ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭൂപ്രകൃതി:

കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് എറണാകുളം, ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്നു വെളിയന്നൂർഗ്രാമപഞ്ചായത്ത്.ഈ ഭൂപ്രദേശംകിഴക്കുനിന്നു പടിഞ്ഞാറോട്ട്

ചരിവുള്ളതും തെക്കുവടക്കായി നാലുഭാഗമായി ഉയർന്ന കുന്നിൻ പ്രദേശങ്ങളും താഴെ സമതലപ്രദേശങ്ങളും അതിനുതാഴെ നെൽപ്പാടങ്ങളും തോടുകളുമായി

ചേർന്നുകിടക്കുന്നു.ആകെയുള്ള ഭൂമിയുടെ70% ചരിവുള്ള കുന്നിൻ പ്രദേശമാണ്.20% സമതലപ്രദേശങ്ങളും10%നെൽപ്പാടങ്ങളും ചില ഭാഗങ്ങളിൽ പാറക്കെട്ടുകളുമുണ്ട്.

ചരിത്രം:

തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂർ ഗ്രാമം.പൂവക്കുളം ഭാഗം കൈമൾമാരുടേതും വെളിയന്നൂർ,പുതുവേലി,താമരക്കാട് ഭാഗങ്ങൾ നമ്പൂതിരി കുടുംബാംഗങ്ങളുടേ-യും കൈവശത്തിലും ഉടമസ്ഥതയിലുംആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈപ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈ

സ്തവരും മറ്റു വിഭാഗത്തിൽപ്പെട്ടവരുംകടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെകൈവ‌ശത്തിൽ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത

വർദ്ധിക്കുകയുണ്ടായി.ടി കുടിയേറ്റത്തിലെ പ്രധാന കണ്ണിയാണ് ചാഴികാട്ട്കുടുംബത്തിന്റെ കുടിയേറ്റം.

ആനി മരം‍
ചോരക്കുഴി പാലം

വിദ്യാഭ്യാസ വളർച്ചയിൽ ഈ ഗ്രാമംമററ് ഗ്രാമങ്ങളെക്കാൾ വളരെ മുമ്പിലായിരുന്നു.മംഗലാപുരം,പാളയംകോട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി ഇംഗ്ലീഷ്

വിദ്യാഭ്യാസം നേടിയ മഹത് വ്യക്തികൾമുമ്പ് ഉണ്ടായിരുന്നു എന്നത് ഗ്രാമത്തിന്റെ അഭിമാനമാണ്.വെളിയന്നൂർ ഗ്രാമത്തിന്റെ രാഷ്ട്രീയാചാ-

ര്യനായ ശ്രീ.ജോസഫ് ചാഴികാടൻ Ex.M.L.A,വെളിയന്നൂരിനെ ചരിത്രത്തിൽ നിറക്കൂട്ടുകൾ ചാർത്തുകയുണ്ടായി.ശ്രീ.തോമസ് ചാഴികാടൻ MLA,

അകാലത്തിൽ അന്തരിച്ച യുവജനനേതാവ് ശ്രീ.ബാബു ചാഴികാടൻ എന്നിവർനമ്മുടെ ഗ്രാമത്തിന്റെ സംഭാവനകളാണ്.

കൂത്താട്ടുകുളവുമായുള്ള അടുപ്പവും ബന്ധവുമാണ് ഈ ഗ്രാമത്തിലേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിയത്.എറണാകൂളം ജില്ലയേയും കോട്ടയം ജില്ലയേയും ബന്ധിപ്പിക്കുന്നത് ചോരക്കുഴി പാലമാണ് .

കൃഷി

കാർഷിക പ്രാധാന്യമുളള ഈ നാട്ടിൽകാർഷിക വൃത്തിയുടെ ഭാഗമായി കാലിവളർത്തൽ നടത്തുന്നു.ഉഴവൂർ ബ്ലോക്കിലെ ഒരു ചെറിയവില്ലേ- ജായ വെളിയന്നൂരിലെ ശാന്തസുന്ദരമായപ്രദേശമാണ് പുതുവേലി. കൊച്ചു-കൊച്ചു പാടങ്ങളും റബർമരങ്ങളും തെങ്ങുകളും കൊണ്ട് നിറഞ്ഞ പ്രദേശം. ചെറിയ-ചെറിയ മലകളും തോടുകളും കൊണ്ട്സമ്പന്നമാണ് പുതുവേലി.

