ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. വിവിധ ദിനാചരണങ്ങൾ,ബാലസഭ, ക്വിസ്സ്, വാങ്മയം പരീക്ഷ, പഴഞ്ചൊല്ല് വ്യാഖ്യാനം,കടങ്കഥ മത്സരം, കലാമത്സരം,കവികളെയും സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തുന്ന 'ഇവരെ അറിയുക' എന്ന പ്രവർത്തനം,വീഡിയോ അവതരണങ്ങൾ എന്നിവ നടത്തി. വരയുത്സവം പാട്ടുത്സവം കഥോൽസവം ഇവ നടത്തി. പുസ്തക പരിചയത്തിൻ്റെ ഭാഗമായി പ്രശസ്ത കൃതികളിൽ നിന്നുള്ള ഭാഗങ്ങളുടെ അവതരണം, ചർച്ച സെമിനാറുകൾ ഇവ സംഘടിപ്പിച്ചു. ബഷീർ ചരമദിനത്തിൽ ബഷീർ കൃതികളുടെ ദൃശാവിഷ്കാരം നടത്തി. കേരളപ്പിറവിദിനത്തിൽ കേരളീയ ഗാനങ്ങൾ - കവിതാലാപനം നടത്തി. ഒന്ന് രണ്ട് തീയതികളിൽ ക്ലാസ്സിലെ കുട്ടികളുടെ ഡയറി'കുഞ്ഞെഴുത്ത് ' പ്രകാശനം ചെയ്തു. എല്ലാ ക്ലാസ്സിലേയും കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിെ കയ്യെഴുത്ത് മാസിക 'മുകുളം'പ്രകാശനം ചെയ്തു.