ഗവ എൽ പി എസ് കൈപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 7 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPSKAIPALLY (സംവാദം | സംഭാവനകൾ)
ഗവ എൽ പി എസ് കൈപ്പള്ളി
വിലാസം
കൈപ്പള്ളി

കൈപ്പള്ളിപി.ഒ.
കോട്ടയം
,
686582
വിവരങ്ങൾ
ഫോൺ8129257296
കോഡുകൾ
സ്കൂൾ കോഡ്32214 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രേസി വി ബെഞ്ചമിൻ
അവസാനം തിരുത്തിയത്
07-09-2020LPSKAIPALLY


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കൈപ്പള്ളിയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൈപ്പള്ളിയിലുള്ള മുട്ടം മലയിൽ ശ്രീ കടത്താബി വക പുരയിടത്തിൽ ഒരു പുരയിടത്തിൽ ഒരു എഴുത്തു പള്ളികുടമായി ഏതാണ് 1927 കാലഘട്ടത്തിൽ ഈ സ്ഥാപനം പ്രവത്തനം ആരംഭിച്ചു.

ചരിത്രം

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കൈപ്പള്ളിയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. കൈപ്പള്ളിയിലുള്ള മുട്ടം മലയിൽ ശ്രീ കടത്താബി വക പുരയിടത്തിൽ ഒരു പുരയിടത്തിൽ ഒരു എഴുത്തു പള്ളികുടമായി ഏതാണ് 1927 കാലഘട്ടത്തിൽ ഈ സ്ഥാപനം പ്രവത്തനം ആരംഭിച്ചു.

ഈ നാട്ടിലെ വിദ്യാഭ്യാസം സിദ്ധിച്ച പലരും അവിടെ പഠിച്ചിരുന്ന . കുട്ടികളിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ തുക ശബളമായി കൊടുത്തു വന്നു. പ്രവർത്തനം മെച്ചപെടുത്തുവാൻ നാട്ടുകാർ ഒരു കമ്മറ്റി പ്രസിഡന്റും സ്കൂൾ മാനേജുമായ ഒരാളുടെ നിയത്രണത്തിൽ സ്കൂൾ പ്രവർത്തങ്ങൾ ആരംഭിച്ചു. പരേതനായ പുതുപ്പറമ്പിൽ ശ്രീ കേളൻ ആയിരുന്നു മാനേജർ.

1947 -1948 വർഷം മുതൽ ഈ സ്ഥാപനം സർക്കാർ അഗീകരിക്കുകയുണ്ടായി. 1950 ല് സർക്കാരി ലേയ് ക്ക് 50 സെന്റ് സ്ഥലവും അന്നുണ്ടായിരുന്ന കെട്ടിടവും മറ്റു ഉപകരണങ്ങളും എഴുതി കൊടുത്തു .അന്ന് മുതൽ ഈ സ്ഥാപനം ഗവ. എല് , പി എസ് കൈപ്പള്ളി എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.

