ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 15 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എസ്സ് പി സി റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എസ്സ് പി സി റിപ്പബ്ലിക് ദിനാഘോഷം APJ ദിനാചരണം പഠനയാത്ര

സ്റ്റുഡൻസ് പോലീസ്പദ്ധതി ഈ പോലീസ് ജില്ലയിൽ ആരംഭിച്ചപ്പോൾ 2010 ൽ ആദ്യമായി കുട്ടിപ്പോലീസ് പദ്ധതി ആരംഭിച്ച വിദ്യാലയമാണിത്.ശ്രീ.ജി ഉണ്ണിക്കൃഷ്ണൻ സി പി ഒ ആയും ശ്രീമതി.ജി ശോഭ എ സി പി ഒ ആയും ആണ് സ്ക്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.കടയ്ക്കൽ സർക്കിൾ ഇൻസ്പക്ടറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനപരിപാടികൾ നടക്കുന്നത്.8,9 ക്ലസ്സുകളിൽനിന്നായി 88 വിദ്യർത്ഥികൾ ഇതിൽ അംഗങ്ങളായുണ്ട്.കൊല്ലം ജില്ലാപഞ്ചയത്ത് നിർമ്മിച്ചു നൽകിയിട്ടുള്ള എസ് പി സി ആസ്ഥാന മന്ദിരം നിലവിൽ ഈ വിദ്യാലയത്തിൽ മാത്രമാണുള്ളത്.ചിട്ടയായ പ്രവർത്തനങ്ങളും പരിപാടികളും ഈ എസ് പി സി യൂണിറ്റിനെ ഇതിനോടകം ജില്ലയിലെ മികച്ച യൂണിറ്റാക്കി മാറ്റിയിട്ടുണ്ട്.സ്ക്കൂൾ ഉൾപ്പെടുന്ന ചിങ്ങേലി വാർഡിനെ മദ്യ-മാലിന്യ മുക്തമാക്കുന്നതിനുവേണ്ടി എസ് പി സി യൂണിറ്റ് ഏറ്റെടുത്ത ബി 2 ക്യമ്പയിൻ(ബാക്ക് റ്റു ലൈഫ് ബാക്ക് റ്റു സക്സസ്) ഏവരുടേയും ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒരു പ്രവർത്തനമാണ്.എഴുത്തിന്റെ ലോകത്ത് ചുവടുറപ്പിച്ചുവരുന്ന ഗോപികാ പ്രസന്നൻ, തുടർച്ചയായി സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്തുവരുന്ന അലിഫ് മുഹമ്മദ്,സംസ്ഥാനതല എസ് പി സി ക്യമ്പിൽമികച്ച പരേഡ് കമാന്ററായി തെരഞ്ഞെടുക്കപ്പെട്ട വൈശാഖ് വിജയകുമാർ എന്നിവർ ഈ യൂണിറ്റിന്റെ അഭിമാനങ്ങളാണ്.നിർധനരായ രോഗികൾക്ക് ചികിത്സാസഹായങ്ങൾ നൽകുന്നതിലൂടെയും കലാം ലൈബ്രറി പോലുള്ള വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെയും മഹാൻമാരുടെപേരിൽ വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിലൂടെയും ഈ യൂണിറ്റ് എന്നും വേറിട്ട് നിൽക്കുന്നു.ഇപ്പോൾ ശ്രീ.എ ഷിയാദ്ഖാൻ സി പി ഒ ആയും ശ്രീമതി.ജി ശോഭഎ സി പി ഒ ആയും പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുന്നു.