ഗവ:എൽ പി എസ്സ് ചെറിയകുന്നം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maryrenju (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)

സ്കൂൾ ലൈബ്രറി


വളരെ വിശാലമായ ഒരു ലൈബ്രറി സൗകര്യമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.  കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, ഭാഷണം, ലേഖനം തുടങ്ങിയ ശേഷികൾ വികസിപ്പിക്കുന്നതിനും സ്കൂൾ ലൈബ്രറിയും ഒപ്പം ക്ലാസ്സ്‌ ലൈബ്രറിയും പ്രയോജനപെടുത്തുന്നു. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതി തയ്യാറാക്കുകയും അവ അസoബ്ലിയിൽ വായിക്കുകയും ചെയ്യുന്നു.

ജൈവകൃഷി

   സ്കൂൾ ഉച്ചഭക്ഷണ പരിപാടി പോഷകസമ്പുഷ്ടവും, വിഭവസമൃദ്ധവും, ചെലവ് കുറഞ്ഞതും, വിഷരഹിതവുമാക്കുന്നതിനുവേണ്ടി സ്കൂൾ വളപ്പിൽ രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ എന്നിവരുടെ കൂട്ടായാ പ്രവർത്തനത്തിലൂടെ ജൈവകൃഷി ചെയ്യുന്നു. വാഴ, ചേമ്പ്, ചേന, കപ്പ, വഴുതന, ഇഞ്ചി, പച്ചമുളക്, കോളീഫ്ലവർ, കറിവേപ്പില, ഓമ, കാന്താരി, കോവൽ, കാബേജ്, തക്കാളി എന്നിവ ഇപ്പോൾ പച്ചക്കറി തോട്ടത്തിൽ ഉണ്ട്.നിലം ഒരുക്കൽ, തടം എടുക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ചെയ്യുന്നു. വെള്ളം ഒഴിക്കൽ, ദൈനംദിന പരിചരണം തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ചെയ്യുന്നു.

പൂന്തോട്ടം

   വളരെ മനോഹരമായ ഒരു പൂന്തോട്ടമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. ഇതു സ്കൂൾ പരിസരം കൂടുതൽ ആകർഷകമാക്കുന്നു. ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും സാധ്യമായ സ്ഥലങ്ങളിൽ എല്ലാം തന്നെ കുട്ടികളും അധ്യാപകരും ചെടികൾ നട്ടുവളർത്തുന്നു.വൈവിധ്യാമാർന്ന ധാരാളം ചെടികൾ ഇവിടെ ഇപ്പോൾ ഉണ്ട്.