"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജിഎച്ച്.എസ്സ്.പറവൂർ എന്ന താൾ ഗവ എച്ച് എസ്സ് എസ്സ് പറവൂർ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
No edit summary
വരി 225: വരി 225:
     മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
     മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
     സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള
     സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള
[[പ്രമാണം:35011 c1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35011 c2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35011 c3.jpg|നടുവിൽ|ലഘുചിത്രം]]
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[ജിഎച്ച്.എസ്സ്.പറവൂർ/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''



17:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ്സ് എസ്സ് പറവൂർ
വിലാസം
പറവൂർ

പറവൂർ
,
പുന്നപ്ര നോർത്ത് പി.ഒ.
,
688014
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ0471 2267763
ഇമെയിൽ35011alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35011 (സമേതം)
എച്ച് എസ് എസ് കോഡ്04111
യുഡൈസ് കോഡ്32110100603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നപ്ര വടക്ക്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലംLKG മുതൽ 12 വരെ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ576
പെൺകുട്ടികൾ528
ആകെ വിദ്യാർത്ഥികൾ1104
അദ്ധ്യാപകർ38
ഹയർസെക്കന്ററി
ആൺകുട്ടികൾ118
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ217
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സുമ എ.
പ്രധാന അദ്ധ്യാപികശ്രീമതി സന്നു വി. എസ്.
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ദീവേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ശ്രീജ നായർ
അവസാനം തിരുത്തിയത്
02-02-2022Ghssparavoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1883 ലാണ് പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആദ്യ രൂപമായ പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പിറവി കൊണ്ടത്. ക്രിസ്ത്യൻ മതപ്രചാരകരായിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്) യാണ് വിദ്യാലയത്തിനു തുടക്കമിട്ടത്. ഇംഗ്ലീഷും മലയാളവുമാണ് പഠിപ്പിച്ചിരുന്നത്.

വിശാഖം തിരുനാളിന്റെ ഭരണകാലം

    പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ . ഇപ്പോഴത്തെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കുകൾ അടങ്ങുന്നതായിരുന്നു പുറക്കാട് എന്നു കൂടി അറിയപ്പെട്ടിരുന്ന ചെമ്പകശ്ശേരി രാജ്യം. 1746 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ രാജ്യത്തെയും പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തിരുന്നു.

          സ്കൂൾ പ്രവർത്തനം തുടങ്ങുമ്പോൾ തിരുവിതാംകൂർ വാണിരുന്നത് രാമവർമ്മ വിശാഖം തിരുനാൾ ആയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് മഹാരാജാവ് പിന്തുടർന്നിരുന്നത്. ഇക്കാരണത്താൽ തന്നെ രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം പുരോഗതി നേടിയിരുന്നു.

പറവൂർ ദേശം

         139 വർഷം മുൻപ് പറവൂർ ദേശം എങ്ങനെയായിരുന്നിരിക്കണം? ആലോചിക്കുക രസകരമാണ്. ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായ ഭൂപ്രകൃതി തന്നെയാണ് നിലനിന്നിരുന്നത്. ഇന്നത്തെ ദേശീയ പാതയൊന്നും ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല. ആലപ്പുഴ മികച്ച തുറമുഖവും വാണിജ്യ കേന്ദ്രവുമെന്ന നിലയിൽ പ്രശോഭിച്ചിരുന്നു. അക്കാലത്ത് ജലഗതാഗതം പ്രാധാന്യം നേടിയിരുന്നു. കായലുകളും പമ്പയാറും അതിന്റെ കൈവഴികളും തോടുകളുമൊക്കെ ഗതാഗതത്തിന്റെ രക്തധമനികളായി പ്രവർത്തിച്ചു. പറവൂർ പ്രദേശവും ഏറെക്കുറെ വെള്ളക്കെട്ടായിരുന്നു. നോക്കെത്താദൂരത്തോളം വയലുകൾ പരന്നുകിടന്നിരുന്നു. കിഴക്കു പ്രദേശത്തുകൂടി ഒഴുകുന്ന പമ്പയാറു കടന്ന് തോണിയിൽ ഇവിടെ എത്തുംവിധം ഒരു തോട് നിലനിന്നിരുന്നു. സ്കൂളിനു തെക്കുഭാഗത്തുകൂടി കിഴക്കോട്ടു പോകുന്ന ഇന്നത്തെ റോഡും പഴയ നടക്കാവു റോഡും ശരിക്കും ആ പഴയ തോടിന്റെ പരിണാമങ്ങളാണ്. 75 വർഷം മുൻപ്‌വരെയെങ്കിലും അത് തോടു തന്നെയായിരുന്നു. പിന്നീടത് ഒരു നാട്ടുപാതയായി മാറി. 50 വർഷം മുൻപ് മാത്രമാണ് അത് നിരത്തായി തീർന്നത്.

