"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= Ernakulam
| സ്കൂള്‍ കോഡ്= 26207
| സ്കൂള്‍ കോഡ്= 26207
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1904
| സ്കൂള്‍ വിലാസം= vennalaപി.ഒ, <br/>
| സ്കൂള്‍ വിലാസം= vennalaപി.ഒ, <br/>
| പിന്‍ കോഡ്=682028
| പിന്‍ കോഡ്=682028

14:46, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. സ്കൂൾ വെണ്ണല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201726207




................................

ചരിത്രം

1904-ല്‍ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠന്‍ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പില്‍ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയില്‍ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടില്‍' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെണ്‍പള്ളിക്കൂടമായി തുടര്‍ന്നു. അതിനിടയ്ക്ക് സര്‍ക്കാരില്‍ നിന്നും അതിനംഗീകാരം ലഭിച്ചു. അതോടൊപ്പം തന്നെ നാട്ടുകാരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് ഇപ്പോള്‍ പ്രൈമറി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരില്‍ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂള്‍ അവിടേയ്ക്കു മാറ്റി. 1907 ല്‍ ആയിരുന്നു അത്. 1908 ല്‍ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മൂലം തിരുനാള്‍ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നല്‍കുകയും അവിടെ സര്‍ക്കാര്‍ ഓലമേഞ്ഞ ഒരു സ്ക്കൂള്‍ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുന്‍കൈയെടുത്ത് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഹെഡ്മാസ്റ്റര്‍മാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോന്‍ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി.സര്‍ക്കാരില്‍ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കിതുടങ്ങി. പിന്നീട്സര്‍ക്കാര്‍ ഉച്ചഭക്ഷണപദ്ധതി നിര്‍ത്തലാക്കിയെങ്കിലും വാര്‍ഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണന്‍ കൂടാതെ ശ്രീ.പച്ചാറ്റില്‍ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയര്‍ എന്ന അമേരിക്കന്‍ സംഘടന ഗോതമ്പും പാല്‍പ്പൊടിയും എല്ലാ സ്ക്കൂളുകള്‍ക്കും നല്‍കിത്തുടങ്ങി. വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പോണേക്കരയില്‍ നിന്നും വന്നിരുന്ന ശ്രീ.നാരായണന്‍ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോര്‍ജ്ജ് മാസ്റ്റര്‍ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സര്‍ക്കാരില്‍ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെര്‍മനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-ല്‍ സ്ക്കൂളിന് അമ്പതുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ അധ്യാപകരക്ഷകതൃസമിതി ചേര്‍ന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ല്‍ ഇന്റര്‍ സ്ക്കൂള്‍ മത്സരത്തില്‍ ടെനീകോയറ്റില്‍ പങ്കെടുത്ത കുട്ടികള്‍ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം. വെണ്ണല സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളാക്കി ഉയര്‍ത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ല്‍ വെണ്ണലയില്‍ ഹൈസ്ക്കൂള്‍ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാര്‍ പണിത് സംഭാവന നല്‍കിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാര്‍ കൊണ്ടാടി. പി.ടി. ജോര്‍ജ്ജ് മാസ്റ്റര്‍ തന്നെയായിരുന്നു ഹൈസ്ക്കൂള്‍ ആയതിനുശേഷം ഹെഡ്മാസ്റ്റര്‍.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരന്‍ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എല്‍.സി റിസല്‍റ്റു തന്നെ ഉയര്‍ന്നതായിരുന്നു. ആ വര്‍ഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലന്‍ നായര്‍, തുരുത്തിയില്‍ എന്ന വിദ്യാര്‍ത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരന്‍ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂള്‍ ഹൈസ്ക്കൂളില്‍ നിന്നു വേര്‍പ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റര്‍മാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബ‌ദേവിത്തമ്പുരാന്‍, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രന്‍ എന്നവരായിരുന്നു. 1974 ല്‍ ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകള്‍ തമ്മില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളന്‍ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ വെണ്ണലമോഹന്‍,നീന്തല്‍ താരം ആദപ്പിള്ളി സതീശന്‍,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുല്‍ ജലീല്‍,അനുഗൃഹീത നാടകകൃത്ത് കൃഷ്ണന്‍കുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോണ്‍സേവ്യര്‍ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീര്‍ പി.എ തുടങ്ങിയവര്‍ ഇവിടത്തെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_വെണ്ണല&oldid=237785" എന്ന താളിൽനിന്ന് ശേഖരിച്ചത്