ഗവ. ഹൈസ്കൂൾ നെടുമ്പ്രം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് സ്കൂളുകളിലെ വിദ്യാരംഗം കലാസാഹിത്യവേദി . എല്ലാ അധ്യയന വർഷവും ജൂൺ മാസത്തിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഈ കലാവേദി കുട്ടികളുടെ കൂട്ടായ്മ നടത്തുകയും വിവിധങ്ങളായ കലാപരിപാടികൾ നടത്തുകയും ചെയ്യുന്നു. കുട്ടികളിൽ ഉണ്ടാകുന്ന സഭാകമ്പം കുറയ്ക്കുവാൻ ഇത്തരം വേദികൾ വളരെ സഹായകമാണ്. കഥ കവിത വായനാക്കുറിപ്പ് മുതലായ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. സ്കൂളിൽ സംഘടിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അംഗങ്ങൾ സജീവമായി പങ്കെടുക്കുന്നു.