പനയക്കുളം

        ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻഭാഗത്ത് പണ്ട് ഒരു വലിയ കുളമുണ്ടായിരുന്നു. ഇപ്പോഴും ആ ഭാഗത്ത് കാണപ്പെടുന്ന താഴ്ച കുളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതിലേയ്ക്ക് വെളിച്ചം വീശുന്നു. പനയക്കുളംഎന്നാണ് ആകുളം അറിയപ്പെട്ടിരുന്നത്. പനകളുടെ സാന്നിധ്യമാണോ പനയക്കുളം എന്ന പേരിന് നിദാനം എന്ന് വ്യക്തമല്ല. ഈ കുളവുമായി ബന്ധപ്പെട്ടാണ് പനയക്കുളങ്ങര എന്ന പേരുണ്ടാകാൻ കാരണമെന്ന് ന്യായമായും സംശയിക്കാം. 75 വർഷം മുൻപ് വരെ ഈ കുളം നിലനിന്നതായി പഴമക്കാർ ഓർക്കുന്നു.

സ്കൂൾ -ആദ്യകാല ചിത്രം

        സ്കൂളിന്റെ ആദ്യ രൂപമായ ഓലപ്പുര സ്ഥാപിതമായതു നെല്ലിപ്പറമ്പുവിളയിൽ എന്നറിയപ്പെടുന്ന പുരയിടത്തിലാണ്. തേവലപ്പുറത്തു വെളി എന്നും അതറിയപ്പെട്ടു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതും ഈ പുരയിടത്തിൽ തന്നെ. എൽ.എം.എസ് മിഷനറി മാർക്ക് സ്കൂൾ നടത്താൻ സ്ഥലം വിട്ടു കൊടുത്തത് തേവലപ്പുറത്ത് കുടുംബ കാരണവരായിരുന്ന കുമാരപിള്ള ശങ്കരപ്പിള്ള യായിരുന്നു.

സ്കൂൾ - നാട്ടുകാർക്ക്

        ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളേ ആദ്യം ഉണ്ടായിരുന്നുള്ളൂ. ഉപരിപഠനത്തിന് കളർകോടും പുന്ന പ്രയിലുമുള്ള വിദ്യാലയങ്ങളായിരുന്നു ആശ്രയം. പിൽക്കാലത്ത് സ്കൂൾ നടത്തിപ്പിന്റെ ചുമതല ലണ്ടൻ മിഷൻ സൊസൈറ്റി നാട്ടുപ്രമാണിമാർക്ക് വിട്ടു നൽകി. 1916 ലാ 1917 ലോ ആകാം ഈ കൈമാറ്റം നടന്നതെന്ന് കരുതാം.

          ഇതോടെ തദ്ദേശീയമായിത്തീർന്ന സ്കൂളിന്റെ പ്രഥമ മാനേജരായി ചെമ്പുകുഴി പരമേശ്വരൻ പിള്ള ചുമതലയേറ്റു. സർവരു മാമൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് സ്കൂളിന്റെ ഭരണച്ചുമതല നാട്ടുപ്രമാണിമാരുടെ ഒരു കൂട്ടായ്മയ്ക്കു നൽകപ്പെട്ടു.

99 ലെ വെള്ളപ്പൊക്കം

         കൊല്ലവർഷം 1099 ലെ വെള്ളപ്പൊക്കം ചരിത്ര പ്രസിദ്ധമാണ്. 1924 ൽ ഉണ്ടായ ഈ വെള്ളപ്പൊക്കം മധ്യതിരുവിതാംകൂറിൽ വലിയ നാശം വിതച്ചു. കനത്ത കാറ്റും മൂലം സ്കൂളിന്റെ മേൽക്കൂര തകർന്നു. പനയും ഓലയുമൊക്കെ പറന്നു പോയി. ഈ വെള്ളപ്പൊക്കം സ്കൂളിനെ ബാധിച്ചതിനെപ്പറ്റി സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭം കൊണ്ട് അവസാനിക്കാനുള്ളതായിരുന്നില്ല സ്കൂളിന്റെ നിയോഗം എന്നു വേണം കരുതാൻ. സ്കൂൾ മറ്റൊരു ഭാഗത്ത് പുനർ നിർമ്മിക്കപ്പെട്ടു. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്കുകിഴക്കുഭാഗത്തുള്ള തേവലപ്പുറം നാരായണപിള്ളയുടെ പുരയിടത്തിലേക്കാണ് താൽക്കാലികമായി മാറ്റപ്പെട്ടത്. ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ കാണാനാവുമെന്ന് പൂർവ വിദ്യാർത്ഥി കൂടിയായ രാജഗോപാലൻ നായർ പറയുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം സ്കൂൾ പഴയ സ്ഥലത്തേക്ക് മാറ്റപ്പെട്ടു. ചീതക്കോട് സി.വി.രാമൻ പിള്ള കുറെ വസ്തു സ്കൂളിനായി നൽകി. എന്നാൽ തലമുറകളായി പാർത്തിരുന്ന ഏതാനും അലക്കു തൊഴിലാളികളുടെ കുട്ടികളും സ്കൂൾ വികസനത്തിനായി ഒഴിപ്പിക്കേണ്ടി വന്നു

