"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= Govt. U P S RANNY PAZHAVANGADI       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടിI       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38548
| സ്കൂൾ കോഡ്= 38548
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  റാന്നി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

12:06, 26 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി
സാമൂഹികവും  സാംസ്കാരികവുമായ എല്ലാ പ്രവർത്തി കളും  ഭൂമിയെസംരക്ഷിച്ചുകൊണ്ട് ആയിരിക്കണം നമ്മൾ ചെയ്യേണ്ടത്. മനോഹരമായ ഈ പ്രകൃതി ദൈവദാനം ആണ്. നമുക്ക് ജീവിക്കാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും പ്രകൃതി ഒരുക്കി തരുന്നു. ശ്വസിക്കാൻ ആവശ്യമായ ശുദ്ധവായു, ശുദ്ധജലം ഭക്ഷണം എന്നിങ്ങനെ മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമായ എല്ലാ  ഘടകങ്ങളും പ്രകൃതി വളരേ സമൃദ്ധമായാണ് തരുന്നത്. ഇത്തരത്തിൽ ഉപകാരി ആയിട്ടുള്ള പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ്. എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതിനുവേണ്ടി മനുഷ്യൻ പ്രകൃതിക്ക് ഗുണകരം ആയിട്ടുള്ളപ്രവർത്തനങ്ങൾ ചെയ്യേണ്ടതാണ്.   പരിസ്ഥിതിയെ  സംരക്ഷിക്കുന്നതിനുവേണ്ടി മനുഷ്യന് ആദ്യമായി ചെയ്യുവാൻ കഴിയുന്നത് ചെടികൾ നട്ടുപിടിപ്പിക്കലാണ്  അതിലൂടെ ഓക്സിജന്റെ  അളവ് വർദ്ധിക്കുന്നു.പ്രകൃതിയുടെ സ്വാഭാവിക ഘടന നിലനിർത്തുവാനും, ജീവികളുടെ ആവാസ വ്യവസ്ഥ ദൃഢമാക്കുവാനും ഇതിലൂടെസാധിക്കുന്നു.പുഴകൾ നികത്താതെയും,  മരങ്ങൾ വെട്ടി നശിപ്പിക്കാതെയും, കുന്നുകൾ ഇടിക്കാതെയും, പ്രകൃതിക്ക് ദോഷകരം ആയിട്ടുള്ള പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിലൂടെയും പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാം. പ്രകൃതി സൗഹൃദ മനോഭാവം മനുഷ്യന് ഇല്ലെങ്കിൽ  വലിയ ദുരന്തങ്ങൾ   മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു കാലഘട്ടമാണിത്. അത് കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം എന്നീ രൂപത്തിൽ ഇന്ന് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. "കാവ് തീണ്ടലിൽ കുളം വറ്റും "എന്ന ചൊല്ലുതന്നെ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഓർമ്മപ്പെടുത്തുന്നതാണ്.  ആഗോളതാപനത്തിന്റെ  ഫലമായി  പരിസ്ഥിതിയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലായിരിക്കുകയാണ്. കാർബൺ ഡയോക്സൈഡ്, മീഥേയിൻ  എന്നീ വാതകങ്ങൾ  അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടി പരിസ്ഥിതി അവതാളത്തിലാവുകയാണ് . ഇനി എല്ലാം തിരിച്ചു പിടിക്കുന്നതിനു വേണ്ടി മരങ്ങൾ വച്ച്  സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ.
അക്ഷയ് കെ ആർ
7A ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടിI
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - ലേഖനം