ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
06:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ
19059.1.jpg
വിലാസം
ചേരുരാൽ

അനന്തവൂർ പി.ഒ,
മലപ്പുറം
,
676301
സ്ഥാപിതം01 - 05 - 1945
വിവരങ്ങൾ
ഫോൺ0494 2546763
ഇമെയിൽchskurumbathur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഹമ്മദ് കുട്ടി. വി.പി (ഇൻ-ചാർജ് )
പ്രധാന അദ്ധ്യാപകൻഅഹമ്മദ് കുട്ടി. വി.പി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുനാവായ പഞ്ചായത്തിലെ ഒരു ഗ്രാമ പ്രദേശത്താണ് ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ സ്ഥിതി ചെയ്യുന്നത്. ആദ്യം എൽ.പി. സ്കൂളായി ആരംഭിച്ച് പിന്നീട് യു.പി.സ്കൂളായും ഹൈസ്കൂളായും ഹയർ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു.

ചരിത്രം

1945 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരുപ്രദേശത്തെ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഉയർത്തുന്നതിന് ഒരു വിദ്യാദ്യാസ സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ധിഷണാശാലിയായ മയ്യേരി മുഹമദ് മാസ്റ്ററാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1960-ൽ യു.പി. സ്കൂളായപ്പോൾ വി.ടി. കുഞ്ഞിമൊയ്തീൻ മാസ്റ്ററായിരുന്നു ആദ്യ പ്രധാനാദ്ധ്യാപകൻ. 1966-ൽ ഹൈസ്കൂളായും പിന്നീട് 2014-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 1966-ൽ ഹൈസ്കൂളായപ്പോൾ വേണുഗോപാൽ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, അമരിയിൽ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ ഹ്രസ്വകാലം എച്.എം ഇൻ ചാർജ് ആയിരുന്നെങ്കിലും ആദ്യ പ്രധാനാദ്ധ്യാപകനായി അന്ദ്രു മാസ്റ്റർ സ്ഥിരനിയമനം നേടി. പിന്നീട് 1972 മുതൽ 1990 വരെ രാമചന്ദ്ര പ്രഭു മാസ്റ്റർ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു.


ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത പഠന വിഭാഗങ്ങളായ ഹയർ സെക്കന്ററി, ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങൾക്കായി വ്യത്യസ്ത കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നു. സയൻസ്, കോമ്മേഴ്സ് ഓരോ ബാച്ചുള്ള ഹയർ സെക്കണ്ടറിയും, 45 ഡിവിഷനുകളുള്ള ഹൈസ്കൂളും, 27 ഡിവിഷനുകളുള്ള യു.പി വിഭാഗവും, 12 ഡിവിഷനുകളുള്ള എൽ.പി വിഭാഗവും നിലവിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും യു.പി വിഭാഗത്തിനുമായി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്

മാനേജ്മെന്റ്

എം.സൈനുദ്ദീൻ സ്കൂൾ മാനേജറായും, അഹമ്മദ് കുട്ടി. വി.പി ഹെഡ്മാസ്റ്ററായും പ്രവര്ത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : വി.ടി. കുഞ്ഞിമൊയ്തീൻ, അന്ദ്രു മാസ്റ്റർ, രാമചന്ദ്ര പ്രഭു, ഗോപാലകുറുപ്പ് , കല്ല്യാണി, വത്സല, സുകുമാരൻ, സുലോചന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബഷീർ മുൻ D.D.E.Malappuram

................................................ ................................................... ......................................................... ........................................................... ....................................................................

വഴികാട്ടി

<googlemap version="0.9" lat="10.969842" lon="75.985565" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.995457, 76.078606 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.