ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡിജിറ്റൽ മാഗസിൻ  2019
Digital Pookkalam
Digital Pookkalam
Digital Pookkalam

കൈറ്റ് ആരംഭിച്ച കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്.  2018 അധ്യയന വർഷം മുതൽ പറവൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ഇതിൽ അംഗമായ കുട്ടികൾക്ക് പരിശീലന കാലയളവിൽ നിരവധി പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരം ലഭിക്കുന്നു. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്,  ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, ഡെസ്ക്‌റ്റോപ് പബ്ലിഷിംഗ്, ഇന്റർനെറ്റും സൈബർ സുരക്ഷയും തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗത്വമുള്ള കുട്ടികൾക്കായി എല്ലാ ആഴ്ചയിലും പരിശീലനം കിട്ടിയ അധ്യാപകർ ക്ലാസെടുക്കുന്നു. കൂടാതെ  വിദഗ്ധരുടെ ക്ലാസ്സ്, സ്കൂൾ തല ക്യാമ്പ് എന്നിവയും നടത്തി വരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിജിറ്റൽ മാഗസിൻ തയാറാക്കുന്നു. ക്യാമറ ഉപയോഗിച്ച് വിദ്യാലയ പ്രവർത്തനങ്ങളുടെ വാർത്തകൾ തയ്യാറാക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഗ്രേസ് മാർക്കും തുടർന്നുള്ള പഠനത്തിന് ബോണസ് പോയിന്റ് ലഭിക്കുന്നു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്ക് സൈബർ പരിശീലനം നൽകുന്നു