ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍‍‍‍‍‍
16346-1.jpg
വിലാസം
ചേമഞ്ചേരി

ചേമഞ്ചേരി പി.ഒ.
,
673304
സ്ഥാപിതം2 - 6 - 1931
വിവരങ്ങൾ
ഫോൺ0492 2689100
ഇമെയിൽceups16346@gmail.com
കോഡുകൾ
സ്കൂൾ കോഡ്16346 (സമേതം)
യുഡൈസ് കോഡ്32040900207
വിക്കിഡാറ്റQ64552469
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന.എം
പി.ടി.എ. പ്രസിഡണ്ട്എ.മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ. സി എസ്
അവസാനം തിരുത്തിയത്
28-03-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചേമഞ്ചേരി ഈസ്റ്റ് യു പി എസ്‍‍‍‍‍ / ചരിത്രം

ചേമ‌ഞ്ചേരി ഈസ്റ്റ് യു.പി 1931 ൽ മുൻ ചേമഞ്ചേരി അംശം അധികാരി പരേതനായ ശ്രീ.കെ.രാമൻ കിടാവ് ഈ വിദ്യാലയം ആരംഭിച്ചു. ചേമഞ്ചേരി ഈസ്റ്റ് എലിമെൻററി സ്കൂൾ എന്ന പേരിൽ ചേമഞ്ചേരി അംശം ദേശത്ത് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥാനത്തിന് തൊട്ടടുത്തുള്ള തിയ്യക്കണ്ടി എന്ന പറന്പിലായിരുന്നു ആദ്യകാല ക്ലാസുകൾ നടത്തിയത്. 1 മുതൽ 5 വരെ ക്ലാസുകൾക്ക് ‍ഡിപ്പാർട്ട്മെൻറിൽ നിന്നും അനുമതി ലഭിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന പറന്പിലേക്ക് മാറ്റി.

               ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി വടക്കിലാത്തൂര് രാമോട്ടി നായര് മകൻ ശ്രീ.ഉണ്ണിനായര് 01.05.1931ന് ഈ സ്കൂളിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിദ്യാലയത്തിൽ ആദ്യമായി ക്ലാസുകൾ ആരംഭിച്ചത് ശ്രീ വളപ്പിൽ കുഞ്ഞിരാമൻ നായർ, ശ്രീ.കെ.ഗോവിന്ദൻ കിടാവ് എന്നീ അധ്യാപകരായിരുന്നു. ആദ്യ വര‍‍‍്ഷങ്ങളിൽ ശ്രീ.വി.എം രാമൻ നായര് ശ്രീ.കെ.കെ ഗോപാലൻ നായര്. ശ്രീ.കാരാളികണ്ടി കുഞ്ഞിരാമൻ ശ്രീ.മുണ്ടുകണ്ടി കുഞ്ഞിരാമൻ നായര് എന്നിവർ അവിടെ ജോലി ചെയ്തു. ശ്രീ കാരാളി കണ്ടി കുഞ്ഞിരാമന് നായര് മുണ്ടുകണ്ടി കുഞ്ഞിരാമൻ നായര് ഇവിടെ ദീർഘകാലം സേവന മനുഷ്ടഠിച്ചിട്ടുണ്ട്.
   1931നും നും 1934നും ഇടയ്ക്കുള്ള ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ ചേമഞ്ചേരി ഈസ്റ്റ് എൽ.പി.സ്കൂളിൽ പ്രധാനാധ്യാപരായി ശ്രീ.കെ.ഗോവിന്ദൻ കിടാവ്, ശ്രീ.വി.എം രാമൻ നായര്, ശ്രീ.കെ.കെ.ഗോപാലൻ നായർ എന്നിവർ സേവനമനുഷ്ടിച്ചു . എന്നാൽ 1934 മെയ് മാസം മുതൽ 1954 ജൂലായ് മാസം വരെയുള്ള ദീര്ഘകാലം ഈ സ്കൂളിലെ പ്രധാന അധ്യാപകൻഎന്ന നിലയിൽ സ്കൂൾ പ്രവർത്തനങ്ങള്ക്ക് നേതൃത്വം നൽകിയത്. ശ്രീ.മുണ്ടുകണ്ടി കുഞ്ഞിരാമൻ നായർ ആയിരുന്നു. 1954 ആഗസ്റ്റ് മാസം മുതൽ പ്രധാനാധ്യാപകനായി ശ്രീ.കെ.കൃഷ്ണമാരാർ നിയമിക്കപ്പെട്ടു. 
       1960-61 വർഷം ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയര്ത്തപ്പെട്ടു. ഇവിടുത്തെ സഹഅധ്യാപകനും പ്രമുഖ സ്വാതന്ത്യസമരസേനാനിയും ആയിരുന്ന ശ്രീ.കാരളി കണ്ടി 

