ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ
വിലാസം
ഒളശ്ശ

ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്
ഒളശ്ശ പി.ഒ,
കോട്ടയം
,
686 014
സ്ഥാപിതം1962 - -
വിവരങ്ങൾ
ഫോൺ04812517728
ഇമെയിൽblindschoolkottayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്50026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുര്യൻ ഇ.ജെ.
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രത്തിലൂടെ

പ്രവർത്ത നമികവിന്റെ 50 വർഷകങ്ങൾ പിന്നിട്ട ഒളശ്ശ സർക്കാർ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവർത്തനവും ലക്ഷ്യമാക്കി 1962-ൽ‌ സർക്കാർ മേഖലയിൽ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ്. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തിൽ ഒരു വിദ്യാലയം സർക്കാർ മേഖലയിൽ തുടങ്ങുവാൻ കഴിഞ്ഞുവെന്നത് പ്രശംസാർഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങൾക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ അകക്കണ്ണുകൾക്ക് അറിവിന്റെ വെളിച്ചം പകരാൻ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. 2015-2016 അധ്യയനവർഷം മുതൽ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവർക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂൾ ആയി ഉയർ‌ത്തിയത് ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൽ നിന്നും 6.5 കിലോമീറ്റർ അകലെ കുടയംപടി-ഒളശ്ശ റോഡിൽ പള്ളിക്കവലക്കു സമീപം രണ്ട് ഏക്കർ സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ, തികച്ചും സുരക്ഷിതവും, സമാധാനപരവുമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാന സ്കുൾകെട്ടിടത്തിനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസിക്കുന്നതിനുള്ള പ്രത്യേകം ഹോസ്റ്റലുകൾ, മെസ്, ആഡിറ്റോറിയം, പ്രധാന അധ്യാപൻ താമസിക്കുന്ന ക്വാർട്ടേഴ്സ് എന്നിവ ഇവിടെ ഉണ്ട്.

  • സംഗീത ക്ലാസ്സ്
  • ഉപകരണസംഗീത ക്ലാസ്സ്
  • ഐ.ടി ലാബ്
  • ബ്രെയിൽ പരിശീലനം
  • മൊബിലിറ്റി ആൻഡ് ഓറിയൻറേഷൻ
  • ലൈബ്രറി
  • സി.ഡി ലൈബ്രറി.
  • ഓഡിറ്റോറിയം.
  • സ്കൂൾ വാൻ സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഹെലൻ കെല്ലർ മെമ്മോറിയൽ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേച്ചർ ക്ളബ്
  • ‍ നൃത്ത പരീശീലനം

നേട്ടങ്ങൾ

  • സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ചാമ്പ്യൻഷിപ്പ്.


വഴികാട്ടി

{{#multimaps: 9.6104821,76.4822647 | width=600px | zoom=11 }}