ഗവ. വി എച്ച് എസ് എസ് വാകേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സ്കൂളിന് നിലവിൽ ആധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ട്. രണ്ടേക്കർ അറുപത്തഞ്ച് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങളിലാണ് ക്ലാസ്മുറികൾ പ്രവർത്തിക്കുന്നത്. ഏഴ് ആധുനിക കെട്ടിടങ്ങളിലായി 35ക്ലസ് മുറികളുണ്ട്. 1984 ൽ അന്നത്തെ വിദ്യഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ഉദ്ഘാടനംചെയ്ത ഇരുനില കെട്ടിടമാണ് ഏറ്റവും പ്രധാനപ്പെട്ടതും ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിക്കുന്നതും. ഓഫീസും സ്റ്റാഫ് റൂമും എസ്പിസി റൂമും ഐടി ലാബും ഉൾപ്പെടെ പ്രധാനപ്പെട്ട ഓഫീസ് സംബന്ധമായതെല്ലാം ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 1998ൽ രാജ്യസഭാ എം പി ആയിരുന്ന ശ്രീ എ വിജയരാഘവന്റെ പ്രാദേശിക വികസനഫണ്ടിൽ അനുവദിച്ചതാണ് മറ്റൊരു കെട്ടിടം സയൻസ് ലാബ്, യൂപി കുട്ടികൾക്കുള്ള ഐടി ലാബ്, പൊതുപരിപാടികൾക്കുള്ള ഹാൾ എന്നിവ ഈ കെട്ടിടത്തിലാണ്. 2007ൽ നിർമ്മിച്ച മറ്റൊരു പ്രധാന കെട്ടിടമാണ് വിഎച്ച്എസ് ഇ വിഭാഗം പ്രവർത്തിക്കുന്നത്. 60 ലക്ഷം രൂപയാണ് കെട്ടിടത്തിന് ബത്തേരി എം എൽ എ ആയിരുന്ന ശ്രീ കൃഷ്ണപ്രസാദിന്റെ ഇടപെടലിനെത്തുടർന്ന് അനുവദിച്ചത്. എട്ടുമുറികളുള്ള ഇതിൽ വിഎച്ച്എസ്ഇ ഓഫീസ്, ക്ലാസ് മുറികൾ ലാബുകൾ എന്നിവ പ്രവർത്തിക്കുന്നു. വിഎച്ച്എസ് ഇക്ക് പര്ത്യേകം വർക്ക്ഷെഡ് ഉണ്ട്. 2008 ൽ അനുവദിച്ച രണ്ടു ക്ലാസ് മുറികളുള്ള കെട്ടിടത്തിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. 2019ഡിസംബർ മാസത്തിലാണ് 12000000 രൂപയുടെ എംഎസ് ഡി പി കെട്ടിടം ഉദ്ഘാടനം ചെയ്തത് 9 സാധാരണ മുറികളും 3 വലിയ മുറികളും ഉൾപ്പെടെ 12 മുറികൾ മൂന്നു നിലകളിൽ പണിത ഈ കെട്ടിടത്തിലുണ്ട്. യൂപി വിഭാഗം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഇതിനുപുറമെ കേരള സർക്കാർ കിഫ്ബി ഫണ്ടിൽ അനുവദിച്ച ഒരുനിർമ്മാണം കോടിയുടെ കെട്ടിടം ആറു ക്ലാസ് മുറികളുള്ളത് പൂർത്തിയായിവരുന്നു. എൽപി വിഭാഗത്തിനാണ് ഈ കെട്ടിടം. എല്ലാ കെട്ടിടങ്ങളോടും അനുബന്ധമായി ടോയ്ലറ്റ് സൗകര്യവും ഉണ്ട്. ടോയ്ലറ്രിനോട് അനുബന്ധിച്ച് പെൺകുട്ടികൾക്ക് നാപ്കിൻ ഡിസ്ട്രോയർ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനുള്ള കിണർ സ്കൂളിന് സ്വന്തമായുണ്ട്. രണ്ടുമോട്ടോറുകൾ പ്രവർത്തിക്കുന്നു. പാചകപ്പുര, കൈകഴുകാനുള്ള സൗകര്യം തുടങ്ങി ഒരു സ്കൂളിനുവേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്. സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിമിതി ആവശ്യത്തിന് വിശാലമായ കളിസ്ഥലം ഇല്ലെന്നതാണ്. ഭൂമിശാസ്തരപരമായ കിടപ്പും ആസൂത്രണമില്ലാതെയുള്ള കെട്ടിടനിർമ്മാണവും ആയപ്പോൾ കളിസ്ഥലം ഇല്ലാതായി. മാത്രമല്ല മുറ്റം മഴക്കാലത്ത് ചെളിയും വേനൽക്കാലത്ത് പൊടിയും നിറഞ്ഞതാണ്.

എംഎസ്ഡിപി കെട്ടിടോദ്ഘാടനം

2019 ഡിസംബറിലാണ് എംഎസ്ഡിപി ഫണ്ടിൽ ഉൾപ്പെടുത്തി 12000000 (ഒരുകോടി ഇരുപത് ലക്ഷം )രൂപ ചെലവിൽ ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച്ത്. വയനാട് എം പി ശ്രീ ഗാഹുൽഗാന്ധിയാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ, വാർഡ്മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്തത് ഈ സ്കൂളിലെ വിദ്യാർത്ഥിയായ കുമാരി പൂജ സുധീഷ് ആണ്. വളരെ വർണശബളമായ പരിപാടി ആയിരുന്നു ഇത്. നിരവധികാലത്തെ നിവേദനങ്ങളുടേയും ആവശ്യപ്പെടലിന്റേയും ഫലമായാണ് പനമരം ബ്ലോക്ക് പഞ്ചാനുവദിച്ചത്. നിവേദനവുമായി നിരവധി തവണ പോയ മുൻ പ്രധാനാധ്യാപിക ശ്രീമതി പി ആർ ചന്ദ്രമതിടീച്ചറെ പ്രത്യേകം അനുസ്മരിക്കുന്നു.

https://www.youtube.com/watch?v=Tz0S4oVGefw