ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ താഴിടാംപ്രകൃതിക്കുവേണ്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
< ജി.എച്ച്.എസ്.എസ്.മാതമംഗലം‎ | അക്ഷരവൃക്ഷം
13:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= താഴിടാം പ്രകൃതിക്കു വേണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താഴിടാം പ്രകൃതിക്കു വേണ്ടിയും

വർഷാവസാന പരീക്ഷ കഴിഞ്ഞ് ഒരവധിക്കാലം കാത്തിരിക്കുകയായിരുന്നു ഞങ്ങൾ.ഒന്നു മുറ്റത്തേക്കിറങ്ങാൻ, ഒരു സിനിമയ്ക്ക് പോകാൻ, ഒരു വിനോദയാത്രയ്ക്കു പോകാൻ അങ്ങനെ.എന്നാൽ ഇപ്പോൾ ഒന്നു പുറത്തേക്കിറങ്ങാൻ പോലും പറ്റാത്ത ഒരവസ്ഥയായി. ലോകം മുഴുവൻ,അല്ലെൻകിൽ ലോകത്തിലെ എല്ലാ ചർച്ചകളും ഇപ്പോൾ ഒരൊറ്റ വിഷയത്തിൽ കേന്ദ്രീകൃതമായിരിക്കുകയാണ് ‘കൊറോണ വൈറസ്’. ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടു എന്നു കരുതുന്ന, ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനെപ്പറ്റി. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഒന്നിനെപ്പറ്റി.

ലോകത്ത് ഇതിനു മുൻപും ഒരുപാട് മഹാമാരികൾ ഉണ്ടായിട്ടുണ്ട്. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരിയായ വസൂരി,കറുത്തമരണം എന്നറിയപ്പെടുന്ന പ്ലേഗ്, കോളറ, എയിഡ്സ് എന്നിവ. എന്നാൽ മനുഷ്യൻ അതിനെയെല്ലാം അതിജീവിച്ചിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഈമഹാമാരിയേയും നാം നമ്മുടെ ശാസ്ത്ര വൈദ്യശാസ്ത്ര രംഗത്തെ മികവുകൊണ്ട് അതിജീവിക്കും.ഇതിനെ അതിജീവിക്കുവാൻ വേണ്ടി ലോകം മുഴുവൻ ഇപ്പോൾ നിശ്ചലമാണ്. അതിൻറെ പേരാണ് ലോക്ഡൗൺ അഥവാ സമ്പൂർണ്ണ അടച്ചിടൽ. അതായത് ഈ കൊറോണ വൈറസിനെ നേരിടാൻ ഭരണ സംവിധാനങ്ങളും മറ്റും എല്ലാം ചേർന്നേർപ്പെടൂത്തിയ ഭരണ പരമായ ഒരു നിയന്ത്രണ സംവിധാനം. നാം ഒരു വീടു കെട്ടിയാൽ അതിനുചുറ്റും മതിലു കെട്ടുന്നു. അത് വീട്ടിലുള്ളവർ പുറത്തുപോകും എന്നതു കൊണ്ടല്ല പകരം നമ്മുടെ വീട്ടിലൊരു പൂന്തോട്ടമുണ്ടെംകിൽ അതിലെ പൂക്കൾ നമ്മുടെ അനുവാദം കൂടാതെ മറ്റാരും വന്ന് കൊണ്ടു പോകരുത് എന്നതു കൊണ്ടും നമ്മുടെ സുരക്ഷിതത്ത്വത്തിനും വേണ്ടിയാണ്.ഒരു പക്ഷെ നാം പുറത്തുപോയി തിരിച്ചു വരും പോൾ നമ്മുടെ കൂടെ വരുന്നത് ഒരു രോഗമായിരിക്കാം. അതുകൊണ്ടുതന്നെ നമ്മുടെ രക്ഷക്കും അതുപോലെത്തന്നെ മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനും വേണ്ടിയാണ് ഈ ലോക്ഡൗൺ.ഇതിനെ നമ്മുക്ക് പൂർണ്ണമായും നല്ല രീതിയിൽ കാണാൻ സാധിക്കില്ല എംകിൽ പോലും ഇതിൻറ്റെ ചില നല്ലവശങ്ങൾ കണ്ടത്താൻ കഴിയും

