"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(വ്യത്യാസം ഇല്ല)

12:05, 26 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം

രാമു ഒരു മരപ്പണിക്കാരൻ ആയിരുന്നു. ദിവസവും പണി ചെയ്യും കിട്ടുന്ന പൈസ മുഴുവൻ കുടിച്ചു തീർക്കും. അങ്ങനെയിരിക്കെ നാട്ടിൽ കൊറോണ പടർന്നു. ആരും വെളിയിൽ ഇറങ്ങരുത് എന്ന അറിയിപ്പ് വന്നു. "എന്നെ വീട്ടിൽ ഇരുത്താൻ ഇവരാരാ? ദുബായിയിൽ നിന്ന് രവി വന്നിട്ടുണ്ട്. പോയി കണ്ടാലോ ? " ."അച്ഛാ വെളിയിൽ ഇറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും പറഞ്ഞിട്ടില്ലേ ?" "നീ പോടാ ...! " അയാൾ കൂട്ടുകാരുമൊത്ത് കറങ്ങാൻ പോയി. നിരികെ വന്നപ്പോൾ മകൻ ചോദിച്ചു "അച്ഛന് മാസ്ക് ഇല്ലേ ? " "ഓ പിന്നേ മാസ്ക്കിൽ എന്താ കാര്യം ..! "ഇതാ കൈ കഴുക് "ഭാര്യ സോപ്പുമായി വന്നു. "നീ പോടി എന്റെ കൈയ്യിൽ ഒന്നുമില്ല " അയാൾ മകനെ മടിയിൽ ഇരുത്തി കളിപ്പിച്ചു.രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു പനി, ആശുപത്രിയിൽ പോയി . പരിശോധന ഒക്കെ കഴിഞ്ഞ് കൊറോണ എന്ന് ഉറപ്പിച്ചു. ഒരു മാസം ഒരു മുറിയിൽ തനിയെ. തിരികെ വീട്ടിൽ എത്തിയപ്പോഴോ ഭാര്യയും മകനും കൊറോണ വന്ന് സർക്കാർ ആശുപത്രിയിൽ . തന്റെ ശുചിത്വക്കുറവിന്റെ ഫലം ആണല്ലോ ഇതെല്ലാം എന്ന് ഓർത്ത് അയാൾ തേങ്ങിക്കരഞ്ഞു ....... "നല്ല കാര്യങ്ങൾ ആരു പറഞ്ഞാലും തള്ളിക്കളയരുത്!"

ലിജിൻ ഷാജി
1 ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - കഥ