ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം2

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം2" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

പ്രതിരോധമെന്നാൽ ചെറുക്കലാണല്ലോ
രോഗത്തെ നമ്മൾ ചെറുത്തു തോൽപ്പിക്കണം
വ്യക്തിശുചിത്വം പരിസര ശുചിത്വം
രോഗപ്രതിരോധമെന്നോർക്കുക കൂട്ടരെ
കാലത്തെഴന്നേറ്റ് പല്ലു തേച്ചിടേണം
സോപ്പിട്ട് കൈകൾ കഴുകിടേണം
പ്രാതലായ് പുട്ടും കടലയുമാവട്ടെ
ഉച്ചയ്ക്ക് ചോറിനവിയലും തോരനും
പുഴുക്കും കട്ടനുമായിടാം വൈകിട്ട്
അത്താഴം ക‍ഞ്ഞിയും പയറുമാകട്ടെ
വ്യായാമം ചെയ്യണം നന്നായുറങ്ങണം
ടി വി കണ്ടീടേണം അറിവുകൾ നേടണം
മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം കൂട്ടരെ
എഴുതിയും വായിച്ചും നമുക്കു മുന്നേറിടാം
ആലിംഗനം ഹസ്തദാനങ്ങളും മാറ്റി
നമസ്കരിച്ചീടാം തൊഴുകൈകളാലെ
കൂട്ടം കൂടേണ്ട അകലം പാലിക്കണം
നിയമപാലകർതൻ വാക്കുകൾ കേൾക്കണം
ആരോഗ്യ പ്രവർത്തകരെ നമിച്ചിടേണം
മുഖ്യന്റ വാക്കുകളനുസരിച്ചീടേണം
നല്ലൊരു ലോകത്തെ നയിച്ചിടേണം.

ഭാഗ്യ എസ്
5എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത