2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ സൗത്ത് മഴുവന്നൂരിലെ ഗവൺമെൻറ് വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് സൗത്ത് മഴുവന്നൂർ.

ഗവ. എൽ പി എസ് സൗത്ത് മഴുവന്നൂർ
വിലാസം
സൗത്ത് മഴുവന്നൂർ

സൗത്ത് മഴുവന്നൂർ PO
,
686669
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04842769769
ഇമെയിൽlpsmazhuvannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25620 (സമേതം)
യുഡൈസ് കോഡ്32080500607
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു കെ എൻ
പി.ടി.എ. പ്രസിഡണ്ട്ജിൻസി പോൾ
എം.പി.ടി.എ. പ്രസിഡണ്ട്വിനീത രഞ്ജിത്ത്
അവസാനം തിരുത്തിയത്
06-02-202425620


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എറണാകുളം ജില്ലയിൽ മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡിന്റെ തെക്കുഭാഗത്തായി സൗത്ത് മഴുവന്നൂർ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1912 ൽ മടപ്പറമ്പിൽ ശ്രീ.പൈലി തരകൻ അവർകളുടെ സന്മനസിൽ സർക്കാരിലേക്ക് വിട്ടുകൊടുത്ത 50 സെൻറ് സ്ഥലത്താണ് ആദ്യമായി ഈ മലയാളം പ്രീപ്രൈമറി സ്കൂൾ ആരംഭിച്ചതാണ് .അന്ന് കെട്ടിമേഞ്ഞുണ്ടാക്കിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1960-65 കാലഘട്ടത്തിലാണ് കെട്ടിമേഞ്ഞിരുന്ന കെട്ടിടം പൊളിച്ചു ബലപ്പെടുത്തി ഇന്ന് നാം കാണുന്ന ഈ രണ്ടു കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത് . ഈ സ്കൂളിലെ ആദ്യകാല അധ്യാപകരിൽ പ്രമുഖർ ചാണ്ടി സാർ , പണിക്കർ സാർ , സാവിത്രി വാരസ്യാതുടങ്ങിയവരാണ് . ജനങ്ങളിൽ വായനാശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ശ്രീ വാസുദേവൻ നായർ സാർ ഈ സ്കൂൾ മുറിയിൽ ആരംഭിച്ച ഒരു റൂറൽ പബ്ലിക് ലൈബ്രറി ആണ് നമ്മുടെ ഇന്നത്തെ മഴുവന്നൂർ പബ്ലിക് ലൈബ്രറിയായി വളർന്നിരിക്കുന്നത് . ഈ ഗ്രാമപഞ്ചായത്തിൽ ധാരാളം പാടങ്ങളും കൃഷിയിടങ്ങളും ഉള്ളതിനാൽ ജനസാന്ദ്രത കുറവാണ് . മഴുവന്നൂരിന്റെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊണ്ട് ഒരു ശതാബ്ദകാലമായി പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൽ ഇപ്പോൾ LKG മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു . സമീപപ്രദേശങ്ങളിലെ പഠിതാക്കൾ ജാതിമതഭേദമില്ലാതെ ഇവിടെ പഠിച്ചു വരുന്നു .

3 മുറികളും 4 മുറികളും വീതമുള്ള രണ്ട് കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത് . 4 ക്ലാസ് മുറികൾ100 വർഷത്തോളം പഴക്കം ചെന്നതിന്റെ പേരിൽ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 5 മുറികളുള്ള പുതിയ സ്കൂൾ കെട്ടിടം ജൂൺ മുതൽ പ്രവർത്തസജ്ജ മാകുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

  • പുതിയ ഇരുനില കെട്ടിടം
  • റീഡിംഗ് റൂം
  • ലൈബ്രറി
  • പൂന്തോട്ടം
  • കളിസ്ഥലം
  • സ്കൂൾ വാൻ
  • അടുക്കളത്തോട്ടം ( സ്കൂൾ മുറ്റത്തും പരിസരത്തും വിഷരഹിത പച്ചക്കറി നിർമിക്കൽ )
  • മനോഹരമായ കിഡ്സ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • അസംബ്ലി ( (മലയാളം, ഇംഗ്ലീഷ്,)- പ്രീപ്രൈമറി മുതലുളള കുുട്ടികൾ പങ്കെടുക്കുന്നു.)
  • അമ്മവായന (സ്കുൂൾ ലെെബ്രറിയിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ വായിക്കാൻ അമ്മമാർക്ക് നൽകുന്നത്)
  • ഗൃഹസന്ദർശനം
  • പൊതുവിഞ്ജാന പ്രവർത്തനങ്ങൾ
  • സജീവമായ സ്കൂൾ പി ടി എ
  • വായന പ്രവർത്തനങ്ങൾ
  • ഉച്ചഭക്ഷണം
  • ക്ലാസ് പി ടി എ
  • വിപുലമായദിനാചരണകൾ
  • ജൈവവൈവിധ്യ പാർക്ക്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 എം മാത്യു 1960 - 1976
2 കൈമൾ 1976 - 1981
3 വർഗീസ് 1981 - 1993
4 അന്നകുഞ്ഞ് 1993 -1994
5 ലീല 1994 - 1996
6 സി കെ രാഘവൻ 1996 - 1997
7 മേരി 1997 - 2000
8 എം കേശവൻ 2000 - 2002
9 യാക്കോബ് 2002 - 2003
10 ജഗദമ്മ 2003 - 2004
11 മേരി 2004 - 2011
12 ഉഷ കെ ജി 2011 - 2020
13 ബാബു വർഗീസ് 2020-2023
14 ബിന്ദു കെ എൻ 2023-

നേട്ടങ്ങൾ

  • കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും   ഞങ്ങളുടെ സ്‌ക്കൂളും,  സബ്ജില്ലയിൽ ധാരാളം കുട്ടികളുള്ള സ്കൂളിനോട് മത്സരിച്ച്  2010 മുതൽ സബ്ജില്ലയിലെ പ്രവർത്തി പരിചയമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു .
  • 2005 മുതൽ തുടർച്ചയായി L S S സ്കോളർഷിപ്പ് നേടാൻ സാധിച്ചു എന്നത് ഞങ്ങളുടെ അഭിമാനകരമായ നേട്ടങ്ങളിൽ ഒന്നാണ് .
  • അധ്യായനരംഗത്തും മറ്റു കലാകായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഹന്ന പൗലോസ് (World Food Safety Officer)
  • ഡോ .അനൂപ്
  • കുഞ്ഞുമോൾ ടീച്ചർ 

വഴികാട്ടി

  • സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്താണ് .
  • സൗത്ത് മഴുവന്നൂർ അക്ഷയ സെന്ററിന്റെ  സമീപത്തായി സ്ഥിതിചെയ്യുന്നു .
  • ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും 24കിലോമീറ്റർ അകലെയായി  സ്ഥിതിചെയ്യുന്നു.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സൗത്ത് മഴുവന്നൂർ പെട്രോൾപമ്പിന്റെ അടുത്തതായി

{{#multimaps:10.005940, 76.486337 |zoom=18}}