സംസ്ക്കാരം

ഇവിടെ ഹിന്ദുക്കളും ക്രിസ്ത്യാനികളും വളരെ ഒത്തൊരുമയോടുകൂടി വസിക്കുന്നു.വിവിധ ജാതി, മത ,രാഷ്ട്രീയത്തിൽവിശ്വസിക്കുകയും പ്രവർത്തിക്കുകയുംചെയ്യുന്ന ശാന്ത സ്വഭാവക്കാരായ ജന

ങ്ങൾ ഈ ഗ്രാമത്തിൽ സഹവർത്തി ത്തോടെ ജീവിച്ചു വരുന്നു.ഉത്സവങ്ങളും,തിരുന്നാളുകളും,ഓണവും,ക്രിസ്തുമസുംഎല്ലാം എല്ലാവരുടേയും ആഘോഷമായി മാറിയിരിക്കുന്നു.

പ്രശസ്ത വ്യക്തികൾ

M.K.നാരായണൻ,മൈലാടും കുഞ്ഞ്എബ്രഹാം എന്നിവർ സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു.സിനിമാ-സീരിയൽ രംഗത്ത് സജീവമാ-യ T.S.രാജു.പാരമ്പര്യമായി വൈദീക

കുുടുംബമായ തറയാനിൽ ജനിച്ചു.

വനിത

അവഗണിക്കപ്പെടുന്ന സ്ത്രീ നാടിന്റെ വികസനത്തെ ഏറെ ബാധിക്കും.ഇവിടെ അയൽക്കൂട്ടം വളരെ നല്ല രീതിയിൽ മുമ്പോട്ടുപോകുന്നു. കുടുംബശ്രീ കൂടാതെKSS,SH എന്നിവയുമുണ്.

ഇതൊരു കൊച്ചു പ്രദേശമാണങ്കിലും ഇവിടെ സർക്കാർ സ്ഥാപനങ്ങളുമുണ്ട്.സർക്കാർ സ്ക്കൂൾ,സർക്കാർ മൃഗാശുപത്രി,ഹെൽത്ത് സെന്റർ,വെളിയന്നൂരിലെ

സർക്കാർ ആയുർവേദ ആശുപത്രി മുതലായവയും ഒരു കോളേജുമുണ്ട്. ഹെൽത്ത് സെന്ററിൽ ആഴ്ചയിൽ ഒരുദിവസം പ്രമേഹ രോഗചികിത്സയുംസൗജന്യ രക്തപരിശോധനയുമുണ്ട്.

വെളിയന്നൂർ ഗ്രാമത്തിലെ ജനങ്ങൾ അലോപ്പതി ചികിത്സയ്ക്കു വേണ്ടി ഉഴവൂർ കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നു.

പുതുവേലിയിൽ ഒരു പബ്ലിക് ലൈബ്രറിയും

ലൈബ്രറി‍

രണ്ട് അംഗൻവാടിയുമുണ്ട്.

പാർക്ക്

സ്കൂൾ

കഴിഞ്ഞ 15വർഷമായി HS വിഭാഗത്തിൽ sslcപരീക്ഷയിൽ 100% വിജയം കൈവരിച്ച വെളിയന്നൂർ പഞ്ചായത്തിലെ ഏക സർക്കാർവിദ്യാലയം. full A plusന് ജിസ്മി സണ്ണി അർഹയായി.കൂടാതെ സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികൾ 3,4 ഉം സ്ഥാനങ്ങൾ നേടാറുണ്ട്.

HSS വിഭാഗത്തിലും ഉയർന്ന വിജയ ശതമാനമുള്ള സ്കൂളാണിത്.സയൻസ് , കൊമേഴ്സ് ഗ്രൂപ്പുകളിളൽ Full A plus വാങ്ങിയിട്ടുണ്.

പൂർവ്വ വിദ്യാർഥികളുടെ സംഘടനയാണ് നാലാനി കൂട്ടം.സ്കൂൾ മൈതാനത്ത് ഒരുമിച്ച് നില്ക്കുന്ന നാല് ആനി മരളാണ് ഈ പേരിന് ആധാരം.