നൂറ്റാണ്ടുകൾ പിന്നിടുന്നു

        കാലം കടന്നു പോയ്ക്കൊണ്ടിരുന്നു. 19-ാം നൂറ്റാണ്ടിൻ്റെ അന്ത്യപാദത്തിൽ ആരംഭിച്ച വിദ്യാലയം 20 -ാം നൂറ്റാണ്ടിലേക്കു കടന്നു.കേരളത്തിൽ സാമൂഹികമായ നവോത്ഥാനം അലയടിച്ച നാളുകൾ, കൃത്യമായ തീയതി ലഭ്യമായിട്ടില്ലെങ്കിലും 1940 കളിൽ സ്കൂൾ തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. അപ്പോഴേക്കും അഞ്ചാം ക്ലാസുവരെ സ്കൂൾ ഉയർത്തപ്പെട്ടിരുന്നു.

        കാലത്തിൻ്റെ അതിശക്തമായ ചലനങ്ങൾ രാജ്യത്തെതന്നെ മാറ്റിമറിച്ച കാലഘട്ടം വന്നെത്തുകയായി. രാജ്യത്ത് ബ്രിട്ടീഷ് ഭരണം അവസാനിച്ചു.രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കേരള സംസ്ഥാനം പിറവി കൊണ്ടു. മുക്കാൽ നൂറ്റാണ്ടു പിന്നിട്ട സ്കൂൾ മുത്തശ്ശി മറ്റൊരു യുഗത്തിലേക്കു കടന്നു. പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പറവൂർ സർക്കാർ സ്കൂളായി മാറി. 1967 ലെ രണ്ടാം ഇ.എം.എസ്.സർക്കാർ ,സ്കൂളിനു 7 -ാം ക്ലാസ്സുവരെ അനുവദിച്ചു.1980 -ൽ നിലവിൽ വന്ന ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി.2004-ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ നേഴ്സറി ആരംഭിച്ചു.2014-ൽ ഉമ്മൻചാണ്ടി സർക്കാർ ഹയർ സെക്കൻ്ററി കൂടി അനുവദിച്ചതോടെ എൽ.കെ.ജി. മുതൽ 12-ാം ക്ലാസ്സുവരെ പഠനം പൂർത്തിയാക്കാനുള്ള അവസരം ഈ നാട്ടിലെ കുട്ടികൾക്കു കൈവന്നു. അഞ്ചു തലമുറകൾക്ക് അക്ഷരവും അറിവും പകർന്ന ജീവിതത്തിന്റെ വ്യത്യസ്തമായ വഴിത്താരകളിലേയ്ക്ക് ആയിരങ്ങളെ കൈ പിടിച്ചുയർത്തിയ ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെപ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മേൽക്കൈ നേടിക്കൊണ്ടിരിക്കുന്നു നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഏറെയും എത്തുന്നത്. അടുത്തകാലത്തായി ഡിവിഷനുകളിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

