സഹായം Reading Problems? Click here


"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
 
സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.</p>]]
 
സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.</p>]]
 
<br>
 
<br>
[[പ്രമാണം:വിജയോത്സവ ഉദ്ഘാടനം.jpeg|thumb|300px|left|<div  style="background-color:#E6E6FA;text-align:center;"> '''ഉന്നത വിജയികളെ അനുമോദിച്ചു.'''  
+
[[പ്രമാണം:വിജയോത്സവ ഉദ്ഘാടനം.jpeg|thumb|300px|right|<div  style="background-color:#E6E6FA;text-align:center;"> '''ഉന്നത വിജയികളെ അനുമോദിച്ചു.'''  
 
<p style="text-align:justify">'''അരീക്കോട്. (20.07.2018):'''രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
 
<p style="text-align:justify">'''അരീക്കോട്. (20.07.2018):'''രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
 
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഹയർ സെക്കന്ററി പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 32 കുട്ടികളെയും, എം.ബി.ബി.എസ്സ്.നീറ്റ് പരീക്ഷകളിൽ വിജയം നേടിയ മൂന്നു കുട്ടികളേയും പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.
 
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഹയർ സെക്കന്ററി പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 32 കുട്ടികളെയും, എം.ബി.ബി.എസ്സ്.നീറ്റ് പരീക്ഷകളിൽ വിജയം നേടിയ മൂന്നു കുട്ടികളേയും പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു.

17:37, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
News reading.png
സ്കൂൾ വാർത്തകൾ


നോട്ടുപുസ്തകത്തിലും പ്രളയം

അരീക്കോട്. (30.08.2018): 2018 ആഗസ്റ്റിൽ പ്രളയം തീർത്ത ദുരന്തത്തിൽ കേരളം മരവിച്ചു നിന്ന ദിനങ്ങൾ. സുരക്ഷിതത്വം മുൻനിർത്തി വിദ്യാലയങ്ങൾക്കും അവധിയായ കാലം.ദുരന്തത്തെ കൂട്ടായ്മ കൊണ്ട് നേരിട്ട കേരളവും കേരളത്തിന്റെ മത്സ്യ തൊഴിലാളികളും സേനാ വിഭാഗങ്ങളും രചിച്ചത് പുതിയ കേരളം.29-8-2018 ന് സ്കൂൾ തുറന്നപ്പോൾ സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും ദീർഘനിശ്വാസങ്ങൾ വിദ്യാർഥികൾക്ക് പകർന്നത് പുതുപിറവിയുടെ ആത്മവിശ്വാസം - അവർ തങ്ങളുടെ നോട്ടുപുസ്തകത്തിൽ -ചരിത്ര സാക്ഷ്യം പോലെ പ്രളയത്തിന് ഒരു പേജ് മാറ്റി വെച്ചു.


ഭിന്ന ശേഷി ക്കാർക്ക് ഒറിഗാമി പരിശീലനം.

അരീക്കോട്. (07.09.2018): IED റിസോഴ്സ് അധ്യാപിക സ്വനോ ഭായ്,പ്രവൃത്തി പരിചയം വിഭാഗം അധ്യാപിക മഞ്ജുഷ എന്നിവർ ചേർന്ന് ഭിന്നശേഷിക്കാരായ കട്ടി കൾക്ക് ഒറിഗാമി പരിശീലനം നൽകി. നോട്ട് പുസ്തക നിർമാണവും പരിചയപ്പെടുത്തി.റിസോഴ്സ് റൂമിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ചന്ദ്രസേനൻ ,പി.പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു.


ദേശീയ അധ്യാപക ദിന ക്വിസ് മത്സരം.

അരീക്കോട്. (05.09.2018):ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി അരീക്കോട് ഗവൺമെന്റ് യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശീയ അധ്യാപക ദിന ക്വിസ് മത്സരം നടത്തി.സ്കൂളിൽ അധ്യാപക പരിശീലനത്തിന് എത്തിയ വിദ്യാർഥികളാണ് മത്സരം സംഘടിപ്പിച്ചത്. സീനിയർ അധ്യാപിക പി.പ്രസന്ന പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ ട്രെയിനിംഗ് കോളേജിൽ നിന്നും എത്തിയ അധ്യാപക വിദ്യാർത്ഥികൾ നേതൃത്യം നൽകി. നിരവധി കുട്ടികൾ വളരെ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു.വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.


