ഗവ. എൽ. പി. എസ്. തൃക്കാക്കര

TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തേവയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ, തൃക്കാക്കര. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 90 ആൺകുട്ടികളും 85 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു. ഇതിനുപുറമെ നൂറോളം കുട്ടികളുള്ള ഒരു പ്രീ-പ്രൈമറി സെക്ഷൻ കൂടി ഈ വിദ്യാലയത്തിലുണ്ട്. പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ, ഒരു ആയ, ഒരു പി. ടി. മീനിയൽ, ഒരു കുക്ക്, സ്കൂൾ ബസ് ഡ്രൈവർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ കമ്മിറ്റിയും മാതൃസമിതിയും ഇവിടെ ഉണ്ട്.

ഗവ. എൽ. പി. എസ്. തൃക്കാക്കര
25212 school photo.jpeg
വിലാസം
തേവയ്ക്കൽ

വി.കെ.സി പി.ഒ.
,
682021
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9496229484, 0484 2410066
ഇമെയിൽglpsthrikkakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25212 (സമേതം)
യുഡൈസ് കോഡ്32080104303
വിക്കിഡാറ്റQ99509620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകളമശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല. സി. എസ്
പി.ടി.എ. പ്രസിഡണ്ട്ജയൻ കെ. കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
04-10-202325212


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാണ്. 1919 ൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറ് വർഷങ്ങൾക്കിപ്പുറം ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറിക്ക് സ്വന്തമായി ബിൽഡിംഗ് ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ രണ്ടു ഡിവിഷൻ വീതം 8 ക്ലാസ് മുറികളും, കുട്ടികൾക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള ഒരു ഡൈനിങ്ങ് റൂമും അതോടൊപ്പം ഒരു അടുക്കളയും ഇവിടെ ഉണ്ട്. മുഴുവൻ ക്ലാസ് മുറികളും ടൈൽ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കെട്ടിടത്തിന് മുൻവശത്ത് ഒരു സ്റ്റേജും അതിനോട് ചേർത്ത് ഷീറ്റ് വിരിച്ച വിശാലമായ ഒരു അങ്കണവും ഈ വിദ്യാലയത്തിലുണ്ട്. സ്കൂളിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഒരു വശത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഒരു പാർക്കും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. തുടർന്ന് വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന വിദ്യാലയമാണ് ഈ വിദ്യാലയം. അതുകൊണ്ട് തന്നെ കലാ - കായിക - ശാസ്ത്ര - പ്രവർത്തിപരിചയ മേളകളിൽ വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനങ്ങൾ വാങ്ങിക്കൂട്ടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...

ക്ലബ്ബുകൾ

കുട്ടികളുടെ പഠനാനുബന്ധ പ്രവത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ ഈ വിദ്യാലയത്തിലുണ്ട്. സയൻസ്, ഗണിതം, വിദ്യാരംഗം, സ്പോർട്സ്, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബിനും നേതൃത്വം നൽകുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിൽ പലതരം പരിപാടികൾ ക്ലബ്ബുകൾക്ക് കീഴിൽ നടത്താൻ സാധിച്ചു. തുടർന്ന് വായിക്കുക...

മാനേജ്‌മെന്റ്

കേരള സർക്കാരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കളമശ്ശേരി മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലും, സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക - രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും, അക്കാദമിക മുന്നേറ്റത്തിനും, ശാരീരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. തുടർന്ന് വായിക്കുക...

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജെടുത്ത തിയ്യതി
1 ഗോദവർമ്മ തമ്പാൻ 1919
2 ആർ. ശേഷയ്യൻ
3 കെ. ഗോവിന്ദപിള്ള
4 കെ. കുഞ്ഞുണ്ണിപ്പിള്ള
5 നാഗപ്പാടി കൃഷ്ണപിള്ള
6 കൃഷ്ണൻ ഇളയത്ത്
7 ഇട്ടിര
8 കെ. എം. ജോസഫ് (ഔസേപ്പ്)
9 രാമകൃഷ്ണൻ
10 പത്മാക്ഷിയമ്മ
11 ഒ. കാവുകുട്ടി
12 ഒ. ദേവസ്സി 1983
13 കെ. സി. തോമസ് 04.06.1995
14 അലിയാർ
15 നാരായണൻ
16 കോമളം 2003
17 അരവിന്ദാക്ഷൻ 2004
18 ഏലിക്കുട്ടി 2005
19 സൈനബ പി. എച്ച് 07.04.2010
20 ലീല സി. എസ് 18.06.2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • അലിയാർ ടി. വി (റിട്ട. എഞ്ചിനീയർ, ഇലക്ട്രിസിറ്റി)
  • പി. കെ. രാമചന്ദ്രൻ (മുൻ റബ്ബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ)

തുടർന്ന് വായിക്കുക...

