ഗവ. യു. പി. എസ്. പാലവിള/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന ഘടകങ്ങളായ അക്ഷരം, പദം , വാക്യങ്ങൾ എന്നിവ കേട്ടും വായിച്ചും തിരിച്ചറിയുന്നതിനും എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് ഇംഗ്ലീഷ് ക്ലബ്ബിൻറെ ലക്ഷ്യം.

പ്രവർത്തനങ്ങൾ

അക്ഷരങ്ങൾ, പദങ്ങൾ എന്നിവയുടെ ലിഖിതരൂപം ശരിയായ ഉച്ചാരണം , ലഘു വാക്യങ്ങൾ, ചെറു കഥകൾ എന്നിവയുടെ ഡിജിറ്റൽ ടെക്സ്റ്റ്, സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ നിർമിക്കുന്നു.

രണ്ട് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ നിന്നും ഇംഗ്ലീഷിൽ പഠന പിന്നോക്കാവസ്ഥയുള്ളവരെ കണ്ടെത്തുന്നു.

ഒഴിവ് സമയങ്ങൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പ്രേത്യേക പരിശീലനം നൽകുന്നു.

പോസ്റ്റ് ടെക്സ്റ്റ് നടത്തുന്നു .

ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കുള്ള ലേഖന,വായന സാമഗ്രികൾ തയ്യാറാക്കുന്നു.

ഒന്ന് , രണ്ട് ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ടെക്സ്റ്റ് പരിശീലനം നൽകുന്നു

അധ്യാപക കൂട്ടായ്മയിൽ കുട്ടികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പ്രയോജനം ലഭിക്കുന്ന പഠന പ്രവർത്തനങ്ങൾ കണ്ടെത്തി ക്രോഡീകരിക്കുന്നു

ഇംഗ്ലീഷ് ഭാഷാശേഷികളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പ് ആക്കുന്നു.

പാഠ്യ പ്രവർത്തനങ്ങളുടെ ഭാഗമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പിന്നാക്കക്കാരുടെ ഗ്രൂപ്പുകളിൽ ടീച്ചർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നു.