ഈ സമ്പൂർണ്ണ അടച്ചിടൽ നമ്മുക്ക് പുതിയ ചില കാഴ്ച്ചപ്പാടുകൾ കൂടി സമ്മാനിക്കുന്നുണ്ട്. ഇപ്പോൾ ഒരു സാധാരണ പ്രവർത്തി ദിവസമാണെംകിൽ വിട്ടിലുള്ള ഭൂരിഭാഗം പേരും ജോലിക്കു പോകുന്നവരായിരിക്കും, കുട്ടികൾ സ്ക്കൂളിലും. പിന്നെ തിരിച്ചു വന്നാൽ എല്ലാവർക്കും അവരുടേതായ കാര്യങ്ങളായിരിക്കും. ഇതിനിടയിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ നമ്മുക്ക് വീട്ടിലുള്ളവരുടെ കൂടെ ചെലവഴിക്കാൻ പറ്റുന്നുള്ളൂ. എന്നാൽ ഇപ്പോൾ അങ്ങനെയല്ല എല്ലാവർക്കും എല്ലാവരോടും സംസാരിക്കാനും,കാര്യങ്ങ ൾ പറയാനും ഒക്കെ സമയമുണ്ട്. ഇതിലൂടെ നമുക്ക് കുടുംബ ബന്ധങ്ങളെ ഊഷ്മളമായും ജൈവീകമായും നിലനിർത്താൻ സാധിക്കും. പരിസ്ഥിതി രംഗത്തേക്കു വരികയാണെംകിൽ അതിനും ഒരുപാട് ലാഭമുണ്ട്, പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഒരു നല്ല മാർഗ്ഗമായി നമുക്ക് ലോക്ഡൗണിനെ കാണാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. ഇതിലെ ആയിരക്കണക്കിനു ട്രെയിനുകൾ ഒരു ദിവസം സഞ്ചരിക്കുന്ന ദൂരം ഏകദേശം ചന്ദ്രനേയും ഭൂമിയേയും ഒരു തവണ എട്ടിന്റെ ആകൃതിയിൽ ഭ്രമണം ചെയ്യുന്നതിനു തുല്ല്യമാണ്. അതായത് ലക്ഷകണക്കിനു കിലോമീറ്ററുകൾ. ഈ യാത്രയിൽ ഇവ എത്രമാത്രം ഇന്ധനം ഉപയോഗിക്കുന്നുണ്ടാകും? ഒരു ഇന്ധനത്തിൽ മാത്രമോടുന്നുവയല്ലല്ലോ ട്രെയിനുകൾ. വൈദ്യുതി, കൽക്കരി ,പെട്രോൾ , ഡീസൽ എന്നിവയെല്ലാം ഉപയോഗിക്കുന്നു.ഇവയുടെയെല്ലാം മലിനീകരണ തോതും വ്യത്യസ്തമാണ്.എന്നാൽ ഇപ്പോൾ ട്രെയിനുകൾ ഒന്നും ഓടുന്നില്ല. അതുകൊണ്ടു തന്നെ അത്രയേറെ ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നില്ല. അതുമൂലം അവ ഉത്പാദിപ്പിക്കേണ്ടിയും വരുന്നില്ല. അതായത് ഇത്രയേറെ ഇന്ധനം നമ്മുടെ എണ്ണ സംഭരണിയിൽ അധികമായുണ്ട്.അതിനാൽ ഇവമൂലം ഉണ്ടാകുന്ന മലിനീകരണം ഇന്ന് ഭൂമിയിലില്ല.