കുഞ്ഞിരാമൻ നായർ, പ്രമുഖ ,സ്വാതന്ത്രസമര സേനാനിയും രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ.എം കേളപ്പൻ നായർ, ശ്രീ.ഇ.നാരായണൻ നായരുടെ ശ്രമഫലമായാണ് ഈ സ്കൂളിന് യു.പി വിഭാഗം അനുവദിച്ച് കിട്ടിയത്. ചേമഞ്ചേരി ഈസ്റ്റ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രീ.കൃഷ്ണ മാരാർയു.പി സ്കൂളായി ഉയർത്തപ്പെട്ടതിന് ശേഷവും പ്രധാന അധ്യാപകനായി തുടർന്നു.

 1973 മാർച്ച് മാസം ശ്രീ.കെ.കൃഷ്ണമാരാർ വിരമിച്ച ഒഴിവിൽ ശ്രീ.കെ.ചാത്തുകുട്ടി നായർപ്രധാന അധ്യാപനായി. 2 വര്ഷങ്ങൾക്ക് ശേഷം ശ്രീ.കെ.രാഘവൻ നായർ സ്കൂളിൽ പ്രാധാാധ്യാപകനായി ചുമതലയേറ്റു. അദ്ദേഹം വിരമിച്ചതിന് ശേഷം 1988 ജൂൺ മാസം മുതൽ ഈസ്കൂളിലെ പ്രധാന അധ്യാപകനായി സ്കൂൾ പ്രവർത്തനങ്ങള്ക്ക് നേതൃത്വം നൽകിയത് ശ്രീ.പി.മുധുസുദനൻ നന്പൂതിരിയാണ്. അദേഹം 1992 മാർച്ചിൽ വിരമിച്ചതിന് ശേഷം 1992 ഏപ്രിൽ മാസം മുതൽ ഈ സ്കൂളിലെ പ്രധാന അധ്യാപകഩ്‍റെ ചുതല നിർവ്വഹിക്കുന്നത് ശ്രീ.സി.കെഗോവിന്ദൻ ആണ്.
   ശ്രീ.ടി.വി.ഗോവിന്ദൻ നായര്, ശ്രീ.കെ.ചാത്തുകുട്ടി നായര്, ശ്രീ.എം.പി കരുണാകരന് കിടാവ്, ശ്രീ.പി.ബാലൻ നായര്, ശ്രീ.കെ.രാഘവൻ നായർ, ശ്രീ.പി മധുസൂദനൻ നന്പൂതിരി. ശ്രീമതി കെ.കമലാക്ഷി , ശ്രീമതി.വി.കെ.ലീല, ശ്രീമതി.പി.ദേവി, ശ്രീ.വി.പി ഉണ്ണി, ശ്രീ.കെ.ശ്രീനിവാസൻ എന്നീ അധ്യാപകർ ഈ സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ ദീർഘകാലം ജോലി ചെയ്തിരുന്ന ശ്രീ.കെ.ബാലകൃഷ്ണൻ നായർ ഇപ്പോൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.സ്ഥാപക മാനേജർ ശ്രീ.കെ.രാമൻ കിടാവിൻറെ നിര്യാണശേഷം ശ്രീമതി അംബുജാക്ഷി അമ്മ സ്കൂളിൻറെ മാനേജ്മെൻറ് ഏറ്റെടുത്തു. ഏതാനും വർഷങ്ങൾക്ക് ശേഷം അവർ ശ്രീ.എ.പി രാമൻകുട്ടി നായർക്ക്  സ്കൂളിൻറെ മാനേജ്മെൻറ്കൈമാറി.ശ്രീ.എ.പി രാമൻകുട്ടി നായരിൻ നിന്നാണ് ഇന്നത്തെ മാനേജർ ശ്രീ.സി്.ച്ച് നാരായണൻ മാസ്റ്റർ ഈ സ്കൂളിൻറെമാനേജ്മെൻറ് എറ്റെടുത്തത്. രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ.സി.എച്ച്.നാരായണൻ, വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , പൊന്മേരി എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ, സഹകരണബാങ്ക് ഡയറക്ടർ എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്. അദ്ദേഹം സ്കൂളിൻറെ ചുമതല ഏറ്റെടുക്കുന്ന അവസരപത്തിൽ സ്കൂളിൻറെ മൂന്ന് കെട്ടിടങ്ങളഉം പഴകിപൊളിഞ്ഞ് ഏതൊരവസരത്തിലും നിലം പതിക്കാമെന്ന നിലയിലായിരുന്നു.
