സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഇരുപതിലേറെ ഹെഡ്മാസ്റ്റർമാരുടെയും, നൂറുകണക്കിന് അദ്ധ്യാപകരുടെയും, പതിനായിരക്കണക്കിന് കുട്ടികളുടെയും പാദസ്പർശമേറ്റ, ശബ്ദങ്ങൾ മാറ്റൊലികൊണ്ട അറിവിന്റെ വാതായനങ്ങൾ തുറന്ന മാതൃകാ വിദ്യാലയമാണിത്.

ഗവ യു പി എസ് പെരിങ്ങമ്മല
വിലാസം
ഗവൺമെൻ്റ് യു.പി.എസ് പെരിങ്ങമ്മല
,
പെരിങ്ങമ്മല പി.ഒ.
,
695563
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1903
വിവരങ്ങൾ
ഫോൺ0472 2846467
ഇമെയിൽgupsperingammala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42648 (സമേതം)
യുഡൈസ് കോഡ്32140800316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ400
പെൺകുട്ടികൾ422
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ ബി
പി.ടി.എ. പ്രസിഡണ്ട്ഷെനിൽ റഹിം
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജി.യു.പി.എസ്. പെരിങ്ങമല സ്കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് സബ് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രവർത്തന മികവിന്റെ പേരിൽ അറിയപ്പെടുന്ന 800 ലധികം കുട്ടികൾ പഠിക്കുന്ന പ്രശസ്തമായ ഒത്തിരി പ്രതിഭകളെ സൃഷ്ടിച്ച വിദ്യാമകുടമാണ് ജി യു പിഎസ് പെരിങ്ങമല സ്കൂൾ അക്കാദമിക കലാ കായിക മേഖലകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ ഉന്നത നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തുന്നതിൽ ജിയു  പി എസ് പെരിങ്ങല സ്കൂളിന് സാധിച്ചിട്ടുണ്ട് പുതിയ കെട്ടിടങ്ങളും സാങ്കേതിക ലാബുകളും സ്മാർട്ട് ക്ലാസ്സ് റൂമുകളും സ്കൂൾ ബസുകളും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചുവടു പടിയായി നിലകൊള്ളുന്നു. പ്രഗൽഭരായ അധ്യാപകരും പ്രഥമാധ്യാപകരും പാരമ്പര്യത്തിന്റെ നിറസാന്നിധ്യമായി നിലകൊള്ളുകയും നിലവിലും തുടരുകയും ചെയ്യുന്നു സമൂഹത്തിനും വിദ്യാലയത്തിനും നിറകുടമായി നിറസാന്നിധ്യമായി ജി യു പി എസ് പെരിങ്ങമല സ്കൂൾ പ്രൗഢഗംഭീരമായി നിലകൊള്ളുന്നു

ചരിത്രം

നൂറ്റാണ്ടിനുമപ്പുറം പിന്നിട്ട പെരിങ്ങമ്മല യു. പി. എസിൻറെ ചരിത്രം തേടിയിറങ്ങിയ ഞങ്ങൾ ഈ സ്കൂളിൽ ആദ്യകാലം പഠിച്ചിരുന്ന വിദ്യാർത്ഥികളെ അന്വേഷിക്കുകയായിരുന്നു. കാടും മലകളും കാട്ടരുവികളും മലമ്പാതകളും കാർഷിക വിളകളാൽ സമൃദ്ധമായ ഒരു പ്രദേശമായിരുന്നു പെരിങ്ങമ്മല. പെരിങ്ങമ്മല പ‍ഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സ്കൂളിലും പെരിങ്ങമ്മലയിലും വികസന പ്രവർത്തനങ്ങൾ നടന്നതും യു. പി. സ്കൂളായി ഉയർത്തിയതും..കൂടുതൽ അറിയാം...