നേട്ടങ്ങൾ

2022 - 23 അധ്യയന വർഷത്തെ നേട്ടങ്ങൾ

  • തുടർച്ചയായി രണ്ടാം വർഷവും LSS പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. ശബരീനാഥ്‌, അബ്ദുൽ റഊഫ്, ഹിബ ഫാത്തിമ എന്നീ മൂന്ന് കുട്ടികളാണ് വിജയികളായവർ.
  • ആലുവ ഉപജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2022 ൽ സ്കൂൾ വിക്കിയുടെ പ്രത്യേക പുരസ്കാരം
  • ആലുവ ഉപജില്ലാ തല ഗണിത ക്വിസിൽ നാലാം ക്ലാസ്സിലെ അബ്ദുൽ റഊഫ് ഒന്നാം സ്ഥാനം നേടി.

മുൻ വർഷങ്ങളിലെ നേട്ടങ്ങൾ

  • 1984 - 85 വർഷത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി.
  • 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
  • 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.

തുടർന്ന് വായിക്കുക....

ചിത്രശാല

അധിക വിവരങ്ങൾ

അധ്യാപകരുടെ ചുമതലകൾ:

അക്കാദമിക ചുമതലകൾ
പേര് ചുമതല
ലീല സി. എസ് ഹെഡ്മിസ്ട്രസ്
ആതിര കുട്ടികൃഷ്ണൻ IV A
ലിസി ചാക്കോ. പി IV B
സ്മിത കെ വിജയൻ III A
അസ്മ III B
ബിന്ദു കെ. ജി II A
മുബീന ടി. എം II B
ഹമീദ എം. എച്ച് I A
സഫീറ പി. എ I B
മുർഷിദ് അറബിക് അധ്യാപകൻ
അക്കാദമികേതര ചുമതലകൾ
ക്രമ നമ്പർ പേര് ചുമതല
1 ലീല സി. എസ് ഹെഡ്മിസ്ട്രസ്
2 ലിസി ചാക്കോ. പി
  • SRG കൺവീനർ
  • ഇംഗ്ലീഷ് ക്ലബ്
3 ബിന്ദു കെ. ജി
  • ലൈബ്രറി
  • ദിനാചരണങ്ങൾ
4 സ്മിത കെ വിജയൻ
  • ഉച്ച ഭക്ഷണം
  • സ്കൂൾ ബസ്
  • ടെക്സ്റ്റ് ബുക്ക്
  • യൂണിഫോം
  • ഗണിത ക്ലബ്
5 മുബീന ടി. എം
  • SITC
  • പരിസ്ഥിതി ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
6 സഫീറ പി. എ
  • വിദ്യാരംഗം
  • നോട്ടുബുക്ക്  & ടെക്സ്റ്റ് ബുക്ക്
  • ദിനാചരണങ്ങൾ
  • റോഷ്‌നി
7 ഹമീദ എം. എച്ച്
  • ദിനാചരണങ്ങൾ
  • IEDC
  • ഗണിത ക്ലബ്
8 മുർഷിദ്
  • ഉച്ച ഭക്ഷണം
  • സ്റ്റാഫ് സെക്രട്ടറി
വിദ്യാലയത്തിലെ മറ്റു സ്റ്റാഫുകൾ
പേര് ചുമതല
അയിഷ UKG
സുജാത LKG
അനിത വിൽസ് Special Educator
ജയലളിത Roshni Teacher
മോളി ആയ
ബിന്ദു കുക്ക്
ഷൈനി പി. ടി. മീനിയൽ
സുകുമാരൻ ഡ്രൈവർ

സ്കൂളിലെ മറ്റു പ്രധാന പദ്ധതികൾ:

സ്കൂളിന്റെ facebook പേജിലേക്ക് പ്രവേശിക്കാം...

https://www.facebook.com/glpschool.thrikkakara/

സ്കൂളിന്റെ പ്രവർത്തനങ്ങൾ യൂട്യൂബിൽ കാണാം...

https://youtube.com/channel/UCmuCokX7CbAEDXX0Eu7A0Vw

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
  • സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം


Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._തൃക്കാക്കര&oldid=1967574" എന്ന താളിൽനിന്ന് ശേഖരിച്ചത്