ഈ ട്രെയിനുകളിൽ ഒരുദിവസം എത്രമാത്രം യാത്രക്കാരുണ്ടാകും?ഇവരെല്ലാം കയ്യിൽ വെള്ളവും കരുതും.ഈ യാത്രക്കാർ ഉപയോഗിക്കുന്ന’റെയിൽ നീർ’ എന്ന ഇന്ത്യൻ റെയിൽവേയുടെ വെള്ളം ഏകദേശം 9.5ലക്ഷം ലിറ്ററാണ്. അതായത് 9.5 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലാണ് ഇന്ത്യയിൽ ഒരു ദിവസം ഉപയോഗിക്കപ്പെടുന്നത്. ഇത് റെയിൽ നീരീന്റെ മാത്രം കണക്കാണ്.അതല്ലാതെ ഇന്ത്യയിലെ ജനങ്ങൾ ഒരു ദിവസം കുടിക്കാനായി ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് ഏകദേശം 15 ലക്ഷം ലിറ്ററാണ്. ഇത് ഇന്ത്യയിലെ മാത്രം കണക്കാണ്.ലോകത്തിലെ മൊത്തം കണക്കെടുത്തു പരിശോധിച്ചാൽ എത്രയുണ്ടാകും? എന്നാൽ ഇന്ന് ഇവ ഇത്രയേറെ ഉപയോഗിക്കേണ്ടിവരുന്നില്ല. അതിനാൽ ഇവയുണ്ടാക്കുന്ന മലിനീകരണംഇപ്പോൾ ഭൂമിയിലില്ല.

ലോകത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നത് വിമാനങ്ങ ളുടെ പുകയാണ്. ലക്ഷകണക്കിന് വിമാനങ്ങളാണ് ഓരോ ദിവസവും ലോകത്തിന്റെ പലഭാഗങ്ങളിലായി പറന്നുയരുന്നത്. സാധാരണ വാഹനങ്ങളുണ്ടാക്കുന്ന പുകയേക്കാൾ എത്രയോ മാരകമാണ് വിമാനങ്ങളുണ്ടാക്കുന്ന പുക. നമ്മുടെ അന്തരീക്ഷപാളി നശിക്കുന്നതിനുള്ള വലിയ കാരണമായി ഗവേഷകർ തന്നെ ചൂണ്ടിക്കാട്ടുന്നത് വിമാനങ്ങളുടെ പുകയാണ്. കാരണം,സാധാരണ വാഹനങ്ങളുടെ പുക അന്തരീക്ഷപാളികളിൽ എത്തുമ്പോഴേക്കും അതിന്റെ തീവ്രത കുറയും.എന്നാൽ വിമാനം പുറപ്പെട്ട് ഒരു പത്തു മിനുട്ടിനകം അന്തരീക്ഷപാളിയിലെത്തും അവിടെ നിന്നാണ് കൂടുതൽ പുകയും പുറത്തു വിടുന്നത്. അവിടെ വായു കുറവായതിനാൽ പുകയ്ക്ക് എവിടേയും പോകാനാകാതെ ഒരു പുക മണ്ഡലം പോലെ അവിടെ നിൽക്കും. ഇതാണ് ജെറ്റ്ലൈൻ ആയി നാം കാണുന്നത്.ഈ പുക നമുടെ നേർത്ത അന്തരിക്ഷപാളിയെ തകരാറിലാക്കുന്നു. ലോകത്തിലെ വായു മലിനീകരണം കൂടിയ നഗരങ്ങളുടെ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടിയ നമുടെ രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും നല്ല വായു രേഖപ്പെടുത്തി. ഫാക്ടറികളും മറ്റും ഉണ്ടാക്കിയ പുകമാറിയപ്പോൾ പഞ്ചാബിലെ ഒരു ഭാഗത്തു നിന്ന് വർഷങ്ങൾക്കു ശേഷം മഞ്ഞുപുതച്ച ഹിമാലയം കണ്ടു. വാഹനങ്ങളുടെ ശബ്ദ മലനീകരണത്തേയും മറ്റും പേടിച്ച് നമുടെ നാട്ടിലേക്ക് വരാതായ ഒരുപാട് കിളികൾ ഇപ്പോൾ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അവയ്ക്ക് ഇപ്പോൾ സ്വതന്ത്രമായി ശബ്ദമുണ്ടാക്കാം,ആരേയും പേടിക്കാതെ. ലോകത്തിലേയും ഇന്ത്യയിലേയും വായുമലിനീകരണം കുറഞ്ഞതിന്റെ ഏറ്റലും വലിയ തെളിവാണ് ന്യൂഡൽഹിയിലെ ഏറ്റവും നല്ല വായുവും കിളികളുടെ ആഗമനവും പഞ്ചാബിൽ നിന്ന് കാണാൻ സാധിച്ച ഹിമാലയവും.

