ഗവ എൽ. പി. എസ്. കോക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോക്കാട്‌

കേരളത്തിലെ  കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്  കോക്കാട് .കോക്കാടിന്റെ  മുഖമുദ്രയാണ് അവിടുത്തെ ഗവ .എൽ .പി . സ്കൂൾ .

പഴയ നാട്ടിൻപുറങ്ങളുടെ  മനോഹാരിത നമുക്ക് ഇവിടെ കാണാം .ചെറിയ കടകളും , ഓട്ടോ സ്റ്റാൻഡും , നാട്ടുകാരുടെ തണൽ മരമായ -

മരമുത്തശ്ശിയും ,മലമേൽ പാറയും , കാവുകളും ,തോടുകളും ,കുന്നുകളും  ഒക്കെ ചേർന്ന് ഗൃഹാതുരത്വമുണർത്തുന്ന ഒരു ചിത്രമാണ് കോക്കാട് ഗ്രാമം .

പ്രദേശ വാസികൾക്  ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ഗ്രാമത്തിൽ തന്നെയുണ്ട്.എൽ .പി .സ്കൂൾ , യു .പി. സ്കൂൾ , ആശുപത്രി സൗകര്യം ,

പെട്രോൾ പമ്പ് ,ബാങ്ക് , റേഷൻ കട , തുടങ്ങിയവ . വാഹന സൗകര്യവും വേണ്ടുവോളം ലഭ്യമാണ് . കൊട്ടാരക്കരയിലേക്കും , പുനലൂരിലേക്കും ബസ്

സൗകര്യവും ഉണ്ട് .പൊതുവിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീപ്പുകൾ ഇവിടുത്തെ പ്രധാന വാഹനമാണ്. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലാണ്

കോക്കാട് സ്ഥിതി ചെയ്യുന്നത്. ഐക്യത്തിലും ,ഒത്തൊരുമയിലും  കഴിയുന്ന സാധാരണക്കാരായ ജനങ്ങൾ തന്നെയാണ് ഈ നാടിന്റെ എല്ലാം .

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ  കൊട്ടാരക്കര താലൂക്കിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ ഉള്ള ഉയർന്ന ഭൂപ്രദേശം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഗവ .എൽ. പി . സ്കൂൾ കോക്കാട്
  • ഗവ . യു .പി .  സ്കൂൾ  കോക്കാട്
  • പോസ്റ്റ് ഓഫീസ്
  • ഹോമിയോ ആശുപത്രി
  • ബാങ്ക്
  • റേഷൻകട