"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<big>പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.'''1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.'''കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.</big>
<big>ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്, നാട്ടുഭാഷാവിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി.രാമസ്വാമി അയ്യർ, റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ എന്നിവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.അതിലൊന്നാണ് പെരിങ്ങര സർക്കാർ സ്ക്കൂൾ. റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ പങ്കെടുത്ത് നെടുകോൺ സ്ക്കൂളിൽ കൂടിയ പെരിങ്ങര പകുതിയിലെ പൗരപ്രമുഖരുടെ യോഗമാണ് പെരിങ്ങര,കാരയ്ക്കൽ കരക്കാർ യോജിച്ച് രണ്ടു കരകളുടെയും മദ്ധ്യത്തിൽ വിദ്യാലയം തുടങ്ങാൻ തീരുമാനിച്ചത്.ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ആത്മാർത്ഥമായ പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സംഭാവനയും കൊണ്ട് പെട്ടെന്നു തന്നെ വസ്തു തീറു വാങ്ങുവാൻ കഴിഞ്ഞു. ദിവാൻ പേഷ്കാർ ആയിരുന്ന കെ.നാരായണമേനോനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.പെരിങ്ങര ഉപ്പങ്കരയായ മുഴങ്ങോട്ടിൽ പദ്മനാഭക്കുറുപ്പ് ആശാൻ,മൂലമണ്ണിൽ ചെറിയാൻ ചെറിയാൻ തുടങ്ങി ഒട്ടേറെപ്പേരുടെ കഠിനപരിശ്രമം വിദ്യാലയം സ്ഥാപിയ്ക്കുന്നതിൽ നിർണ്ണായകമായി.തുടർന്ന് അയ്യായിരം രൂപ വിലകല്പിച്ച് തിരുവിതാംകൂർ മഹാരാജാവിന് ദാനമായി നല്കുകയും ചെയ്തു.കെട്ടിടംപണി വേഗം പൂർത്തിയായതോടെ 1915 ൽ ഒന്നു വരെ നാലുവരെ ക്ലാസ്സുകളോടു കൂടിയ എൽ.ജി.ഇ സ്ക്കൂളാണ് ആദ്യം ആരംഭിച്ചത്.മലയാളത്തിലെ മൺമറഞ്ഞ നിമിഷകവിയായിരുന്ന മലയിൽ വർക്കിയായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ.അധികം താമസിയാതെ തന്നെ ഏഴാംക്ലാസ്സ് എച്ച്.ജി.ഇ സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിലെ കുട്ടികളുടെ ബാഹുല്യവും ഇതിന് നിമിത്തമയി.ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടെ 1950 ൽ ന്യൂടൈപ്പ് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെ.ജി.ബാലകൃഷ്ണപിള്ള ഹെഡ്മാസ്റ്ററായി നിയോഗിയ്ക്കപ്പെട്ടു.  1967 ൽ ഗേൾസ് ഹൈസ്ക്കൂളായും 2014 ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർത്തപ്പെട്ടു.ആദ്യവർഷം സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. 2010 മുതൽ പ്രീപ്രൈമറി പ്രവർത്തനം പുനരാരംഭിച്ചു.2016 ലെ കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം (ഉത്തരവ് നമ്പർ എൻ.എസ്.4/31684/2018 തീയതി 13.07.2018) ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചതോടെ ഈ വിദ്യാലയം '''ഗേൾസ് സ്ക്കൂൾ''' അല്ലാതെയായി.</big>

23:13, 27 നവംബർ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്ക്കൂളാണ് പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പെരിങ്ങര ഗവ.ഹയർസെക്കന്ററി സ്ക്കൂൾ.1915(കൊല്ലവർഷം 1090)ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കാക്കനാട്ടുശ്ശേരി ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുരുശ്രേഷ്ഠൻ നടത്തിയിരുന്ന രണ്ടുക്ലാസ്സുകളോടു കൂടിയ നെടുകോൺ ഗ്രാന്റു പള്ളിക്കൂടം മാത്രമായിരുന്നു അന്ന് പെരിങ്ങര ദേശത്തുണ്ടായിരുന്ന ഏക വിദ്യാലയം.ഉപരിവിദ്യാഭ്യാസത്തിന് കുട്ടികൾ പെരിങ്ങര വള്ളക്കടവും കടന്ന് രണ്ടു മൂന്നു നാഴികയിലധികം ദൂരെയുള്ള തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിൽ ചേർന്നു പഠിയ്ക്കണമായിരുന്നു.യാത്രാസൗകര്യം തീരെയില്ലാതിരുന്ന കാലത്ത് മൂന്നാം ക്ലാസ്സ് മുതലുള്ള വിദ്യാഭ്യാസത്തിന് ഈ ദശത്തെ കുട്ടികൾ സഹിയ്ക്കേണ്ടിവന്ന കഷ്ടപ്പാട് വളരെയേറെയാണ്.

