ജി.എം.എൽ..പി.എസ് പുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 12 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
ജി.എം.എൽ..പി.എസ് പുത്തൂർ
വിലാസം
676519
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽgmlpsputhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19838 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
12-03-2019Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ പുത്തൂർ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾസ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.

ചരിത്രം
മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.
സാമൂഹികസാംസ്കാരികരംഗങ്ങളിൽ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്. ഇവിടുത്തെ കുട്ടികൾ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം നേടിയിരുന്നത് ഇത് മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു വാടകക്കെട്ടിടത്തിലാണ് ഈ ഏകാംഗവിദ്യാലയം പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഇത് സർക്കാർ ഏറ്റെടുത്തു. സ്കൂളിനു വേണ്ട സ്ഥലം ഇവിടുത്തെ മേനോൻ കുടുംബത്തിലെ മാധവമേനോൻ എന്ന ആളാണ് വിട്ടുകൊടുത്തത്. ഇവിടെ മുൻകാലങ്ങളിൽ കാരക്കാടൻ മുഹമ്മദ്, വാഴയിൽ കുഞ്ഞീൻ, ഹുസൈൻ, സരോജിനി, ഇന്ദിരഭായി, ത്രേസ്യാമ്മ, തമ്പി, ശ്രീധരൻ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മൽ അഹമ്മദ്, മുക്രി അലവി, ഉമ്മാക്യ ഉമ്മ, കല്യാണി, പോക്കർ, ഗോപാലൻ എന്നിവർ ആദ്യകാല അധ്യാപകരിൽപെടുന്നു. അന്ന് ഒരു സ്കൂൾ സ​ക്ഷണസമിതിയുണ്ടായിരുന്നു.ഇതിൽ രാമുനായർ,ഗോപിനായർ,വടക്കേതിൽ ഉമ്മർ ,രവി എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോപിനായർ റിട്ട.മിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരിൽ മേനോൻ കുടുംബത്തിലെ ജയചന്ദ്രൻ, പുത്തൂർഅബ്ദുറഹ് മാൻ,ഒളകര മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രമുഖവ്യക്തികളിൽ പെടുന്നു.

അധ്യാപകർ
ഇന്ന് ഇവിടെ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി. ബി.വി സാറയാണ്.കൂടാതെ പി.എൻ ഷൈലജ, എം റൈഹാനത്ത്, മുഹമ്മദ് മുസ്തഫ പി.കെ, അബ്ദുൽ ലത്തീഫ് സി, ബബിത വി, ഉമ്മുൽ ഫദ് ല , റഹ് മത്ത് .എം, റഹ് മത്ത് സി, ശമീമ, നജ് വ എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. അൻസാരി പാറോളി പി.ടി.എ പ്രസിഡണ്ടും, കരീം കല്ലിടുമ്പിൽ വൈസ് പ്രസിഡണ്ടുമാണ്. പാത്തുമ്മു യാക്കീരിയാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ റാബിയ കുരിക്കൾ നഴ്സറി ആയയായി ജോലി നോക്കുന്നത്.

മികവുകൾ
ഓരോ വർഷവും എസ്.എസ്.എ.യിൽ നിന്നും ലഭിക്കുന്ന വിവിധ ഗ്രാന്റുകൾ ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ് ക്ളാസ് മുറികളും വൈദ്യുതീകരിക്കൽ, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂൾ മാഗസിൻ അച്ചടിക്കൽ തുടങ്ങിയ ധാരാളം കാര്യങ്ങൾ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച് കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവർത്തനങ്ങൾ നൽകുന്നതിനു വേണ്ട ഉപകരണങ്ങൾവാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ ടൈൽസ് പതിച്ചു. കൂടാതെ കക്കൂസിന്റെ അറ്റകുറ്റപണികൾ നടത്തി. ഓരോ വർഷവും എൽ.എസ്.എസ്.പരീക്ഷയിൽ വിജയം വരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് കഴിയുന്നു. എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഈ സ്കൂളിൽ ചീര, വെണ്ട, മത്തൻ,വെള്ളരി,പയർ തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികൾക്കും അധ്യാപകർക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നൽകുന്നു. കുട്ടികൾക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാൻ ഇത് മൂലം കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളിസ്ഥലം
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. എഡ്യുസാറ്റ് ടെർമിനൽ
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  1. കബ്ബ് & ബുൾബുൾ
  2. സ്കൂൾ പി.ടി.എ

വഴികാട്ടി

{{#multimaps: 11.004093, 76.014871 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കോട്ടക്കലിൽ നിന്ന് 1 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 4 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.
"https://schoolwiki.in/index.php?title=ജി.എം.എൽ..പി.എസ്_പുത്തൂർ&oldid=627664" എന്ന താളിൽനിന്ന് ശേഖരിച്ചത്