ഗവ. റ്റി എച്ച് എസ് എസ് എടത്തന/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
                      കുട്ടികളിൽ ആതുരസേവന പ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി 2011 - ൽ ജി.ടി .എച്ച്.എസ്.എസ് എടത്തനയിൽ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി ആരംഭിച്ചു. ശ്രീമതി സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നിലവിൽ 20 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റാണ് ഇപ്പോൾ വിദ്യാലയത്തിനുള്ളത്. പ്രഥമശുശ്രൂഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ,ശുചിത്വം, സേവന സന്നദ്ധത തുടങ്ങിയ രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.