ഗവ. റ്റി എച്ച് എസ് എസ് എടത്തന/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ് എടത്തന സ്കൂളിൻറെ ആരംഭം മുതൽ തന്നെ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.കുട്ടികളിൽ സാമൂഹിക ബോധവും ദേശസ്നേഹവും വളർത്താൻ വേണ്ടി വിവിധ പരിപാടികൾ ക്ലബ്ബിൻരെ നേതൃത്വത്തിൽ നടത്താറുണ്ട്.കുട്ടികളിൽ രാഷ്ട്രീയാവബോധം ഉണ്ടാക്കാൻ mock parliament നടത്താറുണ്ട്. ക്ലബ്ബിൻറെ നേതൃത്വത്തിൽ നാണയം,സ്റ്റാംമ്പ് എന്നിവയുടെ പ്രദർശന മേളകൾ നടത്താറുണ്ട്. ലൈബ്രറിയിൽ നിന്ന് ചരിത്ര പുസ്തകങ്ങൾ എടുത്ത് ചരിത്ര പുസ്തകമേള എല്ലാ വർഷവും നടത്താറുണ്ട്. അതിൻറെ ചാർജ്ജ് ക്ലബ്ബിലെ അംഗങ്ങൾക്ക് തന്നെയാണ് നൽകാറുള്ളത്. 2021 ൽ സ്വാതന്ത്ര്യത്തിൻറെ അമൃത മഹോൽസവത്തിൻറെ ഭാഗമായി എടത്തനയുടെ പ്രാദേശിക ചരിത്രം തയ്യാറാക്കിയത്ക്ലബ്ബിലെ അംഗങ്ങളായിരുന്നു.കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ തെരഞ്ഞെടുപ്പുകൾ നടത്താറുണ്ട്.