         എണ്ണമറ്റ അധ്യാപകരുടെ, ജനപ്രതിനിധികളുടെ ,അഭ്യുദയകാംക്ഷികളുടെ , പൊതുപ്രവർത്തകരുടെ , കുട്ടികളുടെ . എന്തിന് സമൂഹത്തിന്റെയൊക്കെ ത്തന്നെ കാൽപ്പാടുകൾ ഇവിടെ വീണു കിടപ്പുണ്ട്. ഇവയൊക്കെയാണ് ഈ പുരാതന വിദ്യാലയത്തിന്റെ പുരോഗതിക്ക് ചവിട്ടുപടികൾ ആയത് .പൂർണമല്ലെങ്കിലും ഭൗതിക സൗകര്യങ്ങളും ഇപ്പോൾ ഏറെക്കുറെയുണ്ട്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ സ്കൂളിന് ലഭ്യമായി കൊണ്ടിരിക്കുന്നു. ഒരു വസ്തുത കൂടി പറഞ്ഞുകൊള്ളട്ടെ .ആധികാരികമായ ഒരു ചരിത്രമല്ല ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഒട്ടുംതന്നെ പൂർണവും അല്ല .ഒരുപാട് ശൂന്യതകൾ പൂരിപ്പിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒട്ടേറെ വ്യാഖ്യാനങ്ങളും അന്വേഷണങ്ങളും ഉണ്ടാകേണ്ടതുമുണ്ട്.ഒരു വിദ്യാലയം എന്നത് ഭൗതികമായ അർത്ഥത്തിൽ കല്ലും മണലും ഇഷ്ടികയും ഒന്നുമല്ല. ഒരു നാടിനെയും സമൂഹത്തെയും നയിച്ച പ്രകാശഗോപുരമാണത് . അഭിവൃദ്ധിയുടെയും പുരോഗതിയുടെയും കാലം ഇനിയും നീണ്ടു കിടക്കുന്നു. എത്രയോ കുരുന്നുകൾ ഇവിടെ എത്താനിരിക്കുന്നു. ഇതെന്റെ സ്കൂൾ എന്നു വിളിച്ചു പറയാൻ എത്രയെത്ര കണ്ഠങ്ങൾ ഉയർന്നുവരാനിരിക്കുന്നു. ഇനിയും എത്ര തലമുറകൾ , എത്രം സംവത്സരങ്ങൾ , ശതകങ്ങൾ, നൂറ്റാണ്ടുകൾ ..... യാത്ര തുടരുകയാണ്. പനമ്പും ഓലയും ചെമ്മണ്ണു പാകിയ അടിത്തറയും തീർത്ത പഴയ കാലത്തിൽ നിന്നും പുതിയ കാലത്തേക്ക്. ചരിത്രം ഒരിടത്തും അവസാനിക്കുന്നില്ല. ചരിത്രത്തിൽ വിരാമങ്ങളുമില്ല. ചരിത്രം അനുസ്യൂതമായ ഒരു പ്രവർത്തനമാണ്. അതുകൊണ്ടു തന്നെ പുതിയ കാലം വരികയാണ്. വരുംകാലങ്ങളിലേക്ക് ....... മുന്നോട്ട്. (2014 ൽ പ്രസിദ്ധീകരിച്ച മയൂഖം സ്കൂൾ മാഗസിനിൽ ചരിത്രാധ്യാപകനായ ശ്രീ.വി.രാധാകൃഷ്ണൻ തയ്യാറാക്കിയ വിദ്യാലയ ചരിത്രത്തിൽ നിന്ന്)


പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

ഗ്രന്ഥശാല

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

ജൂനിയർ റെഡ് ക്രോസ്

വിദ്യാരംഗം

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

ഗണിതശാസ്ത്ര ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

മാതൃഭൂമി സീഡ് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

മ്യൂസിക് ക്ലബ്ബ്

മുൻ സാരഥികൾ

സീ. ന. പ്രഥമാധ്യാപകർ കാലഘട്ടം
01 വി. ബാലകൃഷ്ണ പിള്ള 1980 - 1982
02 എ. ജി. ബ്രൈറ്റ് 1982 - 1983
03 സി. പി. രാമചന്ദ്രൻ പിള്ള 1983 - 1984
04 ബി. സാവിത്രി 1984 - 1986
05 കെ. ജെ. ജനാദേവിയമ്മ 1986 - 1988
06 സൂസൻ പി. എബ്രഹാം 1990 - 1991
07 ജി. രവീന്ദ്രനാഥ് 1991 - 1993
08 എ. എൻ. കൃഷ്ണക്കുറുപ്പ് 1993 - 1994
09 എ. കെ. കേശവ ശർമ്മ 1994 - 1997
10 കെ. സാവിത്രി 1997 - 1999
11 എ. ആർ. തങ്കമ്മ 1999 - 2001
12 വി. സി. ലുദ്വിന 2001 - 2003
13 കെ. പി. സൗദാമിനി 2003 - 2004
14 ബി. ശ്യാമളാദേവി 2004 - 2005
15 എ. ഐഷാബീവി 2005 - 2006
16 കലാവതി ശങ്കർ 2005 - 2006
17 വി. ആർ. സുശീല 2005 - 2006
18 കെ. ഗോമതിയമ്മ 2006 - 2007
19 എ. ഇന്ദിരാബായ് 2007 - 2008
20 നസീം എ. 2008 - 2009
21 മേയ് തോമസ് 2009 - 2010
22 എസ്. ടി. ഓമനകുമാരി 2010 - 2011
23 വി. ആർ. ഷൈല 2011 - 2013
24 ടി. കുഞ്ഞുമോൻ 2013 - 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

   മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ,
   സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വഴികാട്ടി

  • ആലപ്പുഴയ്ക്കും അമ്പലപ്പുഴയിൽ ഇടയിൽ (N H - 66) പറവൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്കുമാറി
  • ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

{{#multimaps:9.45378,76.34503 | zoom=12 }}