സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.1959 ലാണ് സ്ഥാപിതം.

ഗവ ടി എസ് അടപ്പുപാറ
വിലാസം
ജി ടി എൽ പി എസ് അടപ്പുപാറ
,
പച്ച പി.ഒ.
,
695562
സ്ഥാപിതം12 - 06 - 1956
വിവരങ്ങൾ
ഫോൺ0471 2348274
ഇമെയിൽgtlpsadappupara@gmail.com
കോഡുകൾ
സ്കൂൾ കോഡ്42602 (സമേതം)
യുഡൈസ് കോഡ്32140800601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപാങ്ങോട് പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷറഫ് എം
പി.ടി.എ. പ്രസിഡണ്ട്ലയനശ്രീ എസ് എം
എം.പി.ടി.എ. പ്രസിഡണ്ട്രമണി ഭുവനചന്ദ്രൻ
അവസാനം തിരുത്തിയത്
05-04-2024Abhilashkvp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം പാലോട് സബ്‍ജില്ലയിലെ പ്രധാന ട്രൈബൽ വിദ്യാലയമാണ് ഇത്.നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് പഞ്ചായത്തിൽ അടപ്പുപാറ എന്നസ്ഥലത്തു ശ്രീ കുഞ്ചു കാണി ആദിവാസി കുട്ടികളെ പഠിപ്പിക്കുന്നതിനായി സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 1956 സ്കൂൾ പ്രവർത്തനം തുടങി .ഉതിമൂട് നാരായണപിള്ളയുടെ കളിയിലിലാണ് 5 വർഷത്തോളം ക്ലാസ് നടത്തിയത് .കുഞ്ഞു കാണി യുടെമകൻ ശശികാണിയാണ് ആദ്യ വിദ്യാർത്ഥി .ശ്രീ മാധവനായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ 1981 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .

ഭൗതികസൗകര്യങ്ങൾ

വനത്തിനകത്താണ് ഈ സ്ക‍ൂൾ സ്ഥിതിചെയ്യ‍ുന്നത്.പ്രധാനകെട്ടിടവ‍ും സ്റ്റോ‍‍‍ർ റ‍ൂമും കമ്പ്യ‍ൂട്ടർ ലാബ‍ും ഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ്‌റൂമും ഉണ്ട് ഒരേക്കറിലായി സ്ഥിതിചെയ്യ‍ുന്ന ഔഷധസസ്യത്തോട്ടവ‍ുമ‍ുണ്ട്.2023 -24 അധ്യയന വർഷത്തിൽ പാങ്ങോട് പഞ്ചായത്തിൽ നിന്നും പുതുതായി ബെഞ്ചും ഡെസ്‌കും അനുവദിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവ‍ർത്തനങ്ങളെ ക‍ൂടാതെ പരിസ്ഥിതിക്ലബ്,ഗാന്ധിദ‍ർശൻ ക്ലബ്,ഹെൽത്ത്ക്ലബ് എന്നിവയ‍ുടെ പ്രവർത്തനങ്ങള‍ും നടന്ന‍ുവര‍ുന്ന‍ു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും പതിപ്പ് നിർമ്മിക്കുകയും ചെയ്യുന്നു .

മാനേജ്മെന്റ് 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ,പാങ്ങോട് പഞ്ചായത്തിന്റെ കീഴിൽ പ്രവൃത്തിക്കുന്ന സർക്കാർ വിദ്യാലയം . Smc കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ സുശീലാമ്മ 2001 -2005 . രാജേന്ദ്ര പ്രസാദ് 2004 -2005. സുധീദ്രൻ നായർ 2005 2008 . സീനത്തുബീവി 2008 2014 . സുനിൽ 2014 . സലിം 2014 2015 . റജീന 2015 2017 .

ബാഹുലേയൻ 2017 -2022 അഷറഫ് 2022 മുതൽ ഹെഡ്മാസ്റ്ററ്‍യി തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്ക‍ൂൾ നവീകരണപ്രവർത്തനങ്ങൾക്ക് മ‍ുന്നിട്ട് നിൽക്ക‍ുന്ന തങ്കപ്പൻനായർ ഈ സ്ക‍ൂളിലെ പ‍ൂർവവിദ്യാ‍ർത്ഥിയാണ്.പ്രശാന്തൻ കാണി IPS സ്കൂളിലെ പൂർവ വിദ്ദ്യാർഥിയാണ് .

മികവുകൾ

പാലോട് സബ്‌ജില്ല ശാസ്ത്ര മേളയിൽ 2022 2023 അധ്യയന വർഷത്തിൽ അഗര്ബത്തി നിർമാണത്തിൽ ആദികൃഷ്ണാ ഡി ആർ നു ഒന്നാംസമ്മാനം ലഭിച്ചു . പാലോട് സബ്‌ജില്ല കലോത്സവത്തിൽ 2023 2024 അധ്യയന വർഷത്തിൽ കഥാകഥനത്തിൽ അനുഷ എസ്‌ എസ്‌ ' എ ' ഗ്രേഡ് ലഭിച്ചു .

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
  • കല്ലറ പാലോട് റ‍ൂട്ടിൽ അടപ്പ‍ുപാറ നിന്ന‍ും ഒരു കിലോമീറ്റർ മാറി വെള്ളയംദേശം റ‍ൂട്ടിൽ സ്ഥിതി ചെയ്യന്ന‍ു.



{{#multimaps:8.73858,77.01113|zoom=18}}

"https://schoolwiki.in/index.php?title=ഗവ_ടി_എസ്_അടപ്പുപാറ&oldid=2450280" എന്ന താളിൽനിന്ന് ശേഖരിച്ചത്