പ്രളയ ദുരിതത്തിനൊരു കൈത്താങ്ങ്

അരീക്കോട്. (20.08.2018): 2018 ആഗസ്റ്റിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി സ്കൂളിൽ ഏകദിന ഫണ്ട് ശേഖരണം നടന്നു.സ്കൗട്ട് & ഗൈസ് ട്രൂപ്പുകൾ ധനശേഖരണത്തിന് നേതൃത്വം നൽകി. ടി. സഫിയ.റോസ്ലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. ടി. സുരേഷ് ബാബു ,വി .സിദ്ധീഖ് എന്നിവരും ധനശേഖരണ പരിപാടിയിൽ പങ്കെടുത്തു.


ലോക മുലയൂട്ടൽ വാരം 2018

അരീക്കോട്. (01.08.2018): ആഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോക മുലയൂട്ടൽ വാരത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ ബോധവത്ക്കരണ പരിപാടികൾ നടന്നു.കെ.ബിജുല ബോധവത്ക്കരണ ക്ലാസ്സ് നടത്തി.സ്കൂൾ ടീനേജ് ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്.- അമ്മ അമൃതം - എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കവിത മത്സരം നടത്തി. 9 എ ക്ലാസ്സിലെ അനന്യ കെ.കെ ഒന്നാം സ്ഥാനം നേടി. പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച പോസ്റ്റ്റുകളുടെ പ്രദർശനവും നടന്നു.


സാബി വാക്ക - ട്രോഫി വിതരണം

അരീക്കോട്. (05.09.2018): ലോക കപ്പിനോടനുബന്ധിച്ചു നടത്തിയ സാബി വാക്ക ഇന്റർ ക്ലാസ് വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി വിതരണം പൂർവ്വ അധ്യാപകനായ കേശവൻ മാസ്റ്റർ അധ്യാപക ദിന പ്രത്യേക പരിപാടിയിൽ സ്ക്കൂളിൽ വച്ചു വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേൻ, ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ,സുരേഷ് അരീക്കോട്,കലേശൻ തുടങ്ങിയവർ പങ്കെടുത്തു.


ലോഗോ പ്രകാശനം

അരീക്കോട്. (05.09.2018): അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ തുടക്കമായി.- 2018 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്ന ലൈബ്രറി ശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായുള്ള അമ്മക്കൂട്ട് പദ്ധതിയുടെ ലോഗോ, കേശവൻ മാസ്റ്റർ പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേന് നൽകി പ്രകാശനം ചെയ്തു. ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ,സുരേഷ് അരീക്കോട്,കലേശൻ തുടങ്ങിയവർ പങ്കെടുത്തു.


സയൻസ് ക്ലബ്ബ് ഉദ്ഘാടനം

അരീക്കോട്. (05.09.2018): ഈ വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ നിർവഹിച്ചു.നിർമിത ബുദ്ധി സോഫിയയെക്കുറിച്ചുള്ള സി.ഡി പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം.ഇ. സോമൻ,അനീസ, അബു ബക്കർ, ജിഷ,മെഹറുന്നീസ, ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.അധ്യാപക ദിനാഘോഷം -2018