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത്, നാട്ടുഭാഷാവിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടർ പി.രാമസ്വാമി അയ്യർ, റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ എന്നിവരുടെ പരിശ്രമഫലമായി നാടുനീളെ അനേകം വിദ്യാലയങ്ങൾ തുറക്കപ്പെട്ടു.അതിലൊന്നാണ് പെരിങ്ങര സർക്കാർ സ്ക്കൂൾ. റേഞ്ച് ഇൻസ്പെക്ടർ ഒ.എം.ചെറിയാൻ പങ്കെടുത്ത് നെടുകോൺ സ്ക്കൂളിൽ കൂടിയ പെരിങ്ങര പകുതിയിലെ പൗരപ്രമുഖരുടെ യോഗമാണ് പെരിങ്ങര,കാരയ്ക്കൽ കരക്കാർ യോജിച്ച് രണ്ടു കരകളുടെയും മദ്ധ്യത്തിൽ വിദ്യാലയം തുടങ്ങാൻ തീരുമാനിച്ചത്.ഇതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ആത്മാർത്ഥമായ പരിശ്രമവും നാട്ടുകാരുടെ അകമഴിഞ്ഞ സംഭാവനയും കൊണ്ട് പെട്ടെന്നു തന്നെ വസ്തു തീറു വാങ്ങുവാൻ കഴിഞ്ഞു. ദിവാൻ പേഷ്കാർ ആയിരുന്ന കെ.നാരായണമേനോനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്.പെരിങ്ങര ഉപ്പങ്കരയായ മുഴങ്ങോട്ടിൽ പദ്മനാഭക്കുറുപ്പ് ആശാൻ,മൂലമണ്ണിൽ ചെറിയാൻ ചെറിയാൻ തുടങ്ങി ഒട്ടേറെപ്പേരുടെ കഠിനപരിശ്രമം വിദ്യാലയം സ്ഥാപിയ്ക്കുന്നതിൽ നിർണ്ണായകമായി.തുടർന്ന് അയ്യായിരം രൂപ വിലകല്പിച്ച് തിരുവിതാംകൂർ മഹാരാജാവിന് ദാനമായി നല്കുകയും ചെയ്തു.കെട്ടിടംപണി വേഗം പൂർത്തിയായതോടെ 1915 ൽ ഒന്നു വരെ നാലുവരെ ക്ലാസ്സുകളോടു കൂടിയ എൽ.ജി.ഇ സ്ക്കൂളാണ് ആദ്യം ആരംഭിച്ചത്.മലയാളത്തിലെ മൺമറഞ്ഞ നിമിഷകവിയായിരുന്ന മലയിൽ വർക്കിയായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ.അധികം താമസിയാതെ തന്നെ ഏഴാംക്ലാസ്സ് എച്ച്.ജി.ഇ സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.തിരുവല്ല എച്ച്.ജി.ഇ സ്ക്കൂളിലെ കുട്ടികളുടെ ബാഹുല്യവും ഇതിന് നിമിത്തമയി.ക്രമേണ മലയാളം ഏഴാം ക്ലാസ്സ് നിറുത്തിയതോടെ 1950 ൽ ന്യൂടൈപ്പ് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടപ്പോൾ കെ.ജി.ബാലകൃഷ്ണപിള്ള ഹെഡ്മാസ്റ്ററായി നിയോഗിയ്ക്കപ്പെട്ടു. 1967 ൽ ഗേൾസ് ഹൈസ്ക്കൂളായും 2014 ൽ ഹയർസെക്കന്ററി സ്ക്കൂളായും ഉയർത്തപ്പെട്ടു.ആദ്യവർഷം സയൻസ് ബാച്ചും 2015 ൽ കൊമേഴ്സ് ബാച്ചും ആരംഭിച്ചു. 2010 മുതൽ പ്രീപ്രൈമറി പ്രവർത്തനം പുനരാരംഭിച്ചു.2016 ലെ കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ നിർദ്ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവു പ്രകാരം (ഉത്തരവ് നമ്പർ എൻ.എസ്.4/31684/2018 തീയതി 13.07.2018) ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചതോടെ ഈ വിദ്യാലയം ഗേൾസ് സ്ക്കൂൾ അല്ലാതെയായി.