കുറച്ചു നാളുകൾക്കുശേഷൻ കാറ്റ് പിടിച്ചു ബലക്ഷയം സംഭവിച്ചു കുട്ടികൾക്ക് പഠനയോഗ്യമല്ലാതായി തീർന്നു. തുടർന്ന് സ്കൂൾ കൈപ്പള്ളി പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന കുരിശു പള്ളിയിലും കൊഴുവൻമക്കൾ രാധാകൃഷ്ണൻ വക കടയിലും പ്രവർത്തിച്ചു. അതിനു ശേഷം എസ് എന് ഡി പി വക സ്ഥലത്ത് താത്കാലികമായി ഷെഡ് കെട്ടി പ്രവർത്തനം അതിലേക്ക് മാറ്റി. 7,8 വർഷകാലം അങ്ങനെ ഈ സ്ഥാപനം പ്രവർത്തിച്ചു. അതോടുകൂടി സ്കൂളിന്റെ സ്വന്തം സ്ഥലത്ത് ഒരു പുതിയ കെട്ടിടം പണിതുകിട്ടുന്നതിനുള്ള ശ്രമവുമായി നാട്ടുകാർ മുന്നോട്ട് വന്നു. ഈ പ്രവർത്തങ്ങൾക്കു മുൻ കൈ എടുത്തത് പരേതനായ പുതുപ്പറമ്പിൽ ശ്രീ കേളൻ ആയിരുന്നു. അന്നത്തെ എം ല് എ ശ്രീ കെ.എം ജോർജിന്റെ സഹായം കെട്ടിടനിര്മാണത്തിനുണ്ടായിരുന്നു അങ്ങനെ സ്കൂൾ കെട്ടിട നിർമാണത്തിന് അനുവാദം കിട്ടുകയും ടെൻഡർ ക്ഷണിക്കുകയും ചെയിതു. തുക അപര്യപ്തമായിരുന്നതിനാൽ അഗീകൃത കോൺട്രാക്ടർ പണി എറ്റു എടുക്കാൻ തയ്യാറായില്ല. ശ്രീ കെ കെ ഗോപാലന്റെ നേതൃത്വത്തിൽ കെട്ടിട കമ്മറ്റി രൂപികരിച്ചു പണി ആരംഭിച്ചു. 1976 ഓടെ ഇന്ന് നിലവിലുള്ള പുതിയ കെട്ടിടം നിർമിച്ചു പ്രവർത്തിച്ചു തുടങ്ങുയും ചെയിതു.

ഭൗതികസൗകര്യങ്ങൾ

സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ർ സ്കൂളില് എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങിയായൊക്കെ ഇവിടെയുണ്ട് . സ്കൂളിന് സ്വന്തമായി കിണർ , കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ക്ഷാമവുമില്ല

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് സ്കൂൾ ഗ്രൗണ്ട് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കൃഷിഭവനിൽ നിന്ന് ലഭിച്ച വിട്ടുകളുപയോഗിച്ചു  കൃഷി തോട്ടം വിപുലമാക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

അധ്യാപിയായ ത്രേസിയാമ്മ മേൽനേട്ടത്തിൽ 17 കുട്ടികൾ അടങ്ങുന്ന വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകനായ  ബെന്നി തോമസിന്റെ മേൽനേട്ടത്തിൽ 17 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകനായ ബെന്നി തോമസിന്റെ മേൽനേട്ടത്തിൽ 17 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകനായ ബെന്നി തോമസിന്റെ മേൽനേട്ടത്തിൽ 17 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപിയായ റോസമ്മ എബ്രഹത്തിന്റെ മേൽനേട്ടത്തിൽ 17 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • സ്കൂളിന്റെ ഭൗതികസൗകര്യങ്ങളിൽ മാറ്റങ്ങൽ വന്നു.

ജീവനക്കാർ

ഇപ്പോഴത്തെ അധ്യാപകർ

  1. ഗ്രേസി വി ബെഞ്ചമിൻ
  2. ത്രേസിയാമ്മ കുര്യൻ
  3. ബെന്നി തോമസ്
  4. ആര്യ വിജയൻ

ഇപ്പോഴത്തെ പി റ്റി മീനില്

  • ലാലി മാത്യു

മുൻ എച്ച്‌ എം ന്മാർ

  1. സുശീല സി എച്ച്
  2. സുഷമ
  3. റ്റി ജി ശങ്കരൻ
  4. ഗോപാലകൃഷ്ണൻ നായർ
  5. ഭാരതി
  6. കുര്യാക്കോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കീർത്തി സുരേന്ദ്രൻ (എഞ്ചിനീയർ )
  2. ആലിസ് ജോസഫ് ( ആയൂർവേദ ഡോക്ടർ )
  3. ലിസ റോസാ തോമസ് ( മെഡിക്കൽ കോളേജ് സ്റ്റാഫ് നഴ്‌സ്‌ )

വഴികാട്ടി

ഗവ എൽ പി എസ് കൈപ്പള്ളി


"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കൈപ്പള്ളി&oldid=964265" എന്ന താളിൽനിന്ന് ശേഖരിച്ചത്