ജി.എച്ച്.എസ്സ്.ഇടക്കോലി.

Schoolwiki സംരംഭത്തിൽ നിന്ന്
00:49, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31064 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.ഇടക്കോലി.
വിലാസം
ഇടക്കോലി

ചക്കാമ്പുഴ പി.ഒ,
ഇടക്കോലി.
,
686 574
സ്ഥാപിതം07 - 12 - 1898
വിവരങ്ങൾ
ഫോൺ04822 263671
ഇമെയിൽgovthssedakkoly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി. പത്മകുമാർ
പ്രധാന അദ്ധ്യാപകൻശ്രീലേഖ കെ.വി.
അവസാനം തിരുത്തിയത്
22-09-202031064


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തർജനത്തിന്റെ കർമ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തിൽ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.


ചരിത്രം

1898 ൽ ഇടക്കോലി പല്ലാട്ട് കുടുംബം സംഭാവന നൽകിയ 3 ഏക്കർ സ്ഥലത്ത് കുഞ്ഞു കൈകൾ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോൾ വളർച്ചയുടെ മറ്റൊരു ഘ‌ട്ടം പിന്നിട്ട് 1980ൽ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ൽ വിദ്യാലയ വികസനത്തിന്റെ മൂന്നാം ഘട്ടത്തിൽ, ഹയർ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.

ഭൗതികസൗകര്യങ്ങൾ

ഹരിത സുന്ദരമായ 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബിൽ 20 കമ്പ്യൂട്ടറുകളുണ്ട് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറിയും സ്കൂളിനുണ്ട്. സുസജ്ജമായ മൾട്ടിമീഡിയ റൂം സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹയർ സെക്കന്ററി വിഭാഗത്തിനായി പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017

23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.

2017 ജനുവരി 10 മണിക്ക് ചേർന്ന സ്ക്കൂൾ അസംബ്ലിയിൽ വെച്ച് ഗ്രീൻ പ്രോട്ടോക്കേോൾ നിലവിൽ വന്നതായി ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജൻ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയർ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികൾ, വാർഡ് മെംബർ, എസ്.എം.സി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പ്രവേശനകവാടത്തിൽ ഒത്തുകൂടി. വാർഡ് മെംബർ എ.എൻ.സുരേന്ദ്രൻ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.

പ്രമാണം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg
പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ

മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അരവിന്ദാക്ഷൻ
വാസുദേവൻ
രാധമ്മ
എൻ. വാസുദേവൻ
പി.പി.മത്തായി
എൻ.വാസുദേവൻ നായർ
ചന്ദ്രശേഖരൻ നായർ
ചന്ദ്രശേഖരപണിക്കർ
എൻ.കെ.പരമേശ്വരൻ നായർ
എ. ജെ.ഫ്രാൻസീസ്
ത്രിവിക്രമൻ നായർ
രാജൻ നമ്പൂതിരി
മറിയക്കുട്ടി
എം.ഒ.കരുണാകരൻ
സി എൻ.രവീന്ദ്രൻ
1995 - 95 സി.എസ്.രാമചന്ദ്രൻ നായർ
1995- 96 രവീന്ദ്രൻ കെ.
1996 - 97 ഇ.പി.കുര്യാക്കോസ്
1997 - 2003 പി.ആർ. നാരായണൻ
2003- 04 കെ.കെ സുകുമാരൻ
2004- 08 എം.എസ്. ലളിതാംബികക്കുഞ്ഞമ്മ
2008-10 കെ.ജി. സുമതിക്കുട്ടി
2010-12ശ്രീലേഖ കെ.വി. ജി.ശ്രീധരൻ പിള്ള
2012-14 പി. പത്മകുമാർ
2014-19 ജമുന രാമാനുജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോഷി അഗസ്റ്റിൻ-എം.എൽ.എ.
  • യു.ബി. ശ്രീകുമാർ -ജഡ്ജി

വഴികാട്ടി

{{#multimaps:9.778338, 76.63814 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ഇടക്കോലി.&oldid=974652" എന്ന താളിൽനിന്ന് ശേഖരിച്ചത്