ഭൗതികസൗകര്യങ്ങൾ

ജി യുപിഎസ് പെരിങ്ങമല സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കുട്ടികളുടെ പഠന മികവിന് വളരെയധികം സഹായകമാണ് മൂന്നു നിലയും രണ്ടുനിലയും ഉള്ള രണ്ട് കെട്ടിടങ്ങളും പുതിയ ടോയ്ലറ്റ് സംവിധാനങ്ങൾ  പ്രൊജക്ടർ ഉൾപ്പെടെയുള്ള ലാബ് സംവിധാനം സ്മാർട്ട് ക്ലാസ്സ് റൂമുകൾ    വിവിധതരം ക്ലബ്ബുകൾ അവയുടെ  പ്രവർത്തനങ്ങൾ തുടങ്ങിയവ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് വളരെയധികം ആക്കം കൂട്ടുന്ന വസ്തുതകളാണ്. ഭൗതികമായ ഒത്തിരി വസ്തുതകൾ ഇനിയും വികസനത്തിന് മുതൽക്കൂട്ടാകും.കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

പെരിങ്ങമ്മല നോർത്ത് പാടശേഖരത്തിൽ ഒരേക്കർ സ്ഥലത്ത് പാട്ടത്തിന് കൃഷിഭൂമി ഏറ്റെടുത്ത് കൃഷി ചെയ്തുവരുന്നു. സ്കൂൾ വളപ്പിൽ പയർ, ചീര, പാവൽ, പടവലം, വെള്ളരി, മരിച്ചീനി തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു. ഗാന്ധിദർശൻ ക്ലബ്ബിൻറെ പ്രവർത്തനവും സജീവമായി നടക്കുന്നു. സോപ്പ്, ലോഷൻ, ചോക്ക് തുടങ്ങിയവയുടെ നിർമ്മാണവും വിപണനവും നടക്കുന്നു. പാലോട് കലാ കായിക വ്യാപാര വ്യാവസായിക മേളയിൽ സ്കൂളിൻറെ ഒരു സ്റ്റാൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ വായിക്കുക...

മാനേജ്മെന്റ്

നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയം. ശ്രീ. ഷെനിൽ റഹിമിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.

ജി യു പി എസ് പെരിങ്ങമല സ്കൂളിന്റെ ഭരണനിർവഹണം സ്കൂളിന്റെ വികസനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു വസ്തുതയാണ് സ്കൂളിന്റെ ഇന്നേവരെയുള്ള പ്രവർത്തനങ്ങളിൽ അച്ചടക്കത്തിന്റെയും തനതായ പ്രവർത്തനത്തിന്റെയും ഒരു മുൻതൂക്കം എന്നത് സ്കൂളിന്റെ വികസനത്തിൽ നിർണായകമായ കാര്യമാണ് സ്കൂളിന്റെ പാരമ്പര്യം മുതൽ ഇന്നുവരെയുള്ള പ്രവർത്തനത്തിൽ ഭരണനിർവഹണം തന്നെയാണ് പാഠ്യപാഠ്യേതര ക്ലബ്ബ് തല വികസന പ്രവർത്തനങ്ങളിൽ ആക്കം കൂട്ടുന്നത് സ്കൂളിന്റെ യശസ്സ് ഉയർത്തുന്നതിൽ ഗുണമുള്ള ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെ പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ് ഇതുതന്നെയാണ് സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനത്തിനും വികസനത്തിനും ഒരു പൊൻ തൂവലായി ശോഭിക്കുന്നത്

