ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചെമ്മരശ്ശേരിപ്പാറ അഴീക്കോട്

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഴീക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെമ്മരശ്ശേരിപ്പാറ.

കണ്ണൂർ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് പടിഞ്ഞാറ് അറബിക്കടലും വടക്ക് വളപട്ടണം പുഴയുമാണ്.കണ്ണൂർ നഗരത്തിലെ പ്രാന്തപ്രദേശങ്ങൾ തെക്കുഭാഗത്തും വളപട്ടണം ചിറക്കൽ പഞ്ചായത്തുകൾ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്നു.

വളപട്ടണം ചിറക്കൽ പഞ്ചായത്തുകൾ കിഴക്കുഭാഗത്തും കണ്ണൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ തെക്കുഭാഗത്തും സ്ഥ്തി ചെയ്യുന്നു.

വളപട്ടണം നദി അറബിക്കടലിൽ പതിക്കുന്ന അഴീക്കോട് ഗ്രാമത്തിന്റെ വടക്കേ അറ്റത്താണ് അഴീക്കൽ തുറമുഖം. നദീതുറമുഖം, മത്സ്യബന്ധനതുറമുഖം എന്നിവ ഇവിടെ ഉണ്ട്.

പ്രശസ്ത മലയാള സാഹിത്യനിരൂപകനും പ്രാസംഗികനും ചിന്തകനുമായ സുകുമാർ അഴീക്കോടിന്റെ ജന്മസ്ഥലം കൂടിയാണ് അഴീക്കൽ.

സ്കൂളിന് അടുത്തുതന്നെയാണ് അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • വായനശാല
  • അഴീക്കോട് സഹകരണ ബാങ്ക്
  • കൃഷി ഓഫീസ്
  • അഴീക്കോട് പഞ്ചായത്ത് കാര്യാലയം

ആരാധനാലയങ്ങൾ

  • പള്ളിപ്പിരിയാരത്ത് ക്ഷേത്രം
  • പരയങ്ങാട്ട് മുനീശ്വരക്ഷേത്രം
  • മൊളോളം ശിവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അഴീക്കോട് ഈസ്റ്റ് എൽ.പി.സ്കൂൾ
  • അഴീക്കോട് സൗത്ത് യു.പി.സ്കൂൾ
  • ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അഴീക്കോട്
  • അഴീക്കോട് സെൻട്രൽ എൽ.പി. സ്കൂൾ
  • ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ മീൻകുന്ന്

പ്രമുഖ വ്യക്തികൾ

  • സുകുമാർ അഴീക്കോട് - കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യ വിമർശകനും പ്രഭാഷകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്നു സുകുമാർ അഴീക്കോട്.

പ്രൈമറി തലം മുതൽ സർവകലാശാല തലം വരെ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലറായിരുന്നു അദ്ദേഹം. നാൽപതോളം കൃതികളുടെ കർത്താവാണ്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി പതിനഞ്ചോളം അവാർഡുകൾ കിട്ടിയിട്ടുണ്ട്.അദ്ദേഹം 2012 ജനുവരി 24 ന് അന്തരിച്ചു.

ഭൂമിശാസ്ത്രം

ഒരു ഭാഗത്ത് ആഴിയും മറുഭാഗത്ത് അഴിമുഖവും ഉള്ള പ്രദേശമാണ് അഴീക്കോട്.അഴീക്കോട് ഗ്രാമപഞ്ചായത്തിലെ സ്വയാർജ്ജിത ജലാശയങ്ങളാണ് കാപ്പുകളും അതിലേക്കുള്ള നീർചാലുകളും ചെറുതോടുകളും. ഭൂമിശാസ്ത്രപരമായി കൃഷിക്ക് വളരെ അനുയോജ്യമായ പ്രദേശമാണ്.