ഗവ. പി.വി.എച്ച്.എസ്സ് പെരുംകുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുംകുളം

പെരുംകുളം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുളക്കട, മൈലം പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഗ്രാമമാണ് പെരുംകുളം. നെടുങ്കേണി എന്നാണ് പെരുംകുളം എന്ന വാക്കിൻറെ അർത്ഥം. നെടുങ്കേണി എന്നാൽ ജലസമ്പർക്കം ധാരാളം ഉള്ള സ്ഥലം. തൊട്ടടുത്തുകിടക്കുന്ന പൂവറ്റൂർ‍, പ്ലാമൂട് എന്നീ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന സ്ഥലമാണ് പെരുംകുളം. എന്നാൽ വയൽ പ്രദേശങ്ങൾ ധാരാളം ഉണ്ട്. സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. കുളങ്ങൾ പെരുകിയ നാട് എന്ന അർത്ഥത്തിലായിരിക്കണം പെരുംകുളംഎന്ന സ്ഥലപ്പേര് രൂപം കൊണ്ടത്. പുസ്തകങ്ങളുടെ ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഗ്രാമമാണിത്. 2020 ജൂൺ 19-നാണ് ഗ്രാമത്തിന് ഈ അംഗീകാരം ലഭിച്ചത്.

ഭൂമിശാസ്(തം

കൊട്ടാരക്കര - മണ്ണടി (ദളവ റോഡ്) റോഡിൽ കൊട്ടാരക്കര ടൗണിൽ നിന്ന് 6 കിലോമീറ്ററും മെയിൻ സെൻട്രൽ റോഡിൽ ഇഞ്ചക്കാട് നിന്ന് 3 കിലോമീറ്ററും അകലെ കുളക്കട പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

(പധാന പൊതുസ്ഥാപനങ്ങൾ

  • ഗവ പി വി എച്ച് എസ് എസ്
  • ബാപ്പുജി സ്മാരക വായനശാല

(ശദ്ധേയരായ വ്യക്തികൾ

  • (ശീ .സുജേഷ് ഹരി {ഗാനരചയിതാവ്}

ആരാധനാലയങ്ങൾ

  • പെരുംകുളം ശ്രീഭദ്രകാളി ക്ഷേത്രം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ പി വി എച്ച് എസ് എസ്
  • ജി ഡബ്ള്യു എൽ പി എസ്