മുൻ സാരഥികൾ

ക്രമനമ്പർ ജി യു പി എസ് പെരിങ്ങമ്മല സ്കൂളിൽ സേവനമനുഷ്ഠിച്ച

ഹെഡ്മാസ്റ്റർമാരുടെ പേരുകൾ

കാലഘട്ടം
1 ശ്രീ കുളത്തൂർ അയ്യർ  1903--
2 ശ്രീ പി കെ കെ നായർ
3 ശ്രീ ശിവരാമൻ ആശാരി
4 ശ്രീകൃഷ്ണൻ നായർ
5 ശ്രീ നാരായണപിള്ള
6 ശ്രീ എം അബ്ദുൽ അസീസ്
7 ശ്രീ പി കൃഷ്ണൻകുട്ടി നായർ
8 ത്രീ ജി കൃഷ്ണപിള്ള 1984--1995
9 ശ്രീ എൻ സദാശിവൻ 1995-1996
10 ശ്രീമതി വി ജെ ഏലിയാമ്മ 1996 -1997
11 ശ്രീ. എം രാജൻ 1997 - 2001
12 ശ്രീ യൂസഫ് കുഞ്ഞ് എം 2001 മുതൽ 2002 വരെ
13 ശ്രീ ദിവാകരൻ നായർ പി എസ് 2002 മുതൽ 2004 വരെ
14 ശ്രീ രവീന്ദ്രൻ നായർ എൻ 2004 മുതൽ 2006 വരെ
15 ശ്രീ പാലുവള്ളി ശശി 2006 മുതൽ 2007 വരെ
16 ശ്രീ ജെ ബാലചന്ദ്രൻ നായർ 2007 മുതൽ 2012 വരെ
17 ശ്രീമതി എ ജമീല ബീവി 2012 മുതൽ 2015 വരെ
18 ശ്രീമതി കെ ചന്ദ്രിക 2016 മുതൽ 2018 വരെ
19 ശ്രീമതി പുഷ്പ കുമാരി ആർ 2018 മുതൽ 2019 വരെ
20 ശ്രീമതി ഇന്ദിര ടി 2019 മെയ് 31
21 ശ്രീമതി ഗിരിജ എസ് 2019 ജൂൺ ഒന്നുമുതൽ ജൂലൈ 1 വരെ
22 ശ്രീ മഹേന്ദ്രകുമാർ പി 2019 ജൂലൈ മൂന്ന് മുതൽ 2020 ജൂൺ 17 വരെ
23 ശ്രീ നിസാമുദ്ദീൻ എസ് 2020 ജൂൺ 18 മുതൽ 2022 മെയ് 31 വരെ
24 ശ്രീ രാധാകൃഷ്ണൻ ബി 2022 ജൂൺ 30 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SL N0. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ മേഖല
1 ശ്രീ. പാലോട് രവി രാഷ്ട്രീയ പ്രവർത്തകൻ
2 ഡോക്ടർ സുകുമാരൻ നായർ ഡോക്ടർ
3 ഡോക്ടർ അജിത് കുമാർ ഡോക്ടർ
4 ശ്രീ. അരുൺനാഥ് സാഹിത്യപ്രവർത്തകൻ
5 ശ്രീ. സജീഷ് കുമാർ തഹസിൽദാർ
6 ശ്രീ. വി. എസ്. കൃഷ്ണരാജ് മാധ്യമപ്രവർത്തകൻ
7 ശ്രീ. അൻഷാദ് ഇല്യാസ് മാധ്യമപ്രവർത്തകൻ

മികവുകൾ

കഴിഞ്ഞ കുറേ വർഷങ്ങളായി പാലോട് ഉപജില്ലയിൽ കലോത്സവങ്ങളിൽ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോളും കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കലോത്സവത്തിവൽ പങ്കെടുക്കാനും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കാനും കഴിഞ്ഞിട്ടുണ്ട്. സ്പോർട്സിൽ പങ്കെടുത്ത് ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിട്ടുണ്ട്.

മികച്ച പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര  പ്രവർത്തനങ്ങളിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ് ഇന്ത്യൻ ജനാധിപത്യരീതി കുട്ടികളിലെത്തുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പാർലമെന്റ് തിരഞ്ഞെടുപ്പും വിവിധ ക്ലാസുകളുടെ പ്രവർത്തനവും വിവിധ കൺവീനർമാരുടെ മേൽനോട്ടത്തിൽ ഊർജ്ജതമായി നടന്നുവരുന്നു കൂടുതൽ വായിക്കുക

വഴികാട്ടി

  • തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വഴി പലോടിന് സമീപം ഗവണ്മെന്റ് യു പി എസ് പെരിങ്ങമ്മല
  • പെരിങ്ങമ്മല പഞ്ചായത്ത് ഓഫീസിന് സമീപം ജി യു പി എസ് പെരിങ്ങമ്മല
  • തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവർക്ക് പേരൂർക്കട നെടുമങ്ങാട് പാലോട് പെരിങ്ങമല
  • വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരുന്നവർക്ക് കാരേറ്റ് കല്ലറ പാങ്ങോട് ഭരതന്നൂർ പാലോട് പെരിങ്ങമല
  • നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് വരുന്നവർക്ക് കാട്ടാക്കട ആര്യനാട് പറണ്ടോട് ചെറ്റച്ചൽ തെന്നൂര്  പെരിങ്ങമല
  • കൊല്ലം ഭാഗത്തുനിന്ന് വരുന്നവർക്ക് കടക്കൽ മടത്തറ പാലോട് പെരിങ്ങമല
  • തിരുനെൽവേലി ചെങ്കോട്ട ഭാഗത്തുനിന്ന് വരുന്നവർക്ക് തെന്മല മടത്തറ പാലോട് പെരിങ്ങമല

"https://schoolwiki.in/index.php?title=ഗവ_യു_പി_എസ്_പെരിങ്ങമ്മല&oldid=2537066" എന്ന താളിൽനിന്ന് ശേഖരിച്ചത്