അരീക്കോട്. (05.09.2018): അക്ഷരം അഗ്നിയാണ്, അതിൽ നിന്ന് കൊളുത്തിയ വെട്ടം അറിവിന്റെ പുതിയ വഴികൾ തീർക്കുന്നതിന്റെ ഓർമയിൽ മൺചെരാതുകൾ തെളിച്ച് അധ്യാപകദിനം വിപുലമായ പരിപാടികളോടെ ഹൈസ്ക്കൂൾ വിഭാഗം ആഘോഷിച്ചു. സ്കൂളിലെ ആദ്യകാല അധ്യാപകനും സ്കൗട്ട് & ഗൈഡ് ജില്ലാ കമ്മിററി പ്രവർത്തകനുമായ കേശവൻ മാസ്റ്ററെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ അദ്ദേഹം സ്കൗട്ട് & ഗൈഡ് ലീഡർക്ക് മൺചെരാതിൽ അഗ്നി പകർന്ന് വിജ്ഞാനത്തിന്റെ വിദ്യാദീപം കൈമാറി. പകർന്നു കിട്ടിയ വെളിച്ചം മുഴുവൻ കേഡറ്റുകളുടെയും കയ്യിലുള്ള ചെരാതുകളിലേക്ക് കൈമാറ്റം ചെയ്തു. മുഴുവൻ അധ്യാപകരേയും അധ്യാപകട്രെയിനികളായി എത്തിയവരെയും കുട്ടികൾ സ്വന്തമായി നിർമ്മിച്ച അധ്യാപക ദിനാശംസാ കാർഡുകൾ നൽകി സ്വീകരിച്ചു.പ്രധാനാധ്യാപകൻ കെ എസ് .ചന്ദ്രസേനൻ അധ്യാപകദിന സന്ദേശം നൽകി.


പ്രളയകാലത്തെ സ്വാതന്ത്ര്യ ദിനാഘോഷം

അരീക്കോട്. (15.08.2018): രണ്ടായിരത്തി പതിനെട്ട് ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ നടത്തി.പ്രളയകെടുതിയെ അവഗണിച്ച് സമീപ പ്രദേശങ്ങളിലെ കുട്ടികളും ജെ.ആർ.സി,സ്കൗട്ട്, ഗൈഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നീ അംഗങ്ങളും,അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കെ.പി.സുശീല. ടി. സുരേഷ് ബാബു.പി-എൻ.കലശൻ, കെ .പി.മുബശിർ എന്നിവരും ബി .എഡ്. അധ്യാപകവിദ്യാർത്ഥികളും പങ്കെടുത്തു. ദേശഭക്തിഗാനാലാപനത്തിന് ശേഷംകുട്ടികൾക്ക് മധുര പലഹാര വിതരണവും നടന്നു.


കുട്ടനാടിനൊരു കൈത്താങ്ങായി കുട്ടികൾ

അരീക്കോട്. (10.08.2018): മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ നല്ല പാഠം പ്രവർത്തകർ ശേഖരിച്ച നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്ന് ഒരു ദിവസം കൊണ്ട് ശേഖരിച്ച തുകകൊണ്ടാണ് പുസ്തകം വാങ്ങിയത്.പ്രധാനാധ്യാപകൻ കെ.എസ്.ചന്ദ്രസേനൻ പുസ്തകങ്ങൾ ഏറ്റു വാങ്ങി. പി. പ്രസന്ന, വി.സിദ്ധീഖ്, റോസ്ലി മാത്യു.ടി.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു


ലഹരിക്കെതിരെ അണിനിരക്കുക

അരീക്കോട്. (26.06.2018):ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്‌മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.


സൗഹൃദ ദിനാചരണം നടത്തി

അരീക്കോട്. (30.07.2018):2011 ഏപ്രിൽ 27നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സൗഹൃദ ദിനം വിപുലമായി ആചരിച്ചു. നിർവ്വചനങ്ങൾക്കതീതമായ ബന്ധമാണ് സൗഹൃദം. തത്വശാസ്ത്രങ്ങൾക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്തമധുരവുമായി സൗഹൃദങ്ങൾക്ക് ഒരു ദിനം. ഫ്രണ്ട്ഷിപ്പ് ബാൻഡുകളിലും കൊച്ചു സമ്മാനങ്ങളിലുമായി പലപ്പോഴും സൗഹൃദങ്ങൾ ബാഹ്യജാഡകൾക്കുള്ളിലെ മിഥ്യയായി മാറാറുണ്ടെങ്കിലും ജീവനുള്ള സൗഹൃദങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്ന കൂട്ടുകാർ എന്നുമുണ്ട്. ദുഃഖവും സന്തോഷവും തമ്മിൽ എന്താണ് വ്യത്യാസം, പങ്കുവച്ചാൽ കുറയുന്നത് ദുഃഖം, ഏറുന്നത് സന്തോഷം. സൗഹൃദത്തിൻറെ നിർവ്വചനങ്ങൾക്ക് അർത്ഥവ്യാപ്തി നൽകുന്നത് ഈ പങ്കുവയ്ക്കലുകളാണ്. ശബ്ദങ്ങൾക്കും ചലനങ്ങൾക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികൾക്കിടയിലേക്കാണ് അപൂർവ്വമായൊരു സൗഹൃദമുണ്ടാകുന്നത്. സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.


ഉന്നത വിജയികളെ അനുമോദിച്ചു.

അരീക്കോട്. (20.07.2018):രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഹയർ സെക്കന്ററി പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 32 കുട്ടികളെയും, എം.ബി.ബി.എസ്സ്.നീറ്റ് പരീക്ഷകളിൽ വിജയം നേടിയ മൂന്നു കുട്ടികളേയും പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് വി.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ: മനാഫ് ഉദ്ഘാടനം ചെയ്തു.സക്കൂൾ മുൻപ്രിൻസിപ്പൽമാരായ സഹൂദ്, ടി.കെ.ബീരാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്ക്കൾ പ്രിൻസിപ്പൽ ഇൻചാർജ് ഷക്കീബ് കീലത്ത് സ്വാഗതവും, ഷിഹാബ് നന്ദിയും പറഞ്ഞു.എൻ.എസ്.എസ് സെലക്ഷൻ

അരീക്കോട്. (2.07.2018):പുതിയതായി പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളിൽ നിന്നും പെർഫോമൻസ് അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ പുതിയ യൂണിറ്റുതല സെലക്ഷൻ നടത്തുവാൻ തീരുമാനിച്ചു. ജൂലൈ പത്തുമുതൽ നടത്തുന്ന അഭിമുഖത്തിലും, വർക്ക് പെർഫോമൻസ് പരിപാടികളിലും എൻ.എസ്.എസ് വോളന്റിയേഴ്സായി പ്രവർത്തിക്കാൻ താൽപര്യമുള്ള കുട്ടികൾ പങ്കെടുക്കണം. ഇരുപത്തിയഞ്ച് ആൺകുട്ടികൾക്കും ഇരുപത്തിയഞ്ച് പെൺകുട്ടികൾക്കും മാത്രമേ യൂണിറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കുകയുള്ളു എന്നും പ്രോഗ്രാം കോഡിനേറ്റർ ജാഫർ ബാബു അറിയിച്ചു.


നവാഗതർക്ക് സ്വീകരണം നൽകി

അരീക്കോട്. (21.06.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി. രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ മധുരം നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വാളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി.


ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്-
സാബിവാക്ക- 2018

അരീക്കോട്. (16.06.2018):വേൾഡ് കപ്പ് ഫുട്ബോളിനോടനുബന്ധിച്ച് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ ഇന്റർ ക്ലാസ് വേർഡ് കപ്പ് ഫുഡ്ബോൾ ടൂർണമെന്റ്സംഘടിപ്പിച്ചു - സാബിവാക്ക- 2018 എന്നപേരിൽ നടത്തിയ ഫുഡ്ബോൾ ടൂർണമെന്റ് സന്തോഷ് ട്രോഫി താരം വൈ.പി. മുഹമ്മദ് ഷരീഫ് കിക്ക്ഓഫ് ചെയ്തു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ നിരവധി ടീമുകൾ ആവേശപൂർവ്വം പങ്കെടുത്തു.സബക്ത്രോ ഫുട്ബോൾ കോച്ചിങ്ങ്

അരീക്കോട്. (12.06.2018):വിദ്യാർത്ഥികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകനായ മുബഷീർ സാറിന്റെ നേതൃത്വത്തിൽ, എല്ലാദിവസവും രാവിലെ 7.30 മുതൽ ആൺകുട്ടികൾക്ക് സുബ്രതോ ഫുട്ബോളിന് പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.താൽപര്യമുള്ള കുട്ടികൾ ജേഴ്സിയുമായി രാവിലെ എത്തിച്ചേരണമെന്ന് സ്കൂൾ അധികാരികൾ അറിയിച്ചു.ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ്