എന്റെ അഭിപ്രായത്തിൽ വർഷത്തിൽ ഒരുദിവസമോ രണ്ടുദിവസമോ നീണ്ടുനിൽക്കുന്ന മൂന്നോ നാലോ ലോക്ഡൗൺ വേണമെന്നാണ്.പക്ഷേ അത് ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും വേണ്ട സൗകര്യം ചെയ്തു കൊടുത്തു കൊണ്ടായിരിക്കണം. ധനികരെക്കാൾ കൂടുതൽ ദരിദ്രരുള്ള നാട്ടിൽ സാക്ഷരരെക്കാൾ കൂടുതൽ നിരക്ഷരരുള്ള നാട്ടിൽ തൊഴിലുള്ളവരെക്കാൾ കൂടുതൽ തൊഴിലില്ലാത്തവരുള്ള നാട്ടിൽ ഇങ്ങനെയൊരു ലോക്ഡൗൺ ദിവസങ്ങളോളം നീണ്ടുനിൽക്കുമ്പോൾ അത് പല പ്രശ്നങ്ങൾ സൃഷ്ടിക്കുമെംകിൽപ്പോലും അവരേയെല്ലാം പരിഗണിച്ചു കൊണ്ട്,സൗകര്യവും സേവനവും ഏറ്റവും താഴേത്തട്ടിലേക്കും എത്തുന്ന വിധത്തിലുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ഓരോ ഭരണാധികാരിയും തയ്യാറാകണം. സാമ്പത്തികമായും മറ്റുമുള്ളസുരക്ഷിതത്ത്വങ്ങൾ ചെയ്യാനും തയ്യാറാകണം. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത അവന് ഏതൊരു സാഹചര്യത്തോടും പൊരുത്തപ്പെടാൻ സാധിക്കും എന്നതാണ്. കൂടാതെ അവന് ആ സാഹചര്യത്തെ പഠിക്കാനും അതിനെ നേരിടാനും ബുദ്ധിപരമായി അതിനെ പരിശോധിക്കാനും കഴിയും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മനുഷ്യപരിണാമം.പ്രാചീനശിലായുഗത്തിൽ കല്ലുപയോഗിച്ച മനുഷ്യൻ വെംകലയുഗത്തിൽ എത്തുമ്പോഴേക്കും ലോഹങ്ങളെ കൂട്ടുകാരാക്കി. കൊറോണവൈറസിനെപ്പറ്റി കൂടുതൽ പഠിച്ചപ്പോൾ മനസ്സിലായത് സാമൂഹിക അകലവും സമ്പൂർണ അടച്ചിടലുമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്നാണ്. ആ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് നാം ഇപ്പോൾ’ഫ്ലാറ്റനിംഗ് ദ കർവ്’ എന്ന ഘട്ടത്തിലെത്തിയിരിക്കുന്നത്.അതുകൊണ്ടുതന്നെ ഈ പരിശ്രമങ്ങളുടെയൊക്കെ ഫലമായി നാം ഈ മഹാമാരിയെ,കോവിഡ്19 നെ അതിജീവിക്കുക തന്നെ ചെയ്യും.

ലോക്ഡൗൺ നടപ്പാക്കുന്നതു കൊണ്ട് നമുക്ക് ഒരു നഷ്ടവുമില്ല,മറിച്ച് ലാഭങ്ങളേറെയാണ്. കോടാനുകോടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള ഈ പ്രപഞ്ചത്തിൽൽ ജീവനുണ്ടെന്ന് നമ്മളാൽ തെളിയിക്കപ്പെട്ടിട്ടുള്ള ഏക ഗ്രഹമായ ഭൂമി ഒരുപാടുകാലം കൂടി വരും തലമുറയ്ക്കും വിനിയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഹരിതാഭമായി നിലനിൽക്കും എന്ന ഒരേയൊരു ലാഭം.

അദ്വിത സാഗർ
VII B ജി.എച്ച്.എസ്.എസ്.മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം