ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/*അങ്ങനെ ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരവധിക്കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങനെ ഒരവധിക്കാലം

മഞ്ഞല എന്ന കൊച്ചുഗ്രാമം.ഞാൻ അമ്മു. അച്ചനും ,അമ്മയും, ചേട്ടനും ,മുത്തശ്സിയമടങ്ങുന്നതാമ് എന്റെ കുടുംബം.കൊറോണക്കാലം... ഞാനുറക്കത്തിലാണ്.....മുത്തശ്ശി എന്നെ വിളിച്ചു. അമ്മൂ...അമ്മൂ.... രാവിലെ ആറുമണിക്ക് ഞാൻ എഴുന്നേല്ക്കണമെന്ന് മുത്തശ്ശിക്ക് നിർബന്ധമായിരുന്നു. ഞാൻ പറഞ്ഞു സ്കൂൾ ഒന്നും ഇല്ലല്ലോ....കുറച്ചു കഴിയട്ടേ.... പറ്റില്ല....മുറ്റമടിക്കണം. മുത്തശ്ശി പറഞ്ഞു.ഞാൻ എഴുന്നേറ്റു.പ്ലാസ്റ്റിക്ക് കത്തിച്ചിരുന്നോ...? പ്ലാസ്റ്റിക്ക് പോയിട്ട് ഓലക്കുടി പോലും കത്തിച്ചില്ല.....അമ്മ പറഞ്ഞു. ‍‍ഞാൻ പുറത്തേക്കിറങ്ങി.അപ്പുറത്തെ വീട്ടിലെ രമേശ് അങ്കിൾ തലേന്ന് കൂട്ടിയിട്ട പ്ലാസ്റ്റിക് പുലർച്ചെ തന്നെ കത്തിക്കുന്നു.....ഞാൻ അങ്കിളിനോട് പറഞ്ഞു: അങ്കിൾ വീട് വൃത്തിയായി എന്നതുകൊണ്ട് കാര്യമില്ല.രോഗങ്ങൾ വരാതെ നോക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്. പ്ലാസ്റ്റിക്ക് കത്തിച്ചാൽ വായുമലിനീകരണം മാത്രമല്ല,പല രോഗങ്ങൾ പിടിപെടുകയും ചെയ്യും. ഓ....മോളേ...ഇനി ഇങ്ങനെ ചെയ്യില്ലാട്ടോ.... വീട്ടിൽ വെറുതേയിരിക്കുകയാണല്ലോന്ന് കരുതി മാങ്കുളം തോടിന്റെ അരികിലെത്തി... ആ കാഴ്ച എന്നെ ശരിക്കും ഞെട്ടിച്ചു.പ്ലാസ്റ്റിക്ക് കുപ്പികളും സഞ്ചികളുംകൊണ്ട് തോട് നിറഞ്ഞിരിക്കുന്നു.എനിക്ക് ശരിക്കും സങ്കടായി.ഞാൻ അച്ഛനേയും ഏട്ടനേയും വിളിച്ചു കൊണ്ടുവന്ന് എല്ലാം വൃത്തിയാക്കി.എല്ലാം കഴുകി എടുത്തുവച്ചു.മുൻസിപ്പാലിറ്റിക്കാർ വന്ന് അത് കൊണ്ടു പോകും . പിറ്റേന്ന് ഞാൻ അങ്കിളിന്റെ വീട്ടിലേക്ക് നോക്കി.കുഴിമന്തി തിന്നിരുന്ന മാളു കൊഴുക്കട്ട തിന്നുകയായിരുന്നു....

കാർത്തിക
VII D ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