ഗവ. എൽ. പി. എസ്. വിളപ്പിൽ

[[Category:നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ഗവ. എൽ. പി. എസ്. വിളപ്പിൽ
സ്കൂൾ ചിത്രം
സ്ഥാപിതം --1865
സ്കൂൾ കോഡ് 44324
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പേയാട്
സ്കൂൾ വിലാസം ഗവ. എൽ.പി. എസ് വിളപ്പിൽ, പേയാട്
പിൻ കോഡ് 695573
സ്കൂൾ ഫോൺ 0471 2270290
സ്കൂൾ ഇമെയിൽ glpsvilappilpeyad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കാട്ടാക്കട

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ലോവർ പ്രൈമറി

മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 100
പെൺ കുട്ടികളുടെ എണ്ണം 87
വിദ്യാർത്ഥികളുടെ എണ്ണം 187
അദ്ധ്യാപകരുടെ എണ്ണം 11
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ചിന്മയി.ബി
പി.ടി.ഏ. പ്രസിഡണ്ട് എം. സി. സുരേഷ്
25/ 09/ 2020 ന് 44324
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പ‍‍ഞ്ചായത്തിൽ പേയാട് ജംങ്ഷനു സമീപത്തായി വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു. 1865-ൽ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്നു ഈ സ്കൂൾ സ്ഥാപിച്ചതെന്ന് ഒരു പൂർവ വിദ്യാർഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂൾ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതൽ നാലാം സ്റ്റാന്റേർഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പിൽ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകൻ ശ്രീ സാമുവൽ ആയിരുന്നു. സ്കൂൾ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികൾ ഇടത്തട്ടി കൊണ്ട് വേർതിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരിൽ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും. 1957-58 കാലഘട്ടത്തിൽ ബാലരാമപുരം എ.ഇ.ഒ യുടെ അധികാരപരിധിയിൽ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ൽ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പൻകോട് ദേശത്തെ ദേവസഹായം കുട്ടൻനാടാരുടെ പക്കൽ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂൾ ഓഫീസ് പ്രവർത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേർഡ് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 1997-98ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 2015-16 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്ഥലവിസ്തൃതി - 50 സെന്റ്, കെട്ടിടം - 3, ക്ലാസ് മുറി - 12, കമ്പ്യൂട്ടർ ലാബ് - 1, കമ്പ്യൂട്ടർ - 6

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ. എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും.

 • ഫാനുകൾ
 • ലൈബ്രറി
 • ഡിജിറ്റൽ ക്ലാസ്റൂമുകൾ
 • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ
 • സ്കൂൾ ബസ്
 • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  1 ഹരിത ക്ലബ്
  2 ഹെൽത്ത് ക്ലബ്
  3 ഗണിത ക്ലബ്
  4 ആർട്സ് ക്ലബ്
  5 സയൻസ് ക്ലബ്
  6 സോഷ്യൽ സയൻസ് ക്ബബ്
  7 ജല ക്ബബ് 
  8 പരിസ്ഥിതി ക്ലബ്ബ്
  9 ഗാന്ധി ദർശൻ
  10 സ്പോർട്സ് ക്ലബ്ബ്
  11 നേർകാഴ്ച‌‌‌

മാനേജ്മെന്റ്

മുൻ സാരഥികൾ

1977 മുതൽ

 1. അപ്പുക്കുട്ടൻ
 2. ജി. രവീന്ദ്രൻ
 3. ശിവദാസൻ
 4. വി.സുകുമാരൻ
 5. അംബികാബായി
 6. ശ്യാമള
 7. ലക്ഷ്മിക്കു‍ട്ടിയമ്മ
 8. സെ്റ്റല്ല
 9. ജ്‍ഞാനപ്രകാശമണി
 10. അംബുജാക്ഷിയമ്മ
 11. രഘുനാഥൻ
 12. ജി. സുമംഗല
 13. പരമേശ്വരി അന്തർജ്ജനം
 14. ശശികലാദേവി
 15. ഡി.നിർമലാറാണി
 16. ഷീല.പി.‍ഡി

പ്രശംസ

കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.

വഴികാട്ടി

Loading map...