അരീക്കോട്. (15.07.2018):അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 15-07-2017ന് രണ്ടാമത് ഇന്റ‍ർ-ഡിസ്ട്രിക്റ്റ് ലെവൽ ഡിബേറ്റ് സ്കൂൾ ലൈബ്രറി ഹാളിൽ നടന്നു.മലപ്പുറം ഡി ഡി ഇ ശ്രീ പി സഫറുളള പരിപാടിയുടെ ഉത്ഘാടനം നി‍‍‍ർവഹിക്കുകയും ‍ഡോ മോൻസി മാത്യു ,ഡോ ജോണി വടക്കേൽ, ഡോ യൂസുഫ് എന്നിവർ ഡിബേറ്റിന് നേത‍‍ൃത്വം നൽകുുകയും ചെയ്തു.കോഴിക്കോട് , മലപ്പുറം ‍‍ജില്ലകളിലെ 20 സ്കൂളുകളിലെ കുട്ടികൾ ഡിബേറ്റിൽ പങ്കെടുത്തു.ബെസ്റ്റ് ഡിബേറ്ററായി കൊടിയത്തൂർ പി ടി എം എച്ച് എസിലെ റിയ .പി തെരഞ്ഞെടുത്തു.ശ്രീ ടോമി ചെറിയാൻ സമ്മാനദാനം നിർവഹിച്ചു

.


ഉ‍ദ്ഘാടനം-അഡ്വ. പി.വി. മനാഫ്-
പ്രവേശനോത്സവം

അരീക്കോട്. (12.06.2018):2018-19 അധ്യായനവർഷത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് കുരുന്നുമക്കളുടെ പ്രവേശനോൽസവം ജൂൺ 12 ന് വിപുലമായി ആഘോഷിച്ചു. മധുരവും, പഠനസാമഗ്രികളും, വർണ്ണബലൂണുകളും നൽകി പ്രവേശനഗാനത്തിന്റെ അകമ്പടിയോടുകൂടി അവരെ സ്വാഗതം ചെയ്തു. 2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവവും എസ്.എ,സ്.എൽ.സി, എൻ.എം.എം.എസ്,യു.എസ്സ്.എസ്സ് വിജയികളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി. മനാഫ് നിർവ്വഹിച്ചുആവേശം നിറച്ച് ഓണാഘോഷം

അരീക്കോട്. (20.08.2017):അരീക്കോട്:ജി.എച്ച്.എസ്.എസ് അരീക്കോടിൽ കഴിഞ്ഞ ശനിയാഴ്ച്ച ഓണാഘോഷം ഗംഭീരമായി നടന്നു.വിദ്യാർഥികളെ ആവേ‍ശം കൊള്ളിച്ചുകൊണ്ട് വിവിധ മത്സരങ്ങൾ അരങ്ങേറി.ഹെ‍‍‍‍ഡ്മാസറ്റർ അബ്ദുൽ റഊഫ് ഉദ്ഘാടനം ചെയ്ത ഈ ആഘോഷത്തെ വിദ്യാർഥികൾ ആവേശത്തോടെ വരവേറ്റു.സ്നേഹപ്പൂക്കളം എന്ന പ്രധാന പരിപാടിയോടൊപ്പം ട്രഷർഹണ്ട്,വവടംവലി, കസേരകളി,ബിസ്ക്കറ്റ് കടി തുടങ്ങി ധാരാളം മത്സരങ്ങൾ‍ നടന്നു.കുട്ടികൾ പരിപാടികളിൽ ആവേശത്തോടെ പങ്കെടുത്തു

.


വിത്ത്പേനയുടെ വിതരണം -
വിത്തു പേന വിതരണം

അരീക്കോട്. (12.06.2018):വിത്തുപേനകളുടെ ഉപയോഗ സാധ്യതകൾ പരിചയപ്പെടുത്തി അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂൾ. പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ അഞ്ചാം ക്ലാസ്സിലെ നൂറ്റി ഇരുപത്തിയഞ്ചു കുട്ടികൾക്ക് പേപ്പർ കൊണ്ട് നിർമ്മിച്ച വിത്തുപേനകൾ വിതരണം ചെയ്തു.വിത്തുപേനകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.എസ് ചന്ദ്രസേനൻ നിർവ്വഹിച്ചു.


ഗമന വഴികാട്ടി