സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ഗവ. എൽ പി എസ് പാങ്കോട്
വിലാസം
ജി.എൽ.പി.എസ്. പാങ്കോട്, പാങ്കോട്.പി.ഒ.
,
682310
സ്ഥാപിതം0 - 0 - 1917
വിവരങ്ങൾ
ഫോൺ04842765070
ഇമെയിൽlpspancode@gmail.com
കോഡുകൾ
സ്കൂൾ കോഡ്25612 (സമേതം)
യുഡൈസ് കോഡ്32080500301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോല‍ഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംഐക്കരനാട്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി പി സി
പി.ടി.എ. പ്രസിഡണ്ട്ലിജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര സുരേഷ്
അവസാനം തിരുത്തിയത്
05-02-2022MA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ ഗവ.എൽ.പി സ്കൂൾ പാങ്കോട് സ്ഥിതി ചെയ്യുന്നു.

        രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നപ്പോൾ ഗ്രാമവാസി-കൾക്ക് അത് അന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് കടമറ്റം പള്ളി വികാരിയായിരുന്ന തേനുങ്കൽ ടി.ജെ. ഗീവർഗ്ഗീസ് മൽപ്പാനച്ചൻ 1917-ൽ പ്രദേശവാസികൾക്ക് അറിവിന്റെ തിരിനാളമായി ഈ വിദ്യാലയം ആരംഭിച്ചു.

            തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം ആലയ്ക്കാമുകൾ സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്

      തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു.

               ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് ചേ‍ർന്നത് വിടുതൽ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പുത്തൻകുരിശ് - പെരുമ്പാവൂർ (PP. റോഡ്) റൂട്ടിൽ പാങ്കോട് പള്ളിപടി യിൽ നിന്നും കിഴക്കോട്ട് 0.75 Km സഞ്ചരിച്ച് സ്കൂളിൽ എത്താം
  • കോലഞ്ചേരി പടിഞ്ഞാറേ പെട്രോൾ ബങ്കിന് എതിരെയുള്ള റോഡ് വഴി പാങ്കോട് റുട്ടിൽ 2.5 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • കടയിരുപ്പിൽ നിന്നും പാറേപ്പീടിക വഴി 2.0 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .

{{#multimaps: 9.987881, 76.442962 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാങ്കോട്&oldid=1598236" എന്ന താളിൽനിന്ന് ശേഖരിച്ചത്