ഗവ. യു പി എസ് പാറക്കൽ/അക്ഷരവൃക്ഷം/ലോകം കീഴടക്കി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം കീഴടക്കി കൊറോണ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം കീഴടക്കി കൊറോണ

ഭൂമിയെയും പ്രകൃതിയെയും കുറിച്ച് പഠിക്കാൻ ഏറെ താല്പര്യമുള്ള കുട്ടിയായിരുന്നു അപ്പു. ഒരു ദിവസം അവന്റെ ടീച്ചർ ക്ലാസ്സിൽ വന്ന് പറഞ്ഞു. "നാളെ മുതൽ ആരും സ്കൂളിൽ വരണ്ട". കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി. എന്നാൽ അപ്പു മാത്രം ചിന്തയിലായിരുന്നു. വീട്ടിൽ ചെന്ന് അച്ഛനോട് ചോദിച്ചു. "അതെന്താ അച്‌ഛാ ഈ വർഷം സ്കൂൾ നേരത്തേ അടച്ചത് ". അച്ഛൻ അതിന്റെ ഉത്തരം ഒരു കഥ പോലെ അവനു പറഞ്ഞു കൊടുത്തു.

ചൈന എന്ന രാജ്യത്ത് നിന്ന് ഒഴുകിയെത്തിയ ഭീകരകാരിയായ അസുഖമാണ് കൊറോണ എന്ന വൈറസ് പകർത്തുന്ന കോവിഡ് -19.മുല്ലവള്ളി മരത്തിൽ പടർന്നു കയറുന്ന പോലെ ഈ അസുഖം ലോകത്താകമാനമുള്ള ജനങ്ങളിൽ പടർന്നു പിടിക്കുന്നു. ജാതിയോ മതമോ പണക്കാരനോ പാവപ്പെട്ടവനോ എന്നൊന്നും നോക്കാതെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കോവിഡ്-19 പകരുന്നു. മരുന്നുകൾ കണ്ടെത്തിയിട്ടില്ലാത്ത ഈ അസുഖത്തിന്റെ പ്രതിരോധമാർഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകിയും സാമൂഹിക അകലം പാലിച്ചും നമുക്ക് കൊറോണയെ തുരത്താം.'മോനേ ആശങ്ക വേണ്ട, ജാഗ്രത മതി'.അച്ഛൻ പറഞ്ഞു നിർത്തി.

ആതിര
5 A ജി യു പി എസ്സ് പാറക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