ഗവ ഹൈസ്കൂൾ, തേവർവട്ടം/അക്ഷരവൃക്ഷം/ഒരു വേനൽക്കാല അവധി

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ ഹൈസ്കൂൾ, തേവർവട്ടം‎ | അക്ഷരവൃക്ഷം
22:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു വേനൽക്കാല അവധി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു വേനൽക്കാല അവധി

ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചു വളർന്നവളാണ് മീനു. അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു അവളുടേത് . അവളുടെ ഇഷ്ടങ്ങൾ എല്ലാം അവർ സാധിച്ചു കൊടുത്തിരുന്നു.എല്ലാവേനൽ അവധിയിലും ഇവർ മൂവരുംകൂടി പല സ്ഥലങ്ങൾ സന്ദർശിക്കാൻ പോകുമായിരുന്നു. ഇപ്പോൾ അവൾ ഒരു എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഇത്തവണ ത്തെ വേനൽ അവധിക്ക് പല ആഗ്രഹങ്ങളും സാധിക്കണമെന്ന് അവൾ സ്വപ്നം കണ്ടിരുന്നു.എന്നാൽ തന്റെ അമ്മ പൂർണ്ണ ഗർഭിണിയായിരുന്നതിനാൽ അച്ഛൻ അവളുടെ ആഗ്രഹങ്ങളെ എതിർത്തു. അത് അവളുടെ കുഞ്ഞു മനസ്സിനെ തകർത്തു. ഈ അവധിയിൽ അവളുടെ മോഹങ്ങൾ എല്ലാം മാറ്റിവയ്ക്കണമെന്ന അവളുടെ അച്ഛൻ ആവശ്യപ്പെട്ടു. എന്നാൽ അത അനുസരിക്കാൻ അവൾ തയ്യാ റല്ലായിരുന്നു. അവൾ അമ്മയ്ക്കും അച്ഛനും ശല്ല്യമായി അവളുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടേയിരുന്നു. സഹിക്കവയ്യാതെ അച്ഛൻ സമ്മതം മൂളി. അമ്മയെ കൂട്ടാതെ പോയി വരാം എന്ന് പറഞ്ഞു.എന്നാൽ അവൾ അതിനും വഴങ്ങിയില്ല. പച്ച വെള്ളം പോലും കുടിക്കാതെ അവൾ സമരം തുടർന്നു. അവ സാനം അമ്മ പറഞ്ഞു, എനിക്ക ഇപ്പോൾ യാതൊരു ക്ഷീണവും ഇല്ല ഞാനും കൂടെ വരാം.അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അങ്ങനെ അവർ ഈ അവധിക്കാലവും അടിച്ചു പൊളിച്ച ആഘോഷിക്കാൻ തീരുമാനിച്ചു.

 അങ്ങനെയിരി ക്കുമ്പോഴാണ് കൊറോണ എന്ന മഹാവിപത്ത് രാജ്യത്താകെ പടർന്ന് പിടിച്ചത .മകളുടെ നിർബന്ധത്തിന് വഴങ്ങി അവസാന പരീക്ഷ റദ്ദ് ചെയ്തു എന്ന വാർത്ത അറിഞ്ഞപ്പോൾ അവർ യാത്ര ആരംഭിച്ചു. ഇത്തവണ ദൂരയാത്ര ഒഴിവാക്കി സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ളപ്രകൃതി ഭംഗികൾ കാണിച്ച് വേഗം മടങ്ങാം എന്ന കരുതി അവർ യാത്ര ആരംഭിച്ചു. കന്യാകുമാരിയും, വിവേകാനന്ദപ്പാറയും, സാഗരസംഗമവും, അനന്തപത്മനാഭനെയും കണ്ട് തിരിച്ചു മടങ്ങാൻ ഒരുങ്ങുമ്പോൾ രാജ്യം ലോക് ഡൗൺ ആയി.തിരിച്ചു പോരാൻ കഴിയാതെ ദിവസങ്ങളോളം ഹോട്ടൽ മുറിയിൽ കഴിയേണ്ടിവന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ വല്ലാതെ വിഷമിച്ചു. അമ്മയ്ക്ക് പനി വന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കി

.കൊറോണക്കാലമായതിനാൽ, മീനു ഹോട്ടലിൽ ഒറ്റയ്ക്ക് തങ്ങേണ്ടി വന്നു. മീനുവിനെക്കുറിച്ചുള്ള ഓർമ്മയും ചുറ്റുപാടും നടക്കുന്ന കൊറോണ വ്യാപന വാർത്തകളും മീനുവിന്റെ അമ്മയെ മാനസ്സിക മായും ശാരീരികമായും തളർത്തി.പ്രഷർ കൂടി ഹാർട്ട അറ്റാക്ക് വന്ന് മീനുവിന്റെ അമ്മയുംകുഞ്ഞുവാവയും മെഡിക്കൽ കോളേജിൽ മരണമടഞ്ഞു. കൊറോണ ഭീതിയുള്ള തിനാൽ മീനു വിനെ തന്റെ അമ്മയുടെ മൃതശരീരം അവസാനമായി ഒരു നോക്ക് കാണാൻ അനുവദിക്കാതെ അവിടെയുള്ള പൊതു സ്മശാനത്തിൽ സംസ്ക്കരിക്കപ്പെട്ടു. തന്റെ പിടിവാശി തന്റെ ജീവനായ അമ്മയുടെ ജീവൻ എടുത്തതിൽ മനംനൊന്ത് ഇനി ഒരു മധ്യവേനൽ അവധി വരല്ലേ എന്ന് അവൾ വൃഥാ പ്രാർത്ഥിച്ചു.

യജുശ്രി ജയകുമാർ
9 A ജി.എച്ച്. എസ്സ്.തേവർവട്ടം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