പുതിയ മാനേജർ സ്കൂളിൻറെ മൂന്ന് കെട്ടിടങ്ങളും പുതുക്കി പണിതു. ഇപ്പോൾ സ്കൂളിൻറെ കെട്ടിടങ്ങളാളെല്ലാം സുരക്ഷിതമാണ്. പക്ഷേ ഇനിയും പോരായ്മകൾ ഒരു പാടുണ്ട്. സ്കൂൾ കുട്ടികൾക്കോ അധ്യാപകർക്കോ ഉപയോഗിക്കുവാൻ ടോയ് ലറ്റുകളില്ല. ഫർണീച്ചറിൻറെ പോരായ്മകളും കാര്യമായുണ്ട്. വേണ്ടരീതിയിൽ ലാബ് സൌകര്യങ്ങൾ ഉണ്ടെന്ന് പറയുവാൻ വയ്യ. സ്കൂളിലെ ക്ലാസ്റൂമുകൾ വേർതിരിച്ചിട്ടുമില്ല
ഇവിടെ പഠിച്ച വിദ്യാർത്ഥികൾ സമൂഹത്തിൻറെ വിവിധ  മേഖലകളിൽ ഉയർന്ന സ്ഥാനം വഹിച്ചിട്ടുണ്ട്. ഉന്നത രാഷട്രീയ നേതാക്കൾ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, പോലീസുദ്ദോഗസ്ഥർ, ഡോക്ടർമാർസ സ്കൂൾ-കോളേജ് അധ്യാപകന്മാർ സൈനിക ഉദ്ദോഗസ്ഥർ തുടങ്ങി വിവിധ രംഗങ്ങളിൽ അവർ എത്തിചേർന്നിട്ടുണ്ട്.
ഇപ്പോൾ ഈ സ്കൂളില്ഫ പ്രീ.പ്രൈമറി ഉൾപ്പെടെ 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഹിന്ദി, ഉറുദു എ ന്നീ  ഭാഷകൾക്കും നീഡിൽ വർക്കിനും അധ്യാപക തസ്തിക അനുവദിച്ചിട്ടുണ്ട്. ഇന്ന് ഈ സ്കൂളിലെ പ്രധാന അധ്യാപകർഉൾപ്പടെ 10 അധ്യാപകരും ഒരു സ്കൂൾ ഒരു ഓഫീസ് അറ്റൻഡറും  ജോലി ചെയ്യുന്നു. ശ്രീമതി വി.എം.ലീല, ശ്രീമതി എം.ബീന, ശ്രീ.കെ.കെ.രവീന്ദ്രന്, ശ്രീമതി, ആർ.നീതു , ശ്രീ.അഭിരാം.കെ.പി, ശ്രീ.സൽജിത്ത്.ടി.വി എന്നിവർ സഹ അധ്യാപകരായും ശ്രീമതി സുധതി ആർ. ശ്രീ.സംജിത് ലാൽ.പി.വി എന്നിവർ ഭാഷാധ്യാപകരായും ശ്രീമതി.സി.ആർ.മിനി നീഡിൽ വർക്ക് അധ്യാപികയായും ഇവിടെ സേവനം ചെയ്യുന്നു.

പ്രീ.പ്രൈമറി വിഭാഗങ്ങളിൽ രശ്മി, ധന്യ എന്നീ അധ്യാപികമാരും , ഓഫീസ് അറ്റൻഡർ ആയി ശ്രീ.ടി.പി.ബാലകൃഷ്ണനും സേവനം ചെയ്യുന്നു. ഇവിടുത്തെ അധ്യാപകരെല്ലാം വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ട് അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. പാഠ്യപ്രവർത്തന്ങളിലും പാഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങളിലും അവർ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. കഴിഞഅഞ 10 വർഷക്കാലത്തിനിയ്ക്ക് മിക്കവാറും വർഷങ്ങളിൽ സമീപ ഹൈസ്കൂളുകളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ‍ഉയർന്ന വിജയം നേടിയെടുക്കാൻ ഈ സ്കൂളിൽ നിന്ന് പോയ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2,3 വാര്ഡുകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഈ വിദ്യാലയം ഇന്നും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

==പാഠ്യേതര പ്രവർത്തനങ്ങൾ==jrc

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് നിന്നും കണ്ണൂർ ഹൈവേ വഴി വരുബോൾ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്ക് 1.5 km ഉള്ളിലായി സ്ഥിതിചെയുന്നു



Loading map...