് വേർഡ‍്സ്, കോമൺ അൺഫെമിലിയർ ഇംഗ്ലീഷ് വേർഡ്സ്, ഫണ്ണി ഇംഗ്ലീഷ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ് സംഘടിപ്പിച്ചുവരുന്നു. ക്ലബ് മെമ്പേഴ്സിന് വളരെ രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്രി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നടത്തി വരുന്നു.വൺ ന്യൂ വേർഡ് ഫോർ ഒാൾ എന്ന ക്ലബിന്റെ പ്രവർത്തനം എല്ലാവരെയും വളരെയധികം ആകർഷിക്കുന്നു. ഈ വർഷം ഇംഗ്ലീഷ് ക്ലബിലെ കൂട്ടുകാർ ഏറ്റെടുത്ത ഒരു പുതിയ പ്രവർത്തനമാണ് മേക്ക് ഇംഗ്ലീഷ് അവർ ബെസ്റ്റ് ഫ്രണ്ട്. അഞ്ചാം ക്ലാസുമുതൽ 1പത്താം ക്ലാസുവരെയുള്ള എല്ലാ ക്ലാസുകളിലും തിങ്കളാഴ്ച തോറും ഒരു ഫ്രണ്ടിലി ചാർട്ട് ഒട്ടിക്കുന്നു . ദിവസവും ഉച്ചയ്ക്ക് ക്ലബ് റപ്രസെന്റേറ്റീവ്സ് എല്ലാ ക്ലാസുകളിലും എത്തി കുട്ടികളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും ഫ്രണ്ടിലി ചാർട്ടിലെ വേർഡ്സ്‌/സെന്റൻസ് വായിച്ചു പരിചയപ്പെടുത്തുന്നു.മാസത്തിൽ ഒരു തവണ ഫണ്ടിലിചാർട്ടിനെ ബേസ് ചെയ്ത് ഒരു അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി വിജയിയെ കണ്ടെത്തുന്നു.