ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 3 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37053 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെണ്ണിക്കുളത്തേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഒരു നൂറ്റാണ്ടു കാലം അക്ഷരവെളിച്ചം നൽകിവരുന്നത് ഈ സ്ഥാപനമാണ്. വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പൂർവ പിതാക്കന്മാരുടെ ദീർഘവീക്ഷണമാണ് ഈ സരസ്വതീ മന്ദിരം പടുത്തുയർത്തുന്നതിന് നിദാനം. ആദ്യം വാലാങ്കര ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ചു. പള്ളിയിൽ നിന്നുള്ള സാമ്പത്തിക സഹായമാണ് ഇതിന് ഉപയോഗപ്പെടുത്തിയിരുന്നത്. കൂടത്തുംമുറിയിൽ കുടുംബക്കാർ സ്കൂൾ സ്ഥാപിക്കുന്നതിന് സൗജന്യമായി ഭൂമി നൽകുകയുണ്ടായി. നി. വ. ദി. പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ കൂടത്തുംമുറിയിൽ വറു‍ഗീസ് മാപ്പിളയെ പള്ളി പ്രതിനിധി എന്ന നിലയിൽമാനേജരായി നിയമിച്ചു. അന്ന് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു വന്ന കക്കുടിയിൽ കെ. എ. മാത്യൂസ് അച്ചനെ ഹെഡ്മാസ്റ്ററായും നിയമിച്ചു. 1950-ൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂളിൻെറ പ്രഥമ ഹെഡ്മാസ്റ്റർ റവ. ഫാ. എൻ. ജി. കുര്യൻ ആയിരുന്നു. തുടർന്ന് ശ്രി. എം. വി. ഏബ്രഹാം ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രി. എൻ. ജി. നൈനാനും, 1965 മുതൽ ‍ശ്രി. കെ. സി. ജോർജും ഹെഡ്മാസ്റ്ററായി. 1980 മുതൽ ആറു വർഷക്കാലം ഞാനും ഹെഡ്മാസ്റ്ററായിയിരുന്നിട്ടുണ്ട്. അതിനു ശേഷം ഇവിടെ ഇതു വരെ ഇരുപ്ത് പേർ ഹെഡ്മാസ്റ്റർ പദവിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഭിവന്ദ്യ ഗീവറുഗീസ് ദ്വിതീയൻ ബാവ നിയമിച്ച മാനേജർ വറുഗീസ് മാപ്പിള, അദ്ദേഹത്തിൻെറ മകൻ ശ്രി. കെ. വി. വറുഗീസ്സിനെ മാനേജരാക്കിയത് ഇടവകക്കാരക്ക് സ്വീകാര്യമല്ലായിരുന്നു. പള്ളിയുടെയും സ്കൂളിൻെറയും സുഗമമായ നടത്തിപ്പിന് നല്ലവരായ വെണ്ണിക്കുള്ളം വലിയപള്ളി ഇടവകക്കാര 1975-ൽ സ്കൂൾ നിരുപാധികം സഭയ്ക്ക് വിട്ടുകൊടുത്തു. അന്ന് വട്ടക്കുന്നേൽ അത്താനാസിയോസ് തിരുമേനി നിയുക്ത കാതോലിക്കായായിരുന്നു. പള്ളിയിലെ ആദ്ധ്യാത്മിക പ്രവർത്തനങ്ങളിലേക്ക് ആവശ്യമെങ്കിൽ സ്കൂൾ നടത്തിപ്പിന് ഭംഗം വരാത്ത വിധത്തിൽ വിട്ടുകൊടുക്കണമെന്ന് ധാരണയും ഉണ്ടായി. സഭയിലെ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് സഭാ മാനേജ്മെൻറിൻെറ കീഴിൽ ഊ സ്കൂൾ ഭംഗിയായി നടന്നു വരുന്നു. സഭാ മേൽനോട്ടത്തിൽ ആയ ശേഷം ആദ്യ മാനേജർ ആയിരുന്നത് കാതോലിക്ക അഭി. വട്ടക്കുന്നേൽ അത്താനാസിയോസ് തിരുമേനിയായിരുന്നു. അതിനു ശേഷം അഭി. ജോസഫ് മാർ പക്കോമിയോസ് തിരുമേനിയും തുടർന്ന് അഭി. തോമസ് മാർ അത്താനസിയോസ് തിരുമേനിയും മാനേജർന്മാരായി. ഈ കാലയളവിലാണ് വിദ്യാലയം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നത്. പിന്നീട് അഭി. പൗലോസ് മാർ പക്കോമിയോസ് തിരുമേനി മാനേജരായി മാറി. മുൻ മാനേജർന്മാരും അപ്പോഴത്തെ മാനേജർ അഭി. മാത്യൂസ് മാർ തോവോദോസ്യോസ് തിരുമേനിയും പ്രത്യേകം താൽപര്യമെടുത്ത് ഇതിനെ പരിപാലിക്കുന്നതിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകിവരുന്നുണ്ട്. ഈ സന്ദർഭത്തിൽ കാലയനനികയ്ക്ക് പിൻപിൽ മറഞ്ഞ സഹപ്രവർത്തകരെ ഞാൻ സ്മരിക്കുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്നവരിൽ നിരവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ശതാബ്ദി ആഘോഷങ്ങൾക്ക് എൻെറ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. പാഠ്യവിഷയങ്ങളിലും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച് സംസ്ഥാനത്തിലെ തന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥപനമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
- കെ. ജോർജ് തങ്കച്ചൻ (റിട്ട. എച്ച്. എം.)